Friday, November 20, 2020

960. The Report (2019)



Director : Scott Z. Burns

Genre : Drama

Rating : 7.2/10

Country : USA

Duration : 120 Minutes


🔸ശക്തമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന നല്ലൊരു പൊളിറ്റിക്കൽ ഡ്രാമ ചിത്രം കൂടി, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആദം ഡ്രൈവർ കേന്ദ്ര കഥാപാത്രമായ ദി റിപ്പോർട്ട്. ഡ്രൈവർക്ക് പുറമെ ആനറ്റ് ബെന്നിങ്, ജോഷ് ഹാം തുടങ്ങി അത്യാവശ്യം സ്റ്റെല്ലാർ ആയൊരു കാസ്റ്റ് കൂടിയുള്ള ചിത്രം ഒരു നല്ല വേർതി വാച്ച് തന്നെയാണ്, പ്രത്യേകിച്ചും സിനിമ പറയാൻ ഉദ്ദേശിക്കുന്ന വിഷയത്തിന്റെ പ്രാധാന്യത്തിന് രാജ്യാതിർത്തികൾ വിഷയം അല്ലാതാവുക കൂടി ചെയ്യുമ്പോൾ, പേഴ്സണലി അടുത്തിടെ കണ്ട മികച്ച പൊളിറ്റിക്കൽ ഡ്രാമകളിൽ ഒന്നാണ് ഈ ചിത്രം.

🔸2001ലെ അൽ ഖുവൈദ ആക്രമണം അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു റീസെറ്റ് സ്വിച്ച് ആയിരുന്നെന്ന് പറയാം. പല കാര്യങ്ങളിലും വിഷയങ്ങളിലും എല്ലാം അവർ കൈക്കൊണ്ടിരുന്ന നയത്തിൽ ഇവിടം തൊട്ടാണ് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായത്. രീതികളിലൂടെ അധിനിവേശ സ്വഭാവം അവർ മുന്നേ കാണിച്ചിരുന്നു എങ്കിലും പ്രവർത്തിയിലൂടെ കുറച്ച് കൂടി ലോക പോലീസ് എന്ന മേൻപൊടി സ്വയം ചൂടിയത് ഇതിന് ശേഷം ആണെന്നാണ് തോന്നുന്നത്, അത്തരത്തിൽ വന്ന ഒരു രീതിയിലെ മാറ്റങ്ങളിലേക്കാണ് ഇവിടെ സിനിമ ശ്രദ്ധ കൊടുക്കുന്നത്.

🔸തങ്ങളുടെ ഇടത്തിലേക്ക് കയറി വന്ന് ബോംബും പൊട്ടിച്ച്, അഭിമാനത്തിൽ ക്ഷതവും വരുത്തി പോയ ഭീകരന്മാരെ നിഷ്കരുണം വേട്ടയാടുന്ന ഒരു രീതിയാണ് അമേരിക്ക പിന്തുടർന്നത്, വേൾഡ് ട്രേഡ് സെന്റർ സംഭവത്തിന് ശേഷമുള്ള നാളുകളിൽ, അത് തീർത്തും ന്യായീകരിക്കാവുന്നതുമാണ്. ഈ ഒരു കാലയളവിൽ തന്നെ സംശയിക്കപ്പെടുന്ന ആളുകളെയും നേരിട്ട് പങ്ക് ഉള്ളവരെയും ശാരീരികമായി പീഡിപ്പിക്കാൻ മൗനാനുവാദം മേൽ ഉദ്യോഗസ്ഥരിൽ നിന്നും അമേരിക്കൻ പട്ടാളക്കാർക്കും ഉദ്യോഗസ്ഥർക്കും ലഭിച്ചിരുന്നു, പൊതുവെ ഈ സംഭവങ്ങൾക്ക് മുന്നേ അത്ര പ്രചാരത്തിൽ ഉള്ള ഒന്ന് ആയിരുന്നില്ല അമേരിക്കയിൽ പ്രതികൾക്ക് മേലുള്ള മൂന്നാംമുറ പ്രയോഗങ്ങൾ.

🔸പരശനം എന്താണെന്ന് വെച്ചാൽ ഇതിനെ സംബന്ധിച്ചുള്ള ചില തെളിവുകളൊക്കെ പബ്ലിക്കിലേക്ക് അങ് ലീക്ക് ആയി, ഈ വിഷയത്തെ കുറിച്ച് അന്വേഷിക്കാൻ, ഒതുക്കത്തിൽ കൈകാര്യം ചെയ്യാൻ വരുന്ന കഥാപാത്രമാണ് ആദം ഡ്രൈവറുടേത്. അയാളുടെ ടീമിന് കീഴിൽ മൂന്ന് റിപ്പബ്ലിക്കൻസും മൂന്ന് ഡെമോക്രാറ്റ്‌സും ആണ് ഉണ്ടായിരുന്നത്, ഇവർ കണ്ടെത്തുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ വിഷയം. വളരെ പവർഫുൾ ആയ ഒരു സിനിമയാണ് ദി റിപ്പോർട്ട്, ശക്തമായ അവതരണവും പ്രകടനങ്ങളും എല്ലാം കൂടി ചേരുമ്പോൾ മികച്ച ഒരനുഭവം തന്നെ സമ്മാനിക്കുന്നുണ്ട്.

Verdict : Good

DC Rating : 3.75/5 

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...