Creator : Peter Nowalk
Genre : Mystery
Rating : 8.1/10
Seasons : 06
Episodes : 90
Duration : 43 Minutes
🔸ഹൗ റ്റു ഗേറ്റ് എവേ വിത്ത് ദി മർഡർ എന്ന സീരീസിന്റെ ഓപ്പണിങ്, പ്രത്യേകിച്ചും ആദ്യ സീസൺ എന്നത് ഒരുപക്ഷെ ഞാൻ കണ്ട മികച്ച തുടക്കങ്ങളിൽ ഒന്നായിരിക്കും. താല്പര്യം തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ, വെറൈറ്റി ആയ ഒരു പ്ലോട്ട്, ആവശ്യത്തിന് ഉള്ള ട്വിസ്റ്റുകളും റ്റർണുകളും തുടങ്ങി എൻകെജ്‌ഡ് ആയി നിൽക്കാനുള്ള എല്ലാം ഈ സീരീസിൽ ഉണ്ടായിരുന്നു. ഈ ഒരു അനുഭവം കൊണ്ടാണ് പ്രധാനമായും പിന്നീടങ്ങോട്ട് ഉള്ള അഞ്ച് സീസണുകളും ക്ഷമയോടെ ഇരുന്ന് കണ്ടതും, അല്ലാതെ നിലവാരം കൊണ്ടോ അല്ലെങ്കിൽ കഥാഗതിയിൽ ഡ്രാസ്റ്റിക്ക് ആയ മാറ്റം വന്നത് കൊണ്ടോ ഒന്നും ആയിരുന്നില്ല.
🔸സീരീസിന്റെ ഒരു പ്രധാന പ്രശ്നമായി അനുഭവപ്പെട്ടത്, ട്വിസ്റ്റിന് വേണ്ടി ട്വിസ്റ്റ് ഉണ്ടാക്കി വെച്ചത് പോലെയുള്ള ചില കഥാ ഗതികളാണ്. ഉദാഹരണത്തിന് ഒരു പ്രധാന കഥാപാത്രം സീരീസിന്റെ ഒരു നിർണ്ണായക ഭാഗത്ത് കൊല്ലപ്പെടുന്നുണ്ട്, അത്യാവശ്യം ഷോക്കിങ് ആയ ഒരു പ്ലോട്ട് ഡെവലപ്മെന്റ് തന്നെ ആയിരുന്നു അത്, അവിടെ നിന്നും കഥ പുരോഗമിച്ച് പോവുന്നുണ്ട് എങ്കിലും ആ ഒരു ഡെവെലപ്മെന്റിനെ എല്ലാം കാറ്റിൽ പറത്തി അതുവരെ ഉള്ളത് എല്ലാം തലകീഴായി മറിച്ച് ആ കഥാപാത്രം മടങ്ങി വരുന്നുമുണ്ട്, അത്രയും നേരം സ്റ്റോറിയിൽ സമയം ഇൻവെസ്റ്റ് ചെയ്ത നമ്മളെ ഒരുമാതിരി മണ്ടനാക്കിയത് പോലൊരു അനുഭവമായിരുന്നു അത്, യാതൊരുവിധ ഷോക്കോ സർപ്രൈസോ ഉണ്ടായിരുന്നില്ല.
🔸കഥയിലേക്ക് വരിക ആണെങ്കിൽ ഒരു പ്രശസ്ത ക്രിമിനൽ അറ്റോർണി ആണ് അനലൈസ് കീറ്റിങ്, ഫിലാഡൽഫിയയിൽ ലോ പ്രൊഫസർ കൂടിയായ കീറ്റിങ്ങിന്റെ കീഴിൽ അനവധി വിദ്യാർഥികൾ പഠിക്കാറും പരിശീലിക്കാറുമുണ്ട്. ഒരു അധ്യയന വർഷത്തിൽ ഇവരിൽ അഞ്ച് പേരെ തനിക്ക് കീഴിൽ ഇന്റേൺഷിപ്പ് ചെയ്യാനായി അനലൈസ് തിരഞ്ഞെടുക്കുകയാണ്. നിയമത്തിലുള്ള അറിവും മറ്റും കൂട്ടാനായി ഇവരുടെ മുന്നിലേക്ക് വെക്കുന്ന ഒരു പദ്ധതി അല്ലെങ്കിൽ കോഴ്സ് പോലെയാണ് ഹൌ ടു ഗെറ്റ് എവേ വിത് മർഡർ എന്ന സ്‌കീം. പിന്നീട് ഈ കഥാപാത്രങ്ങൾ ഒക്കെ പല രീതിയിൽ പ്രോഗ്രസ് ചെയ്ത് പോവുന്നുണ്ട്.
🔸തരില്ലർ, മിസ്റ്ററി ജോണറിൽ പെട്ട സംരംഭങ്ങളിൽ താല്പര്യം ഉള്ളവർക്ക് കണ്ട് നോക്കാവുന്ന സീരീസാണ് ഇത്, കഥയുടെ പല പോയിന്റുകളിലും ഞെട്ടിക്കാനുള്ള മരുന്ന് ഇവിടെയുണ്ട്, പക്ഷെ അവയിൽ പലതും മുൻകാലത്തെ ചില പ്ലോട്ട് പോയിന്റുകളും ആയോ അല്ലെങ്കിൽ ലോജിക്കും ആയോ കൂട്ടി ചേർത്ത് നോക്കുമ്പോഴാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. എനിക്ക് പേഴ്സണലി സീരീസ് സമ്മാനിച്ചത് നിരാശയാണ്, നല്ല തുടക്കവും മോശം അല്ലാത്ത അവസാനവും ലഭിച്ചിട്ടും ഇടയിൽ എവിടെയോ ദിശ തെറ്റിയ കപ്പൽ പോലെ പലവഴിക്ക് പോയി കഥ.
Verdict : Watchable
DC Rating : 3/5
No comments:
Post a Comment