Director : Hiroshi Nishitani
Genre : Mystery
Rating : 7.5/10
Country : Japan
Duration : 128 Minutes
🔸ദശ്യം എന്ന ചിത്രം റിലീസ് ആയ കാലം തൊട്ടേ പല പല പ്ലാറ്റ്ഫോമുകളിലായി കേട്ടത് ആണെങ്കിലും ഇപ്പോഴാണ് സത്യത്തിൽ സസ്പെക്റ്റ് എക്സ് എന്ന സിനിമ കാണാൻ ആയത്..ദൃശ്യം ഈ ചിത്രത്തിൽ നിന്നും പ്ലോട്ട് കടമെടുത്താണ് എന്നാണ് കേട്ടത് എങ്കിലും ഒന്ന് രണ്ട് സാമ്യങ്ങൾ ഒഴിച്ച് നിർത്തിയാൽ ആ വാദം ശെരിയാണെന്ന് തോന്നിയിട്ടില്ല. രണ്ടും മികച്ച സിനിമകൾ തന്നെ, ദൃശ്യം അടുത്തതെന്ത് എന്ന ചോദ്യത്തിൽ നല്ല രീതിയിൽ ടെൻഷൻ അടിപ്പിച്ചെങ്കിൽ സസ്‌പെക്ട് എക്സ് കുറച്ച് കൂടി വികാരഭരിതം ആയിരുന്നു.
🔸ഒരു കൊലപാതകം നടന്നിട്ടുണ്ട്, കൊല്ലപ്പെട്ടയാൾ ഒരു നാല്പത് വയസിനടുത്ത് പ്രായമായ ആളാണ്. ശരീരം കുറച്ച് വികൃതമായ രീതിയിൽ ആണ് ലഭിച്ചിരിക്കുന്നത്, അയാളുടെ മുഖം ഭാരമേറിയ എന്തോ വസ്തു കൊണ്ടെന്നവണ്ണം ചതച്ച് കളഞ്ഞിട്ടുണ്ട്. വിരലടയാളം ഇല്ലാതാക്കുവാൻ ആയിരിക്കണം കൈ വിരലുകൾ കരിച്ച് കളഞ്ഞിരിക്കുന്നു. ഇങ്ങനെ ആകെ മൊത്തം ഭീകരമായ രീതിയിലാണ് ശരീരം കണ്ടെടുത്തിരിക്കുന്നത്. കൊല ചെയ്തവൻ എന്തായാലും ചില്ലറക്കാരൻ അല്ല എന്നത് വ്യക്തമാണ്.
🔸ഇങ്ങനെ ഒക്കെ ആണെങ്കിലും കൊല്ലപ്പെട്ടയാൾ ആരാണെന്ന് അധികം വൈകാതെ തന്നെ മനസിലാക്കാൻ പൊലീസിന് കഴിയുന്നുണ്ട്, ആളൊരു യൂസ്‌ലെസ്സ് ആണ്, ഡ്രഗ്സ് ഗാംബ്ലിങ് തുടങ്ങി സകലമാന വയ്യാവേലിക്കും തല വെച്ച് കൊടുത്ത് മുടിഞ്ഞ് പണ്ടാരം അടങ്ങിയ ഒരു കഥാപാത്രം. അയാൾ കൊല്ലപ്പെട്ടിരിക്കുന്ന നഗരത്തിൽ അയാൾക്കൊരു ഭാര്യയും മകളുമുണ്ട്. സ്വാഭാവികമായും ഈ കൊലപാതകത്തിന്റെ പ്രൈം സസ്‌പെക്റ്റുകളായി ഇവർ രണ്ട് പേരും മാറുകയാണ്. ഈ വഴിയേ പോലീസ് മുന്നോട്ട് പോവുകയാണ് എങ്കിലും പ്രശ്നങ്ങൾ ആരംഭിക്കുന്നെ ഉണ്ടായിരുന്നുള്ളൂ.
🔸കേസ് അന്വേഷണം താമസിയാതെ തന്നെ ജീനിയസ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രണ്ട് കഥാപാത്രങ്ങൾക്കിടയിലെ മെന്റൽ ബാറ്റിലായി മാറുകയാണ്. വളരെ ഇന്റലിജന്റ് ആയ ഒരു ചിത്രമാണ് സസ്പെക്റ്റ് എക്സ്, പ്രത്യേകിച്ചും യഥാർത്ഥത്തിൽ എന്താണ് ഗെയിം എന്നത് ചിത്രം വെളിപ്പെടുത്തുന്നെ ഇല്ല, എന്നാൽ ആ ചുരുളുകൾ നിവരുന്ന നിമിഷം വ്യൂവേഴ്‌സിനെ അമ്പരപ്പിക്കുന്നുമുണ്ട്. ത്രില്ലർ മിസ്റ്ററി ആരാധകർക്ക് തീർച്ചയായും കണ്ട് നോക്കാവുന്ന നല്ലൊരു സിനിമയാണ് സസ്പെക്റ്റ് എക്സ്.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment