Director : Karim Aïnouz
Genre : Drama
Rating : 7.8/10
Country : Brazil
Duration : 140 Minutes
🔸ഡരാമ ജോണറിൽ പെട്ട സിനിമകളുടെ ആരാധകർക്ക് പരീക്ഷിച്ച് നോക്കാവുന്ന നല്ലൊരു ബ്രസീലിയൻ മെലോഡ്രാമ ചിത്രമാണ് ദി ഇൻവിസിബ്ൾ ലൈഫ് ഓഫ് യുറീഡീസ് ഗുസ്മാവോ. കാൻസ് വേദിയിൽ ഉൾപ്പെടെ പ്രദര്ശിപ്പിക്കപ്പെട്ട ചിത്രം കഥയിലെ ഒട്ടും ഫോസ്ഡ് ആയി തോന്നാത്ത ഫെമിനിസ്റ്റ് ആസ്‌പെക്റ്റുകൾ കൊണ്ടും കൈകാര്യം ചെയ്തിരിക്കുന്ന കാര്യങ്ങൾ കൊണ്ടും, അവയ്ക്ക് നൽകിയിരിക്കുന്ന പ്രാധാന്യം കൊണ്ടുമെല്ലാം കയ്യടി അർഹിക്കുന്നുണ്ട്. ഒരു പീരിയഡ് ഡ്രാമ എന്ന വിശേഷണം കൂടി നൽകാം ചിത്രത്തിന്.
🔸ഗവിടാ, യുറീഡീസ് എന്നീ രണ്ട് സഹോദരിമാരുടെ കഥയാണ് ഈ സിനിമ, ഈ കഥാപാത്രങ്ങളുടെ ചെറുപ്പ കാലത്താണ് നമ്മൾ അവരെ കണ്ട് മുട്ടുന്നത് എങ്കിലും പിന്നീട് വർഷങ്ങളും പതിറ്റാണ്ടുകളും ഇവരോടൊപ്പം, കഥയോടൊപ്പം നമ്മളും സഞ്ചരിക്കുന്നുണ്ട്. ഒരു ചെറിയ യാത്രയ്ക്കിടയിൽ രണ്ട് കഥാപാത്രങ്ങളും പരസ്പരം വേർപിരിഞ്ഞ് പോവുന്നിടത്ത് വെച്ചാണ് സിനിമ ആരംഭിക്കുന്നത്, ഒരുപാട് വർഷങ്ങൾ പല കാരണങ്ങൾ കൊണ്ട് അകന്ന് നിൽക്കേണ്ടി വരികയും ചെയ്യുന്നുണ്ട് ഇവർക്ക്, ആ കാരണങ്ങളും മറ്റുമൊക്കെ സിനിമ പറയും.
🔸രണ്ട് നേർരേഖ കണക്കിന് പരസ്പരം ഇന്റർസെക്റ്റ് ചെയ്യാതെ ഈ രണ്ട് കഥാപാത്രങ്ങളുടെയും ജീവിതം മുന്നോട്ട് പോവുന്നുണ്ട് എങ്കിലും രണ്ട് പേർക്കും വ്യക്തമായ സ്റ്റോറി ആർക്കുകളും കഥാപാത്ര വികസനവും പ്രോഗ്രഷനും എല്ലാം ചിത്രം നൽകുന്നുണ്ട്. ഇവയിൽ തന്നെ ഏറ്റവും ഫാസിനേറ്റിങ് ആയി തോന്നിയത് രണ്ട് കഥാപാത്രങ്ങളുടെയും ലവ് ലൈഫ് കൈകാര്യം ചെയ്തിരിക്കുന്ന രീതിയാണ്, ഒന്ന് അറേൻജ്‌ഡ് ആയും മറ്റൊന്ന് പ്രണയ വിവാഹമായും. ഇവ രണ്ടിനും നൽകിയിരിക്കുന്ന സ്പെയ്സും എൻഡിങ്ങും ഒക്കെ മികച്ചത് തന്നെയാണ്.
🔸കാണാതായ തന്റെ സഹോദരിയെ കണ്ടെത്താനായി യുറീഡീസ് നടത്തുന്ന ശ്രമങ്ങളും അതിന് നൽകുന്ന പേ ഓഫും എല്ലാം മികച്ച അനുഭവം തന്നെ സമ്മാനിക്കുന്നുണ്ട്. പ്രത്യേകിച്ചും ചിത്രത്തിലെ റെസ്റ്റോറന്റ് സീൻ ഒക്കെ അടുത്തിടെ കണ്ട ഏറ്റവും മികച്ചവയിൽ ഒന്നാണ്, കണ്ടിരിക്കേണ്ട ചിത്രം എന്ന് നിസ്സംശയം പറയാം പക്ഷെ എത്രത്തോളം എന്റര്ടെയ്ൻ ചെയ്യിക്കാൻ കഴിയും എന്നത് സംശയമാണ്. രണ്ടര മണിക്കൂറിന് അടുത്ത് ദൈർഘ്യം ഉള്ള സിനിമ അത്യാവശ്യം സ്ലോ ആയി തന്നെയാണ് മുന്നോട്ട് പോവുന്നത്, അത് പ്രശനം അല്ലെങ്കിൽ ധൈര്യമായി മുന്നോട്ട് പോവുക.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment