Sunday, March 28, 2021

1052. The Circle (2000)



Director : Jafar Panahi

Genre : Drama

Rating : 7.4/10

Country : Iran

Duration : 95 Minutes


🔸റിലീസ് ആയി ഉദ്ദേശം രണ്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും ഇറാനിൽ ബാൻ നിലനിൽക്കുന്ന ചിത്രമാണ് ജാഫർ പനാഹിയുടെ ദി സർക്കിൾ. സംവിധായകന്റെ ഒരു രീതി വെച്ച് ഇത് വലിയ പുതുമ ഉള്ള കാര്യം ഒന്നും അല്ലെങ്കിലും എന്ത് കൊണ്ട് ഈ ചിത്രം ബാൻ ചെയ്യപ്പെട്ടു എന്ന് മനസിലാക്കാൻ കേവലം ആദ്യ ഇരുപത് അല്ലെങ്കിൽ ഇരുപത്തഞ്ച് മിനുട്ടുകൾ കണ്ടാൽ മതിയാവും. ഇറാൻ എന്ന രാജ്യത്തെ സ്ത്രീകളുടെ ദാരുണമായ അവസ്ഥ അത്രയും ടച്ചിങ് ആയ രീതിയിൽ തന്നെ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്. സ്വാഭാവികമായും ഈ പോട്രെയ്ൽ രാജ്യത്തിന് നല്ലൊരു ഇമേജ് അല്ല തരിക എന്നതിനാലാവണം ബാൻ ഇന്നും നിലനിൽക്കുന്നത്.

🔸തടക്കമോ ഒടുക്കമോ ഇല്ലാത്ത ഷോർട്ടുകൾ എന്ന ഫീൽ ആണ് സർക്കിളിലെ സെഗ്മെന്റുകൾ നൽകുക, പറയാൻ വിട്ട് പോയി മൂന്നിൽ അധികം കഥകൾ ഉണ്ട് ചിത്രത്തിൽ, അവ പല പോയിന്റുകളിൽ വെച്ച് ഇന്റർസെക്റ്റ് ചെയ്തേക്കാം. ഈ രീതിയിൽ ഒരു ഓവർ ആർക്കിങ് ശൈലിയിലാണ് സിനിമ പുരോഗമിക്കുന്നത്, മുകളിൽ സൂചിപ്പിച്ചത് പോലെ തന്നെ ഈ കഥകളുടെ തുടർ ഭാഗവും മുൻ ഭാഗവും ഒക്കെ നമുക്ക് ഊഹിക്കാം എന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്, അത് തന്നെയാണ് ചിത്രത്തിന്റെ ഭംഗിയും.

🔸ഒരു ആശുപത്രി പ്രസവ വാർഡിലാണ് സിനിമ ആരംഭിക്കുന്നത്, തന്റെ മകൾ ഉള്ളിൽ ഉള്ളതിനാൽ തന്നെ ടെൻഷൻ അടിച്ച് പുറത്ത് കാത്ത് നിൽക്കുന്ന ഒരു അമ്മയെ കാണാം. ഇവരുടെ അടുത്തേക്ക് ഒരു നേഴ്‌സ് കടന്ന് വന്ന് ജനിച്ച കുട്ടി പെൺകുഞ്ഞ് ആണെന്ന് പറയുന്നുണ്ട്, എന്നാൽ ആ നിമിഷം അവരുടെ മുഖത്ത് നിന്ന് ചിരി മായുകയാണ്. ആൺകുഞ്ഞിനെ കൊണ്ടല്ലാതെ തന്റെ മകൾക്ക് ഭർത്ര ഗൃഹത്തിലേക്ക് പോകാനാവില്ല എന്നവർക്ക് അറിയാം, സ്വാഭാവികമായും അടുത്ത സ്റ്റെപ്പ് മൊഴി ചൊല്ലുന്ന പരിപാടി ആയിരിക്കും.

🔸അങ്ങനെ ആ വരാന്തയിൽ നിന്നും എന്ത് ചെയ്യണം എന്നറിയാതെ നീറി പുകയുന്ന വൃദ്ധയായ അമ്മയെ കാണിച്ച് കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ഇത് പോലെ അനിശ്ചിതാവസ്ഥയിലൂടെ കടന്ന് പോവുന്ന വേറെയും ഒരുപാട് സ്ത്രീകളെ നമ്മൾ ഈ ചിത്രത്തിന്റെ വ്യത്യസ്തമായ പോയിന്റുകളിൽ വെച്ച് പരിചയപ്പെടുന്നുണ്ട്. ഈ കഥകളുടെ ഒരു സമാഹാരമാണ് ദി സർക്കിൾ, അത്യാവശ്യം ഇമോഷണലും ഹോൻഡിങ്ങും ആയ ഒരു നല്ല കിടിലൻ സിനിമ. ഇറാനിൽ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയില്ല, ഇപ്പോഴും ഇത്തരത്തിൽ ഉള്ള ശ്രമങ്ങൾക്ക് ബാൻ നൽകി പോരുന്ന മെന്റാലിറ്റി ആയതിനാൽ തന്നെ വലിയ മാറ്റം വന്നതായി പ്രതീക്ഷിക്കേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.

Verdict : Very Good

DC Rating : 4/5 

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...