Director : Masaharu Take
Genre : Drama
Rating : 7.8/10
Seasons : 01
Episodes : 08
Duration : 39 - 54 Minutes
🔸ടീവി സീരീസ് ആരാധകർക്ക് കണ്ട് നോക്കാവുന്ന ഒരു സെമി ഓട്ടോ ബയോഗ്രഫിക്കൽ സീരീസ്, ജപ്പാനിൽ നിന്നും അതും വെറും എട്ട് എപ്പിസോഡുകളിൽ കഥ പറഞ്ഞ് അവസാനിപ്പിക്കുന്ന നല്ല ഒന്ന് തന്നെ, ചുരുക്കി പറഞ്ഞാൽ ഇതാണ് നേക്കഡ് ഡയറക്റ്റർ എന്ന സീരീസ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അത്യാവശ്യം അഡൽറ്റ് കണ്ടന്റ് ഉള്ള ന്യുഡിറ്റി ഒരു വിഷയമായി തന്നെ കൈകാര്യം ചെയ്യുന്ന ഒന്നാണ് ഈ സീരീസ്. പോൺ എന്ന വിഷയവും അതിനോടുള്ള സമീപനവും എല്ലാം സീരീസിന്റെ വളരെ പ്രസക്തമായ വിഷയങ്ങളാണ്.
🔸എണ്പതുകളാണ് നമ്മുടെ കഥാ പശ്ചാത്തലം, ലൈംഗികത എന്നത് നിത്യ ജീവിതത്തിൽ തന്നെ വലിയ പ്രാധാന്യം ഉള്ള കാര്യം ആയിട്ട് കൂടി പോൺ എന്നതിനോടുള്ള ആൾക്കാരുടെ കാഴ്ചപ്പാട് ഇന്നത്തെ പോലെ തന്നെ അന്നും റിഗ്രസിവ് ആയിരുന്നു, ഒരുപക്ഷെ ഇന്നത്തേക്കാൾ മോശമായ സമീപനം. ഈ സമീപനം തന്നെയാണ് ജാപ്പനീസ് ഗവണ്മെന്റും പിന്തുടർന്ന് കൊണ്ടിരുന്നത്, തങ്ങളുടെ മീഡിയയിലും മറ്റുമൊക്കെ പ്രദര്ശിപ്പിക്കാവുന്ന കണ്ടന്റിന് കനത്ത സെന്സറിംഗും, ചിത്രങ്ങളാണ് എങ്കിൽ മില്ലിമീറ്റർ അടിസ്ഥാനത്തിൽ പിന്തുടരേണ്ട നിയമങ്ങളും അന്ത കാലത്ത് നിലവിൽ ഉണ്ടായിരുന്നു.
🔸ഈ കാരണങ്ങൾ കൊണ്ട് തന്നെ എക്സ്പ്ലിസിറ്റ് ആയ പോൺ സിനിമകളോ, അഡൽറ്റ് കണ്ടന്റ് ഉള്ള മാസികകളോ പുറത്തിറങ്ങിയിരുന്നില്ല. നിയമം അനുവദിക്കുന്നതിന് പരമാവധി ലെവെലിലേക്ക് നിയമത്തെ വളച്ച് കൊണ്ട് പോയി ജീവിക്കുന്ന കമ്പനികൾ ഉണ്ടായിരുന്നെങ്കിലും, ആ നിയമങ്ങളെ ഒടിച്ച് രീതികൾ മാറ്റാൻ ആരും തയാറായിരുന്നില്ല, ഭയം തന്നെ ആയിരുന്നു കാരണം. എന്നാൽ ഇതെല്ലാം റ്റൊരു മുറാനിശി എന്നയാളുടെ വരവോടു കൂടി മാറി മറിയുകയാണ്, അയാളാണ് നമ്മുടെ കേന്ദ്ര കഥാപാത്രം.
🔸ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന ദരിദ്രനായ കഥാപാത്രമാണ് മുറാനിശി, ഒരു സെയ്ൽസ് മാൻ ആയിരുന്ന ടിയാന് ഒരുനാൾ താൻ സ്നേഹത്തോടെ കൊണ്ടുനടന്ന പലതും നഷ്ടപ്പെടുന്നത് ദയനീയമായി നോക്കി നിൽക്കേണ്ടി വരികയാണ്. ഒന്നും ഇല്ലാത്തവന് ആരെ പേടിക്കാൻ എന്ന നിലയ്ക്ക് ഇയാൾ നിയമത്തെ വെല്ലുവിളിക്കാൻ തയാറാവുന്നതും ഇതിനെ തുടർന്ന് പോൺ ഇൻഡസ്ട്രിയിൽ അപാരമായ സാദ്ധ്യതകൾ കാണുന്നതും എല്ലാമാണ് സീരീസിന്റെ ഒരു പ്ലോട്ട് ലൈൻ. ആകെ മൊത്തം കാണാൻ ഉള്ള വക സീരീസിലുണ്ട്, കണ്ട് നോക്കുന്നതിൽ തെറ്റില്ല.
Verdict : Good
DC Rating : 3.75/5
No comments:
Post a Comment