Tuesday, November 17, 2020

952. Letter Never Sent (1960)



Director : Mikhail Kalatozov

Genre : Drama

Rating : 7.9/10

Country : Russia

Duration : 96 Minutes


🔸ലെറ്റർ നെവർ സെന്റ് എന്ന അറുപതുകളിൽ പുറത്തിറങ്ങിയ റഷ്യൻ ചിത്രത്തെ ഒരു ജോണറിലേക്ക് അല്ലെങ്കിൽ ഒരു വിഭാഗത്തിലേക്ക് മാത്രമായി കാറ്റഗറൈസ് ചെയ്യുന്നത് ഒരല്പം മണ്ടത്തരമാണ്. കാരണം വേറൊന്നുമല്ല ചില സ്ഥലങ്ങളിൽ സിനിമ ഒരു ഡോക്യുമെന്ററിയുടെ സ്വഭാവം കാണിക്കും, ചിലയിടത്ത് ഇതൊരു സർവൈവൽ ത്രില്ലർ ആണോ എന്ന സംശയവും ജനിപ്പിക്കും, ഒരു ഡ്രാമ എന്ന് പറഞ്ഞാലും തെറ്റില്ല. സത്യത്തിൽ ഇതിനിടയിൽ എവിടെയോ ആണ് ഈ റഷ്യൻ ചിത്രം, എന്ത് തന്നെ ആയാലും നൽകുന്ന അനുഭവം മികച്ചതാണ്.

🔸ഛായാഗ്രഹണത്തിൽ ഒരു റെയർ ഫീറ്റ് ആണ് ലെറ്റർ നെവർ സെന്റ് എന്ന ചിത്രം, മഞ്ഞ് പുതച്ച് കിടക്കുന്ന സൈബീരിയ ആണ് ചിത്രത്തിന്റെ കഥാ പശ്ചാത്തലം, അതിന്റെ ഭംഗിയും വന്യതയും എല്ലാം ഒരേസമയം അർഹിച്ച തോതിൽ തന്നെ സ്‌ക്രീനിൽ പകർത്തി വെച്ചിട്ടുണ്ട്. ഓപ്പണിങ് ഷോട്ടിൽ കഥാപാത്രങ്ങളിൽ നിന്നും അകന്ന് ആകാശത്തേക്ക് പോവുന്ന കാമറ ഷോട്ട് മുതൽക്ക് തന്നെ ചിത്രം അതിശയിപ്പിച്ച് തുടങ്ങും. കഥയിലേക്ക് കടക്കുക ആണെങ്കിൽ രത്നങ്ങളുടെ കൂമ്പാരം കണ്ടെത്താനായി സൈബീരിയയിലേക്ക് എത്തുന്ന ഒരു കൂട്ടം ആളുകളും മറ്റുമൊക്കെയാണ് പ്രെമിസ്, എന്നാൽ ഇതിൽ നിന്ന് മാറി ഹ്യുമൻ ഇമോഷൻസിലേക്കും മറ്റും ഫോക്കസ് ചെയ്യുന്നുമുണ്ട്.

🔸സീൻ പ്രോഗ്രഷന് ഒപ്പം തന്നെ കഥയും പുരോഗമിച്ച് മറ്റൊരു തലത്തിലേക്ക് പോവുന്നുണ്ട് എങ്കിലും മെറ്റഫറിക്കൽ ആയ രീതി അവലംബിച്ച അവതരണം കാരണം പ്ലോട്ട് അധികം വിവരിക്കുന്നത് നന്നാവില്ല. ജിയോളജിസ്റ്റുകളുടെ അതിജീവനത്തിന് ആയുള്ള ശ്രമങ്ങളും മറ്റുമൊക്കെ കഥയുടെ ഭാഗമായി വരുന്നുണ്ട് താനും. പറഞ്ഞ് ഫലിപ്പിക്കാനോ അല്ലെങ്കിൽ വാക്കുകളിൽ കൂടി വിവരിക്കാനോ പറ്റിയ ഒന്നല്ല ഈ ചിത്രം, ശ്രമിക്കാം എങ്കിൽ കൂടിയും പരാജയം ആയിരിക്കും, ആ ഒരു ആശയം ഒരിക്കലും സിനിമയിൽ ഉള്ള തോതിൽ പകർത്തി വെക്കാനാവില്ല.

🔸ചിത്രത്തിൽ വിഷ്വൽസിനും അത് കാണിച്ചിരിക്കുന്ന രീതിക്കും പിന്തുടർന്നിരിക്കുന്ന സ്റ്റൈലിനും വലിയ പ്രാധാന്യമുണ്ട്, കഥാഗതിയിലും മറ്റും വരുന്ന മാറ്റങ്ങൾ അതാത് സീനുകളിലെ ചുറ്റുപാടുകളിൽ അവതരിപ്പിച്ചിരിക്കുന്ന മാറ്റങ്ങളുമായി കൂട്ടി വായിക്കുന്നത് ഒരു മികച്ച അനുഭവമാണ് നൽകുക, പ്രത്യേകിച്ചും കഴിഞ്ഞ് പോയ വർഷങ്ങൾ കൂടി പരിഗണിക്കുമ്പോൾ. സിനിമാ ആസ്വാദകരും വിദ്യാർത്ഥികളും ഒരുപോലെ കണ്ടിരിക്കേണ്ട ചിത്രമാണ് ലെറ്റർ നെവർ സെന്റ്, വളരെ യുണീക് ആയി അനുഭവപ്പെട്ട ഒരു സിനിമ.

Verdict : Must Watch

DC Rating : 4.5/5 

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...