Thursday, November 12, 2020

945. The Ground Beneath My Feet (2019)



Director : Marie Kreutzer

Genre : Drama

Rating : 6.4/10

Country : Austria

Duration : 108 Minutes


🔸നല്ല കഥയും കാമ്പുമുള്ള ഡ്രാമ ജോണർ സിനിമകൾ അന്വേഷിച്ച് നടക്കുന്നവർ ഉണ്ടെങ്കിൽ പരീക്ഷിക്കാവുന്ന മികച്ച ഒരു അറ്റംപ്റ്റ് ആണ് ദി ഗ്രൗണ്ട് ബെനീത്ത് മൈ ഫീറ്റ് എന്ന ഓസ്ട്രിയൻ ചിത്രം. രാജ്യത്തിൻറെ ഒഫിഷ്യൽ ഓസ്കർ എൻട്രി ആയിരുന്ന ചിത്രം വെനീസ് ഉൾപ്പെടെ ഉള്ള ചലച്ചിത്ര വേദികളിൽ പ്രദര്ശിപ്പിക്കപ്പെടുകയും കയ്യടികൾ കരസ്ഥമാക്കുകയും ചെയ്ത ചിത്രമാണ്. രണ്ട് സഹോദരിമാർക്ക് ഇടയിലുള്ള ബന്ധവും അതിനിടയിലേക്ക് കടന്ന് വരുന്ന വളരെ പേഴ്സണൽ ആയ പ്രശ്നവും എല്ലാം ചിത്രത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുന്നുണ്ട്.

🔸സബ്ടൈൽ ആയി കഥ പറഞ്ഞ് പുരോഗമിക്കുന്ന, സൈക്കോളജിക്കൽ എലെമെന്റുകൾ ധാരാളമുള്ള ഒന്നാണ് ദി ഗ്രൗണ്ട് ബെനീത് മൈ ഫീറ്റ് എന്ന ചിത്രം, ശ്രദ്ധാപൂർവം കാണേണ്ട ഒന്ന്. ലോല എന്ന നമ്മുടെ നായികാ കഥാപാത്രം ഒരു കോർപറേറ്റ് കമ്പനിയിൽ ജോലിക്കാരിയാണ്, തന്റെ പ്രവർത്തി മേഖലയിൽ ഇതിനോടകം തന്നെ കഴിവ് തെളിയിച്ച, വലിയ പൊട്ടൻഷ്യൽ ഉണ്ട് ഭാവിയിൽ നല്ലൊരു നിലയിൽ എത്തും എന്ന് എല്ലാവരാലും വിശ്വസിക്കപ്പെടുന്ന ഒരു കഥാപാത്രം. എന്നാൽ ഇതിനപ്പുറം ഒരു അടഞ്ഞ പുസ്തകമാണ് ലോല.

🔸തന്റെ സഹപ്രവർത്തകരുമായി ജോലി സംബന്ധമായി ഇടപഴകും എന്നത് ഒഴിച്ചാൽ അവരുമായി വ്യക്തിപരമായി സൗഹൃദം ഒന്നും തന്നെയില്ല, ഇതിന് ഒരപവാദം എലിസ മാത്രമാണ്, എലിസ ലോലയുടെ മേലുദ്യോഗസ്ഥ കൂടി ആണെന്ന് പറയാം. ഈ രണ്ട് കഥാപാത്രങ്ങൾക്ക് ഇടയിൽ പ്രണയം കൂടി ഉടലെടുത്തിട്ടുണ്ട്, എന്നാൽ മറ്റുള്ളവർ അറിയാൻ ഇട വരുത്താതെ, അവർക്കിടയിൽ ഒരു സംസാര വിഷയം ആകാതിരിക്കാൻ രണ്ട് പേരും നല്ല രീതിയിൽ ശ്രമിക്കുന്നുമുണ്ട്. ഇങ്ങനെ ഒക്കെ ആണെങ്കിലും എലിസയ്ക്ക് പോലും അറിയാത്ത ചില കാര്യങ്ങൾ ലോലയുടെ ജീവിതത്തിലുണ്ട്.

🔸ലോലയ്ക്ക് കോണി എന്ന പേരിൽ ഒരു സഹോദരി കൂടിയുണ്ട്, ലോകത്ത് അവശേഷിക്കുന്ന അവളുടെ ഒരേയൊരു ബന്ധു. കോണി കുറച്ച് കാലമായി ഒരു മാനസിക ആശുപത്രിയിലാണ്, വളരെ ചെറുപ്പം തൊട്ടേ അവളിൽ ചില പ്രശ്നങ്ങൾ കണ്ട് തുടങ്ങിയുമിരുന്നു. ഇനി ഇതൊന്നും പോരെങ്കിൽ ലോലയുടെ കുടുംബത്തിൽ തന്നെ മാനസിക പ്രശ്നത്തിന്റെ ഒരു ചരിത്രമുണ്ട്, ഇതിന് മുൻപുള്ള തലമുറയിൽ ഉൾപ്പെടെ. ഈ പ്രശ്നങ്ങൾ എല്ലാം തന്നെ ലോലയെയും, എലീസും ആയുള്ള ബന്ധത്തെയും എങ്ങനെ ബാധിക്കുന്നു എന്നതാണ് ഈ ചിത്രം, നല്ല ഒന്നാംക്‌ളാസ്സ് സിനിമ.

Verdict : Very Good

DC Rating : 4.25/5 

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...