Director : Srdan Golubović
Genre : Drama
Rating : 7.6/10
Country : Serbia
Duration : 120 Minutes
🔸അവസാനമായി കണ്ട ചിത്രം അമ്മമാരെ പറ്റിയുള്ള ഒന്നായിരുന്നെങ്കിൽ ഒറ്റാക്ക് എന്ന സെർബിയൻ ചിത്രത്തിന്റെ സോൾ അല്ലെങ്കിൽ ബാക്ക്ബോൺ ഒരു ഫാദർ ഫിഗറാണ്, കൊയ്നസിഡൻസ് കാരണം മാത്രം സംഭവിച്ചതാണ് എങ്കിൽ കൂടിയും രണ്ട് ചിത്രങ്ങളും ഒരു ബണ്ടിൽ ആയി കാണാനാണ് ഇഷ്ടം കാരണം കൈകാര്യം ചെയ്ത വിഷയം മാത്രമല്ല വേറെയും ഒരുപാട് സാമ്യതകൾ ഇവർക്കിടയിലുണ്ട്. ഒറ്റാക്ക് താരമത്യേന കുറച്ച് കൂടി ബ്രൂട്ടലാണ്, കണ്ടിരിക്കാൻ അല്പം ബുദ്ധിമുട്ടാണ്, സർവോപരി പരിതാപകാരവും ഭീതിതവുമായ അവസ്ഥയുടെ ദാക്ഷണ്യമില്ലാത്ത തുറന്ന് പറച്ചിലുമാണ്.
🔸ചിത്രത്തിന്റെ ശക്തിയും ഒരു പരിധി വരെ പോരായ്മയും അതിന്റെ ഓപ്പണിങ് ആക്റ്റ് തന്നെയാണ്, ഹാർഷ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഈ ഭാഗം സെറ്റ് ചെയ്യുന്ന ബാർ അത്രയും ഉയരത്തിൽ ആയത് കൊണ്ടാവണം പിന്നീടങ്ങോട്ട് ഉള്ള ഒന്നേമുക്കാൽ മണിക്കൂർ ഒരു റീഹാഷ് പോലെ അനുഭവപ്പെട്ടത്, മോശം ആണെന്നല്ല മറിച്ച് ഓർമയിൽ നിൽക്കുക തുടക്കം തന്നെ ആയിരിക്കും. നമ്മുടെ നായക കഥാപാത്രമായ നിക്കോള രണ്ട് കുട്ടികളുടെ അച്ഛനാണ്, അയാൾക്ക് പറയത്തക്ക വരുമാനമോ വസ്തുവകകളോ ഇല്ല, ദാരിദ്ര്യം ആണെങ്കിൽ ഭയാനകമായ തോതിൽ എത്തി നിൽക്കുകയും ചെയ്യുന്നു.
🔸ഈ അവസ്ഥയുടെ പരിണിത ഫലം എന്നവണ്ണം നിക്കോളായ്ക്ക് തന്റെ കുടുംബത്തെ നഷ്ടപ്പെടുകയാണ്, അയാളുടെ മക്കളെ ഗവണ്മെന്റ് അധികൃതർ അയാളിൽ നിന്നും പിടിച്ചെടുത്ത് ബെൽഗ്രിഡിലേക്ക് കൊണ്ട് പോവുകയാണ്. ഒരു വ്യക്തിയിൽ ഒതുങ്ങി നിൽക്കുന്നത് എന്ന് പ്രത്യക്ഷത്തിൽ തോന്നിയേക്കാം എങ്കിലും സത്യത്തിൽ സിനിമ സെർബിയ എന്ന രാജ്യത്തിൻറെ ദാരുണമായ സാമ്പത്തിക രാഷ്ട്രീയ പരിതഃസ്ഥിതിയെയും മറ്റുമെല്ലാം വിഷയമാക്കി കാണിക്കുന്നുണ്ട്. ഗവണ്മെന്റ് അധികൃതരുടെ തന്നെ ദാരിദ്ര്യത്തിൽ ആനന്ദം കണ്ടെത്തുന്ന മനോഭാവത്തെ ചിത്രം വിമർശിക്കുന്നുമുണ്ട്.
🔸തന്റെ മക്കളെ കണ്ടെത്തുന്നതിനായി നിക്കോളായ് ജന്മ നാട്ടിൽ നിന്നും ബെൽഗ്രിഡിലേക്ക് കാൽനടയായി നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്ലോട്ട് ലൈൻ. മനോഹരമായ ലാൻഡ് സ്‌കേപ്പുകളും വികാര ഭരിതമായ നിമിഷങ്ങളും നല്ല പെർഫോമൻസും എല്ലാം ചിത്രത്തിന്റെ മറ്റ് പോസിട്ടീവുകളിൽ ചിലതാണ്. ഒറ്റാക്ക് എന്ന ചിത്രം ഒരു വേർതി വാച്ച് ആണ്, പ്രത്യേകിച്ചും ഡ്രാമ ജോണറിൽ പെട്ട സിനിമകൾ കാണാൻ താല്പര്യമുള്ള അല്ലെങ്കിൽ ആഗ്രഹിക്കുന്നവർക്ക്, അപ്പോൾ കാണാൻ ശ്രമിക്കുക.
Verdict : Very Good
DC Rating : 4.25/5
No comments:
Post a Comment