Wednesday, October 28, 2020

934. Frances Ha (2012)



Director :  Noah Baumbach

Genre : Drama

Rating : 7.5/10

Country : USA

Duration : 86 Minutes


🔸നോഹ ബോംബെച്ചിന്റെ സിനിമകളിലെ ഒഴിച്ച് കൂടാൻ പറ്റാത്ത കാര്യങ്ങളായ ഫെമിനിസം, കഥാപാത്രം അനുഭവിക്കുന്ന മെന്റൽ ട്രോമ, ഡിപ്രഷൻ എന്നിവയുടെ ഒക്കെ ആദ്യ പതിപ്പ് എന്ന് വിശേഷിപ്പിക്കാം ഫ്രാൻസസ് ഹാ എന്ന ചിത്രത്തെ. ഫ്രാൻസസ് എന്ന ടൈറ്റിൽ കഥാപാത്രം ചെറിയ ഒരു കാലയളവിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ, ചില കഥാപാത്രങ്ങളുമായി നടത്തുന്ന ഇടപഴകലുകൾ, അത് അവരിലും കഥയിൽ തന്നെയും വരുത്തുന്ന മാറ്റങ്ങൾ എന്നിവ മാത്രമേയുള്ളൂ സിനിമയിൽ, പറഞ്ഞ് വന്നത് എന്താണെന്നാൽ ഡ്രാമ ജോണറിനോട് താല്പര്യം ഇല്ലാത്തവർ കാണേണ്ട എന്ന ഉദ്ദേശത്തിൽ തന്നെയാണ്, ഒരുപക്ഷെ നിങ്ങൾ ഉദ്ദേശിക്കുന്ന എന്റർടൈൻമെന്റ് ഫാക്റ്ററുകൾ കാണിച്ച് തരാൻ കഴിഞ്ഞേക്കില്ല.

🔸ഇരുപത്തി ഏഴ് വയസുകാരി ആയ ഒരു സിംഗിൾ യുവതിയാണ് ഫ്രാൻസസ്, കാലിഫോർണിയയിൽ ജനിച്ച് വളർന്ന അവർ ജോലി സംബന്ധമായാണ് ബ്രുക്ലിനിൽ എത്തുന്നത്, ഒരു സാധാരണ ഡാൻസ് ട്രൂപ്പിൽ ട്രെയിനി ആയാണ് അവർ ജോലിക്ക് കയറുന്നതും. ഇവിടെ ഒരു സ്ഥിരം ജോലി അവർ ആഗ്രഹിക്കുന്നുണ്ട് എങ്കിലും അതിനുള്ള വലിയ സാധ്യത ഒന്നും കാണുന്നില്ല, ആകെ മൊത്തം ഒരു അപ്രവചനീയത ഇവിടെ തന്നെ നമുക്ക് കഥയിലും കഥാപാത്രത്തിലും കാണാനാവും. ഇതിന് പുറമെയുള്ള ഫ്രാൻസസിന്റെ വ്യക്തി ജീവിതവും അത്ര ആശാവഹമല്ല, ബോയ്ഫ്രണ്ടുമായി ഒരു ബ്രെയ്ക് അപ്പ് ഇപ്പോൾ കഴിഞ്ഞതേ ഉള്ളൂ.

🔸ഫരാൻസിസിന്റെ കഥയിൽ അത്രത്തോളം തന്നെ പ്രാധാന്യം ഉള്ള മറ്റൊരു കഥാപാത്രമാണ് സുഹൃത്തായ സോഫിയ, ഒരു സുഹൃത്ത് എന്നതിനപ്പുറം നിർവചിക്കാൻ കഴിയാത്ത ഒരു ബന്ധം ഇരുവർക്കും ഇടയിലുണ്ട്, സോഫിയയ്ക്ക് ഫ്രാൻസസ് തന്നെ സ്വന്തം ജീവിതത്തിൽ വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. ഒരു വളർന്ന് വരുന്ന ബുക് പബ്ലിഷറായ സോഫിയ ഫ്രാൻസസിനെ അപേക്ഷിച്ച് ജീവിതത്തിൽ കുറച്ച് കൂടി മുന്നോട്ട് പോയിട്ടുള്ള ആളാണ്, കുറഞ്ഞത് മീനിങ്ങ്ഫുൽ ആയി എന്തെങ്കിലും ചെയ്യുന്നുണ്ട് എന്നൊരു സൂചന എങ്കിലും അവർ നൽകുന്നുണ്ട്.

🔸ഒരു പ്രത്യേക ഘട്ടത്തിൽ ഫ്രാൻസസിന്റെ ജോലി പോവുന്നതും, സോഫിയ തന്റെ ബോയ്ഫ്രണ്ടിനൊപ്പം മറ്റൊരു സ്ഥലത്തേക്ക് മാറുന്നതും ആണ് കഥയുടെ ഗിയർ മാറ്റുന്നത്. ഒരുവേള ഈ രണ്ട് കഥാപാത്രങ്ങളുടെ സ്റ്റോറി ആർക്കുകൾ വോങ് കർ വായുടെ ഹാപ്പി റ്റുഗെഥെരുമായി സാമ്യം പുലർത്തുന്നതായി അനുഭവപ്പെട്ടിരുന്നു, പാരലൽസ് എന്തായാലും ഉണ്ട്. ഈ രണ്ട് കഥാപാത്രങ്ങളെ ഈ ഹാർഡ് ഷിപ്പുകൾ ഏതൊക്കെ രീതിയിൽ മാറ്റി മറിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്. മികച്ച ഒരു സിനിമയാണ് ഫ്രാൻസസ് ഹാ, ഒരുപക്ഷെ അടുത്തിടെ കണ്ടതിൽ ഏറ്റവും തൃപ്തി തന്നവയിൽ ഒന്ന്, ഡ്രാമ ജോണറിനോട് താല്പര്യം ഉള്ളവർ കണ്ടിരിക്കേണ്ടതാണ്.

Verdict : Must Watch

DC Rating : 4.5/5 

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...