Director : Majid Majidi
Genre : Drama
Rating : 7.1/10
Country : Iran
Duration : 99 Minutes
🔸മജീദ് മജീദി സിനിമകളുടെ സ്വത സിദ്ധമായ ലളിതമായ അവതരണ രീതിയും മനോഹരമായ കഥാ സന്ദര്ഭങ്ങളും, താല്പര്യം ജനിപ്പിക്കുന്ന കഥാപാത്രങ്ങളും എല്ലാം അതിന്റെ മികവിൽ കാണാൻ കഴിയുന്ന മറ്റൊരു മികച്ച ചിത്രം, അതാണ് സൺ ചിൽഡ്രൻ. ബിയോണ്ട് ദി ക്ലൗഡ്‌സ് എന്ന പാളിപ്പോയ ശ്രമത്തിന് ശേഷം ട്രാക്കിലേക്ക് മടങ്ങി ഉള്ള വരവ് ഒരു അനിവാര്യത ആയിരുന്ന സംവിധായകനെയും അദ്ദേഹത്തിന്റെ ആരാധകരെയും സംബന്ധിച്ചിടത്തോളം അതിനും മുകളിൽ നിൽക്കുന്ന ഒരു ചെറിയ സിനിമ. പ്രതീക്ഷയുടെ 'ഭാരം' കൂട്ടിയാലും കുഴപ്പം ഒന്നുമില്ല, വേർതി ആണ്.
🔸ബാലവേല എന്ന പരിപാടി ലോകത്താകമാനം നിയമപ്രകാരം നിരോധിക്കപ്പെട്ടിട്ട് കുറച്ച് കാലമായി, ഒട്ടും വികസിച്ചിട്ടില്ലാത്ത ചില രാജ്യങ്ങളിൽ ഇപ്പോഴും പ്രത്യക്ഷത്തിൽ നിലനിൽക്കുന്നുണ്ട് എന്നത് ഒഴിച്ചാൽ ധാർമികപരം ആയും നിയമപരം ആയും അത് തെറ്റ് തന്നെയാണ്. ഇങ്ങനെ ഒക്കെ ആണ് കാര്യം എങ്കിലും ലോകത്ത് പതിനഞ്ച് കോടിക്ക് മുകളിൽ കുട്ടികൾ ബാലവേല ചെയ്യുന്നുണ്ട് എന്നാണ് അധികാരപ്പെട്ട കേന്ദ്രങ്ങൾ തയാറാക്കിയ കണക്ക്. ഈ ചിത്രം സംവിധായകൻ ഡെഡിക്കേറ്റ് ചെയ്യുന്നത് അത്തരത്തിൽ പെട്ട കുട്ടികൾക്ക് വേണ്ടിയാണ്.
🔸ഇറാനിലെ ഒരു തെരുവിലാണ് കഥ ആരംഭിക്കുന്നത്, അഫ്‌ഗാനിസ്ഥാനിൽ നിന്നും മറ്റും കുടിയേറി എത്തിയ ആ ലീനേജിൽ പെട്ട ആളുകളാണ് നമ്മുടെ ഫോക്കസ്. അവരിൽ മധ്യ വയസ്സ് കടന്നവരുണ്ട്, പെൺകുട്ടികളുണ്ട്, യുവാക്കളുണ്ട്, എല്ലാവരുമുണ്ട്. ഈ ഒരു ലീനേജിന് പുറമെ ഇവരെ എല്ലാം കൂട്ടി ചേർക്കുന്ന ഒരു ഘടകം ഇവർക്ക് നേരിടേണ്ടി വരുന്ന വേർതിരിവും വിവേചനവും എല്ലാമാണ്. ഈ വേർതിരിവിന്റെയും മറ്റുമൊക്കെ ഒരു അവതരണം കൂടി ആവുന്നുണ്ട് ചിത്രം, പലയിടത്തും.
🔸അലി എന്ന പന്ത്രണ്ട് വയസ്സുകാരനാണ് നമ്മുടെ പ്രധാന കഥാപാത്രം, പ്രാഥമിക വിദ്യാഭ്യാസം ഒന്നും ലഭിച്ചിട്ടില്ലാത്ത അവൻ കഠിനമായി അധ്വാനിച്ച് തന്നെയാണ് ജീവിക്കാനുള്ള വക ഉണ്ടാക്കുന്നത്. ആ ദിവസങ്ങളിൽ ഒന്നിൽ തന്റെ യജമാനന്റെ പക്കൽ നിന്നും അടുത്തുള്ള ഒരു സ്‌കൂളിന്റെ ബേസ്മെന്റിൽ നിധി ഇരിപ്പുണ്ടെന്ന് അവൻ അറിയുന്നതും അത് കൈക്കലാക്കാൻ സുഹൃത്തുക്കളോടൊപ്പം വിദ്യാർഥികൾ എന്ന വ്യാജേന അവിടെ എത്തുന്നതും ഒക്കെയാണ് കഥ. സിംപിൾ സ്റ്റോറിയും അതിന്റെ മികച്ച അവതരണവും, നല്ല പെര്ഫോമന്സുകളും, നല്ലൊരു എൻഡിങ്ങും എല്ലാം ചിത്രത്തിന്റെ പോസിറ്റിവ് എലെമെന്റുകളിൽ ചിലതാണ്, ഓവറോൾ കണ്ടിരിക്കേണ്ട ഒരു നല്ല സിനിമയാണ് സൺ ചിൽഡ്രൻ.
Verdict : Very Good
DC Rating : 4.25/5
No comments:
Post a Comment