Director : Kaushik Ganguly
Genre : Drama
Rating : 8.2/10
Country : India
Duration : 96 Minutes
🔸അപുർ പാഞ്ചലി എന്ന സിനിമാ ടൈറ്റിൽ കേൾക്കുമ്പോൾ സ്വാഭാവികമായും ചിലരെങ്കിലും കരുതിയേക്കും, അപുവിന്റെ കഥ കഴിഞ്ഞതല്ലേ, അതിൽ ഇനി എന്താണ് പറയാൻ ബാക്കിയുള്ളത് എന്നൊക്കെ, അതും സത്യജിത് റേയുടെ സീരീസ് പുറത്തിറങ്ങി കഴിഞ്ഞ് അഞ്ച് പതിറ്റാണ്ടോളം കഴിഞ്ഞ് ഇങ്ങനെ ഒരു ചിത്രം എന്തിന് എന്നൊക്കെയുള്ള സംശയങ്ങൾ ഉയരാം, തെറ്റ് പറയാൻ പറ്റില്ല. എന്നാൽ ഈ ചിത്രം കൂടി ചേർത്ത് വായിച്ചാലേ ആ ഒരു അനുഭവം പൂർണമാവുകയുള്ളൂ, കഥ എന്ന് ഇവിടെ സൂചിപ്പിച്ചിട്ടില്ല, അനുഭവം എന്ന വാക്ക് ശ്രദ്ധിക്കുക.
🔸അപുർ പാഞ്ചലി ഒരു തരത്തിൽ പറഞ്ഞാൽ ഹോമേജ് ആണ്, പഥേർ പാഞ്ചലി എന്ന ചിത്രത്തിനും അതിന്റെ പിന്നിലും മുന്നിലും ഒക്കെയായി പ്രവർത്തിച്ചവർക്കും. ഒരു സിനിമയ്ക്ക് ട്രിബ്യുട് പോലെ വേറൊരു സിനിമ എന്നത് വളരെ അപൂർവമായ ഒരു കാര്യമാണ്, പഥേർ പാഞ്ചലി എന്ന ചിത്രത്തിന്റെ നിലവാരത്തിനും ഖ്യാതിക്കും മറ്റും ഒക്കെ ഇത് മാറ്റ് കൂട്ടുന്നെ ഉള്ളൂ. ഇവിടെ ഫോക്കസ് എന്നത് റേയുടെ ചിത്രത്തിൽ അപു ആയി എത്തിയ അന്നത്തെ ചൈൽഡ് ആർട്ടിസ്റ്റായ സുബിർ ബാനർജിയിലാണ്, അദ്ദേഹത്തിന്റെ ജീവിതമാണ്.
🔸പഥേർ പാഞ്ചലിയുമായി കൂട്ടി വായിക്കാവുന്ന അനവധി പാരലൽസ് സുബിറിന്റെ ജീവിതത്തിൽ നമുക്ക് കാണാനാവും, ആർകൈവ് ഫൂട്ടേജുകളുടെയും മറ്റും രൂപത്തിൽ പഥേർ പാഞ്ചലിയും അന്നത്തെ നടീനടന്മാരും ചിത്രത്തിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നുണ്ട്. വൺ ടൈം വണ്ടർ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രീതിയിലായിരുന്നു സുബിറിന്റെ കരിയർ, പഥേർ പാഞ്ചലി അദ്ദേഹത്തെ അത്ര മാത്രം ഓവർഷാഡോ ചെയ്തിട്ടുണ്ടായിരുന്നു. അത്തരം അനുഭവങ്ങളിലേക്കും മറ്റുമൊക്കെ ചിത്രം കടന്ന് ചെല്ലുന്നുണ്ട്, ഈ സിനിമയിൽ കൂടി.
🔸സബിർ വർഷങ്ങൾക്ക് ശേഷം കഥ പറയുന്നത് പോലെയാണ് ഈ ചിത്രത്തിന്റെ ഫോർമാറ്റ്, ഒരു സ്റ്റാറിൽ നിന്നും കോമൺ മാനിലേക്ക് ഉള്ള യാത്ര എന്നൊക്കെ വിശേഷിപ്പിക്കാം ഈ ചിത്രത്തെ, അത്യാവശ്യം നല്ലൊരു ഇമോഷണൽ റൈഡ് തന്നെയാണ് അപുർ പാഞ്ചലി. നിലവാരം നോക്കുക ആണെങ്കിൽ ഒറിജിനലുമായി തട്ടിക്കാൻ ഒന്നും പറ്റില്ല, അതിന് ശ്രമിച്ചാൽ അത് ശുദ്ധ അസംബന്ധം ആവുകയും ചെയ്യും. ഈ സിനിമ ആവശ്യപ്പെടുന്ന, എടുക്കുന്ന ഒരു സ്‌പെയ്‌സ് ഉണ്ട്, അവിടെ മികച്ചതാവുന്നുമുണ്ട്, കാണാൻ ശ്രമിക്കുക.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment