Tuesday, November 24, 2020

967. Aparajito (1956)



Director : Satyajit Ray

Genre : Drama

Rating : 8.4/10

Country : India

Duration : 110 Minutes


🔸പഥേർ പാഞ്ചലി ആദ്യ ഭാഗം കാണാത്തവർ ഈ രണ്ടാം ഭാഗമായ അപരാജിതോയെ പറ്റിയുള്ള എഴുത്ത് വായിക്കണം എന്നില്ല, കാരണം ഒരു വലിയ കഥയുടെ രണ്ടാം അധ്യായമാണ്, സ്വാഭാവികമായും ആദ്യ ഭാഗത്തിന്റെ കഥയിലെ നിർണ്ണായകമായ ചില പോയിന്റുകൾ പരാമര്ശിക്കപ്പെട്ടേക്കാം, നൂറ് ശതമാനം വേർതി ആയ സിനിമ ആയതിനാൽ തന്നെ സ്പോയ്ലർ എന്നത് ഒഴിവാക്കുന്നതാണ് നല്ലത്, ആ ഒരു കാഴ്ച്ചാനുഭവം വികലമാക്കേണ്ട കാര്യമില്ല. ഈ ചിത്രം മികച്ചതാണ്, നിലവാരം ഉള്ളതാണ്, ആദ്യ ഭാഗത്തിന് അനുയോജ്യമായ, യോഗ്യമായ ഫോളോ അപ്പ് ആണ്.

🔸അപ്പുവിന്റെ കുടുംബം ഗ്രാമം വിട്ട് നഗരത്തിലേക്ക് കുടിയേറുന്നിടത്ത് ആണല്ലോ ആദ്യ ഭാഗം അവസാനിക്കുന്നത്, തന്റെ ജീവിതത്തിലെ നിത്യ സാന്നിധ്യങ്ങൾ ആയിരുന്ന രണ്ട് ബന്ധു ജനങ്ങളുടെ മരണം അച്ഛനെയും അമ്മയെയും എന്ന പോലെ അപുവിനെയും നന്നായി ബാധിച്ചിട്ടുണ്ട്, അതുമായി അവൻ പൊരുത്തപ്പെട്ട് വരുന്നുണ്ട് ഇവിടെ. ഗ്രാമ പ്രദേശത്തെ വെച്ച് നോക്കുമ്പോൾ വേറെ തന്നെ ഒരു ലോകമാണ് വാരണാസി, അമ്പലങ്ങളിലെ മണി മുഴക്കവും, ഭക്തി പ്രഭഷണങ്ങളുടെ അലയൊലിയും ഒക്കെയായി ബഹളമയമായ ഒരു സ്ഥലം.

🔸അപ്പുവിന്റെ കഥയുടെ രണ്ടാമത്തെ അധ്യായം തുടങ്ങുന്നത് ഈ വാരണാസിയിൽ നിന്നുമാണ്, ആദ്യ ഭാഗത്ത് ഫോക്കസ് അപുവിനും സഹോദരി ദുർഗയ്ക്കും ഇടയിലുള്ള ബന്ധം ആണെങ്കിൽ ഇവിടെ അത് അപുവും അമ്മയും തമ്മിലുള്ളതാണ്. അമ്മ മകൻ ബന്ധത്തിന്റെ ഊഷ്മളതയും ഭംഗിയും എല്ലാം മനോഹരമായി തന്നെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ബാല്യ കാലത്തിൽ നിന്നും തുടങ്ങുന്ന കഥ പിന്നീട് അപുവിന്റെ യൗവനം വരെയുള്ള ഭാഗങ്ങൾ കവർ ചെയ്യുന്നുണ്ട്, അതും മനോഹരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നുണ്ട്, ഈ ചിത്രത്തിൽ.

🔸അപു എന്ന കഥാപാത്രത്തെ തന്റെ കംഫർട്ട് സോണിൽ നിന്നും സ്ട്രിപ്പ് ചെയ്ത് മാറ്റുന്ന ഒരു രീതി ആദ്യ ഭാഗത്ത് അനുഭവപ്പെട്ടിരുന്നു, പ്രത്യേകിച്ചും വ്യക്തിപരമായി അയാൾക്ക് നേരിടേണ്ടി വരുന്ന ചില വിയോഗങ്ങൾ. ഈ ഭാഗത്ത് അത് കുറച്ച് കൂടി വൈകാരികം ആവുന്നേ ഉള്ളൂ. അപരാജിതോ എന്ന ചിത്രം നൂറ് ശതമാനം വേർതി ആയ ഒരു ഫോളോ അപ്പ് ആണ്, അപ്പുവിൻറെ കഥയുടെ നാച്ചുറൽ ആയ പ്രോഗ്രഷൻ, ഇനി അവശേഷിക്കുന്നത് അപുർ സൻസാർ മാത്രമാണ്. ഇതിനോടകം തന്നെ ഒരുപാട് ഇഷ്ട്ടപ്പെട്ട അപുവിന്റെ കഥ എങ്ങിനെ അവസാനിക്കും എന്നറിയാനുള്ള അതിയായ ആഗ്രഹമാണ് അവിടേക്ക് കൊണ്ടുപോവുന്നതും.

Verdict : Must Watch

DC Rating : 5/5 

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...