Director : Ziad Doueiri
Genre : War
Rating : 7.7/10
Country : Lebanon
Duration : 105 Minutes
🔸വെസ്റ്റ് ബൈറൂത് എന്ന സിനിമ കണ്ട് കഴിഞ്ഞ ശേഷമാണ് അറിഞ്ഞത് ചിത്രത്തിലെ കഥയ്ക്ക് സംവിധായകന്റെ തന്നെ ആത്മകഥാ അംശങ്ങൾ ഉണ്ട് എന്നത്, എന്നാൽ അതൊട്ടും അത്ഭുതാവഹമായി അനുഭവപ്പെട്ടില്ല, കാരണം അത്യാവശ്യം പേഴ്സണൽ ആയ തോതിൽ ഇമോഷണൽ ആയാണ് ചിത്രം സ്ക്രീനിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്, കുറഞ്ഞത് തനിക്ക് അറിയാവുന്ന ഒരാളുടെ എങ്കിലും കഥ ആണ് സംവിധായകൻ പകർത്തി വെച്ചിരിക്കുന്നത് എന്നത് പ്രതീക്ഷിച്ച കാര്യം തന്നെ ആയിരുന്നു, അത് തെറ്റിയതുമില്ല. ആഭ്യന്തര യുദ്ധ കാലത്തെ സംഭവങ്ങൾ ഒരു പൊളിറ്റിക്കൽ ടച്ചോടെ ആണ് ഇവിടെ കാണിച്ചിരിക്കുന്നത്.
🔸വർഷം ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ച്, കഥയിലേക്ക് കടക്കുന്നതിന് മുന്നേ ലെബനൻ എന്ന രാജ്യത്തിൻറെ ആ കാലഘട്ടത്തിലെ ഒരു അവസ്ഥ പറയുന്നത് നന്നാവും. ലെബനനെ മൂന്നായി തിരിക്കാം, മുസ്ലീങ്ങൾക്ക് ഭൂരിപക്ഷം ഉള്ള ഭാഗം, ക്രിസ്ത്യാനികൾക്ക് ഭൂരിപക്ഷം ഉള്ള ഭാഗം, ഇതിൽ രണ്ടിലും പെടാതെ എന്നാൽ രണ്ടിന്റെയും നടുക്കായി അതിർത്തി പങ്കിടുന്ന ബെയ്‌റൂട്. രണ്ട് വിഭാഗങ്ങൾ തമ്മിലും അവിടുള്ള കക്ഷികൾ തമ്മിലും കുറച്ച് കാലമായി നല്ല തോതിൽ തന്നെ വഴക്കും വക്കാണവും നടക്കുന്നുണ്ട്, ആയുധമെടുപ്പ് കലാപരിപാടിയിലേക്ക് കടന്നിട്ടില്ല എന്ന് മാത്രം.
🔸താരിഖ് എന്ന നമ്മുടെ നായക കഥാപാത്രം ഒരു ഫ്രഞ്ച് ഹൈസ്‌കൂളിലെ വിദ്യാർത്ഥി ആണ്, ഈ ഫ്രഞ്ച് സ്‌കൂളിന്റെ ഒരപ്രഖ്യാപിത നയം എന്നത് തങ്ങൾ പഠിപ്പിക്കുന്ന വിദ്യാർത്ഥികളെ ഫ്രഞ്ച് സർക്കാരിന്റെ നയങ്ങളെ ബഹുമാനിക്കാൻ പഠിപ്പിക്കലും മറ്റുമൊക്കെയാണ്, ഇതിനോട് താരീഖ് ഒരുതരം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു താനും. മുസ്ലീങ്ങൾക്ക് മേൽക്കോയ്മ ഉള്ള സ്ഥലത്താണ് താരീഖിന്റെ കുടുംബം താമസിക്കുന്നത്. സാമ്പത്തികമായി ബേധപ്പെട്ട, റെസ്പെക്റ്റബിൾ ആയ ജോലി ഉള്ളവരാണ് അവന്റെ മാതാപിതാക്കൾ.
🔸പൊതുവെ സ്‌കൂളിൽ പോവുക എന്നതിനോട് അങ്ങേയറ്റം എതിർപ്പും താല്പര്യമില്ലായ്മയും ഉള്ള താരീഖിന്റെ ആഗ്രഹം ദൈവം കേട്ടു എന്നവണ്ണം ആ രാജ്യത്ത് ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെടുകയാണ്, സ്‌കൂളുകൾ എല്ലാം തന്നെ അടച്ചിടുകയും ചെയ്യുന്നു. എല്ലാംകൊണ്ടും നന്ന് എന്നൊരു ചിന്ത താരീഖിന് വന്നു എങ്കിലും താൻ കരുതുന്നത് പോലല്ല കാര്യങ്ങൾ എന്നവൻ തിരിച്ചറിയാൻ പോവുന്നെ ഉണ്ടായിരുന്നുള്ളൂ. അത്യാവശ്യം പൊളിറ്റിക്കൽ ബേസുള്ള, ഒരു ഡ്രാമ ചിത്രമാണ് വെസ്റ്റ് ബൈറൂത്, കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്ന വിഷയത്തോട് നൂറ് ശതമാനം നീതി പുലർത്തുന്ന ചിത്രം കണ്ടിരിക്കേണ്ട ഒന്ന് തന്നെയാണ്.
Verdict : Very Good
DC Rating : 4.25/5
No comments:
Post a Comment