Director : Yukihiko Tsutsumi
Genre : Mystery
Rating : 5.7/10
Country : Japan
Duration : 118 Minutes
🔸ഒരു നല്ല കൺസപ്റ്റിന്റെ വികലമായ അവതരണം, അതിലും മോശമായ ഒരു തരത്തിലും ലോജിക് കണ്ടെത്താൻ കഴിയാത്ത, കണ്ടിരിക്കുന്നവരുടെ യുക്തിയെ വരെ ചോദ്യം ചെയ്യുന്ന വളരെ മോശമായ അവതരണം അങ്ങനെ ട്വൽവ് സൂയിസൈഡൽ ടീൻസ് എന്ന ജാപ്പനീസ് ത്രില്ലർ ചിത്രത്തിന് ഒരുപാട് വിശേഷണങ്ങൾ നൽകാൻ കഴിയും. പേരിൽ നിന്ന് തന്നെ മനസിലാവുന്നതാണ് കഥയുടെ ഒരേകദേശ കിടപ്പ്, അത് തന്നെയാണ് കാണാൻ ഉണ്ടായ കാരണവും, എന്നാൽ ഒട്ടും തൃപ്തിപ്പെടുത്താതെ പോയ ഒരു ചിത്രം കൂടിയാണിത്, ബേസിക് പ്ലോട്ടിന് വേണ്ടി കാണാം.
🔸യാതൊരു വിധ മുൻപരിചയവും ഇല്ലാത്ത, തമ്മിൽ ഒന്നിപ്പിക്കുന്ന ഘടകങ്ങൾ ഒന്നും ഇല്ലാത്ത പന്ത്രണ്ട് ടീൻസ് ഒരുനാൾ ഒരു സ്ഥലത്ത് ഒത്തുചേരുകയാണ്. ഇവർക്കിടയിൽ ആൺകുട്ടികളും പെണ്കുട്ടികളുമുണ്ട്, ഈ കമ്യുണിറ്റിയെ സോഷ്യൽ മീഡിയ വഴിയാവണം ഒന്നിച്ച് കൊണ്ടുവന്ന ഒരു നേതാവും ഉണ്ട്. ചില നിർദ്ദേശങ്ങൾ പാലിച്ച ശേഷമാണ് ഇവർ എല്ലാവരും തന്നെ ആ ഒഴിഞ്ഞ ആശുപത്രി കെട്ടിടത്തിൽ എത്തിയത്, എല്ലാവരുടെയും ഉദ്ദേശം ഒന്ന് മാത്രം, മരണം. അതെ ജീവിതം മടുത്താണ് ഇവരെല്ലാം എത്തിയിരിക്കുന്നത്, ഇനി സ്വന്തം ജീവിതത്തിലേക്ക് ഒരു മടങ്ങിപ്പോക്ക് ആഗ്രഹിക്കുന്നുമില്ല.
🔸പക്ഷെ പ്രശ്നങ്ങൾ തുടങ്ങുന്നത് ഇവരെല്ലാം കോൺഫറൻസ് ഹാളിൽ എത്തുന്നിടത്ത് നിന്നുമാണ്, പരിപാടികളിലേക്ക് കടക്കുന്നതിന് മുന്നേ ഒരവസാന വട്ട വോട്ടെടുപ്പ് നടത്തേണ്ടതുണ്ട്, അതിലേക്ക് കടക്കാൻ തയാറെടുക്കുമ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽ പെടുന്നത്. നേതാവ് അടക്കം പന്ത്രണ്ട് പേരാണ് റൂമിൽ വേണ്ടത്, എന്നാൽ അവിടെ പതിമൂന്ന് പേരുണ്ട്, നമ്മുടെ കഥാപാത്രങ്ങൾ എല്ലാം വരുന്നതിന് മുന്നേ മറ്റൊരാൾ അവിടെ എത്തിയിരുന്നു, ഒരാൾ എന്ന് പറയാൻ കഴിയുമോ എന്നത് സംശയമാണ്, ഒരു ജഡം. ആ ജഡം ആരുടെ ആണെന്നോ അയാൾ എങ്ങനെ ഇവിടെ എത്തി എന്നോ വ്യക്തമല്ല എന്നാൽ ഒരു കൊലപാതകത്തിനുള്ള സൂചനകൾ അവിടെ ഉണ്ട് താനും.
🔸ഈ സംഭവത്തെ കുറിച്ച് വ്യക്തത ലഭിക്കാതെ കലാ പരിപാടികളിലേക്ക് കടക്കുന്നത് ശെരിയല്ല എന്ന് ഒരഭിപ്രായം വന്നതിനാൽ ഈ പന്ത്രണ്ട് പേരും ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്, ഇവിടെ നിന്നുമാണ് കഥ ആരംഭിക്കുന്നത്. ട്വിസ്റ്റുകളുടെ കാര്യത്തിൽ ഒന്നും യാതൊരു പഞ്ഞവുമില്ല, ചറപറാ വന്ന് കൊണ്ടേ ഇരിക്കും, എന്നാൽ ഇവയിൽ മിക്കതും ഒരു രീതിയിലും സെൻസ് ഉണ്ടാക്കുന്നില്ല എന്നതും ട്വിസ്റ്റിന് വേണ്ടി ട്വിസ്റ്റ് ഉണ്ടാക്കിയ ഫീൽ തരുന്നു എന്നതും പ്രശനം തന്നെയാണ്. താല്പര്യം ഉണ്ടെങ്കിൽ നോക്കാം, ഒരു പ്രതീക്ഷയും വെക്കേണ്ടതില്ല.
Verdict : Avoidable
DC Rating : 2.25/5
No comments:
Post a Comment