Director : Carlos López Estrada
Genre : Animation
Rating : 7.7/10
Country : USA
Duration : 117 Minutes
🔸ഡിസ്നിയുടെ അനിമേഷൻ ചിത്രങ്ങൾ പൊതുവെ മിനിമം നിലവാരം പുലർത്തുന്നവയും, ഒരു പോപ്കോൺ എന്റർടെയ്‌നർ എന്ന നിലയ്ക്ക് കണ്ടിരിക്കാനുള്ള മെറ്റേറിയൽ നല്കുന്നവയും ആയിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളത്. റയാ ആൻഡ് ദി ലാസ്റ്റ് ഡ്രാഗൺ എന്ന ചിത്രം കാണാൻ ഇരുന്ന വേളയിലും ഈ രണ്ട് കാര്യങ്ങൾ മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ, അതായത് മിനിമം നിലവാരവും ചിലവഴിക്കുന്ന സമയത്തിന് ഉള്ള എന്റര്ടെയ്ന്മെന്റും. ഈ രീതിയിൽ സിനിമയെ സമീപിക്കുന്ന ഒരാളെ തൃപ്തി പെടുത്താൻ ഉള്ള വക ചിത്രത്തിൽ യഥേഷ്ടം ഉണ്ട് താനും.
🔸രയാ എന്ന ടൈറ്റിൽ കഥാപാത്രം നാമ മാത്രമായ ഒരു നഗരത്തിന്റെ അവശിഷ്ടങ്ങൾക്ക് ഇടയിൽ കൂടി സഞ്ചരിക്കുന്ന സീക്വൻസ് കാണിച്ച് കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. അവിടെ നിന്നും അവൾ കഥ പറഞ്ഞ് തുടങ്ങുകയാണ്, ഇന്നത്തെ ദാരുണമായ അവസ്ഥ ആയിരുന്നില്ല ആ നഗരത്തിന്റേത്, അത് ശാന്തിയുടെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഒക്കെ ഒരു കൂടി ചേരൽ ആയിരുന്നു. ഉദ്ദേശം അഞ്ഞൂറ് വർഷങ്ങൾ പഴക്കമുണ്ട് ആ ഓർമകൾക്ക് എന്നതാണ് സത്യം. ഇവിടെ നിന്നും കഥ പിറകോട്ടേക്ക്, ആ കാലഘട്ടത്തിലേക്ക് കടന്ന് ചെല്ലുകയാണ്.
🔸വർഷങ്ങൾക്ക് മുന്നേ മനുഷ്യരും ഡ്രാഗൻസും സൗഹൃദ അന്തരീക്ഷത്തിൽ ജീവിച്ച് പോന്ന നഗരം ആയിരുന്നു കുമാന്ദ്ര. അല്ലലോ അലച്ചിലോ ഇല്ലാതെ പോന്ന ജീവിതങ്ങൾ എല്ലാം മാറി മറിഞ്ഞത് ദ്രുൻ എന്ന മഹാമാരിയുടെ വരവോടെ ആണ്, താമസിയാതെ തന്നെ അത് ജീവജാലങ്ങളെ എല്ലാം ബാധിക്കാനും ഓരോരുത്തരെ ആയി ഇല്ലായ്മ ചെയ്യാനും തുടങ്ങി. രോഗം ബാധിച്ചവരെല്ലാം ശില പോലെ ആയി തീർന്നു എന്ന് പറയാം, മനുഷ്യനായാലും ഡ്രാഗൺ ആയാലും രക്ഷപെടാൻ പറ്റാത്ത അവസ്ഥ. അവസാനത്തെ അവശേഷിക്കുന്ന ഡ്രാഗൺ ആയ സിസ്‌ഡേറ്റു തന്റെ മായിക ശക്തി ഉപയോഗിച്ച് എല്ലാം തിരിച്ച് പിടിക്കുന്നതിൽ ഏറെക്കുറെ വിജയിച്ചു എങ്കിലും അതിന് നൽകേണ്ടി വന്ന വില വളരെ കനത്തത് ആയിരുന്നു.
🔸ഇവിടെയും കുമാൻഡ്രയുടെ വീഴ്ച പൂർണം ആയിരുന്നില്ല, ആ നഗരം ഒട്ടേറെ അനുഭവിക്കാൻ കിടക്കുന്നെ ഉണ്ടായിരുന്നുള്ളൂ എന്ന് പറയുന്നതാവും ശെരി. ഈ കഥ സത്യത്തിൽ ആരംഭിക്കുന്നതെ ഉള്ളൂ, ബാക്കി ഭാഗങ്ങൾ സ്‌ക്രീനിൽ കണ്ട് തന്നെ അറിയാൻ ശ്രമിക്കുക. ഡിസ്നിയുടെ സുപരിചിതമായ അപ്‌ലിഫ്റ്റിങ് ടോൺ നല്ല തോതിൽ തന്നെ ഈ ചിത്രത്തിൽ കാണാൻ കഴിയും. കുട്ടികളുടെ ഒക്കെ ഒപ്പം ഒരു നല്ല നേരമ്പോക്കിന് കണ്ട് വിടാവുന്ന ഒരു നൈസ് എന്റർടെയ്‌നർ തന്നെയാണ് ഈ ചിത്രം, കഴിയുമെങ്കിൽ കാണാൻ ശ്രമിക്കുക.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment