Director : Gitanjali Rao
Genre : Animation
Rating : 5.9/10
Country : India
Duration : 97 Minutes
🔸ബോംബേ റോസ് എന്ന ചിത്രം കാണുമ്പോൾ സ്വാഭാവികമായും നമ്മുടെ കണ്ണിൽ ഉടക്കുക പെയിന്റിങ് ഒക്കെ പോലെ മനോഹരമായ അനിമേഷൻ തന്നെയാണ്. ഒരു പെയ്ന്റിങ്ങിൽ നിന്നും മറ്റൊന്നിലേക്ക് മനോഹരമായി ട്രാന്സിഷൻ ചെയ്ത് പോവുന്ന ആ ശൈലി തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സ്ട്രെങ്തും, ഒരു തരം നൊസ്റ്റാൾജിയ ഒക്കെ നൽകുന്ന അവതരണ ശൈലി. ഗീതാഞ്ജലി റാവു എന്ന സംവിധായികയുടെ മുൻകാല അനിമേഷൻ കം ഷോട്ട് ഫിലിമുകൾ ഒന്നും കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല, അതിന് പ്രേരിപ്പിക്കുന്ന ഒന്നാണ് ഈ ചിത്രം.
🔸ഉദ്ദേശം രണ്ട് വർഷങ്ങൾക്ക് മുന്നേ തയാറായ ചിത്രം നല്ല തോതിൽ തന്നെ ഫെസ്റ്റിവൽ റണ്ണുകളും മറ്റും പൂർത്തിയാക്കിയാണ് വൈഡർ ഓഡിയന്സിന്റെ മുന്നിൽ ഈ മാസം എത്തിയിരിക്കുന്നത്. കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ടാണോ എന്നറിയില്ല റേറ്റിങ്ങും മറ്റ് നിരൂപക പ്ലാറ്റ്‌ഫോമുകളിലും എല്ലാം ഡിവിസീവ് ആയ അഭിപ്രായം ആണ് കാണാൻ കഴിഞ്ഞത്. പേഴ്സണലി നല്ല തോതിൽ തന്നെ ഇഷ്ട്ടപ്പെടുത്തിയ ഒരു സോൾഫുൾ ചിത്രമാണ് ബോംബെ റോസ്, ഇനി ചിത്രത്തിന്റെ ഉള്ളറകളിലേക്ക്.
🔸ഇന്നത്തെ നമ്മുടെ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളും മറ്റുമൊക്കെ കാരണം വിവാദം ആയില്ലെങ്കിൽ അത്ഭുതപ്പെടാവുന്ന ഒരു ചിത്രമാണ് ബോംബെ റോസ്. അതായത് രണ്ട് മതങ്ങളിൽ പെട്ട യുവതീ യുവാക്കൾക്ക് ഇടയിൽ ഉടലെടുക്കുന്ന പ്രണയവും അതിനെ തുടർന്ന് അരങ്ങേറുന്ന സംഭവങ്ങളും എല്ലാമാണ് ഈ ചിത്രത്തിന്റെ പ്ലോട്ട് ലൈൻ. കമല, സലിം എന്ന രണ്ട് പ്രധാന കഥാപാത്രങ്ങളിൽ മാത്രമായി ഒതുങ്ങി നിന്ന് വൺ ദയമെൻഷനൽ അവതരണ ശൈലി ചിത്രം പിന്തുടരുന്നില്ല എന്നതാണ് എടുത്ത് പറയേണ്ട വസ്തുത. ഒട്ടനവധി നല്ല കഥാപാത്രങ്ങൾ ചിത്രത്തിലുണ്ട്, അവർക്കെല്ലാം നല്ല വ്യക്തിത്വങ്ങളും നൽകിയിട്ടുണ്ട്.
🔸കഴിഞ്ഞ് പോയ ഒരു കാലഘട്ടത്തിന്റെ പശ്ചാത്തലം കൂടിയുണ്ട് ചിത്രത്തിന്, എപ്പോഴോ കണ്ട് മറന്ന ആ പശ്ചാത്തലങ്ങൾ നമ്മുടെ മനസിലേക്ക് കടന്നും വന്നേക്കാം, ചിത്രം കാണുന്ന വേളയിൽ. വളരെ സിംപിൾ ആയ സ്റ്റോറിയെ മനോഹരമായി അവതരിപ്പിക്കുന്നതിൽ അണിയറ പ്രവർത്തകർ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട് താനും, കണ്ട് തന്നെ ബോധ്യപ്പെടുക അത്യാവശ്യം നല്ലൊരു സിനിമയാണ്. ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യപ്പെടുന്നുണ്ട്.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment