Sunday, March 28, 2021

1050. The White Meadows (2009)



Director : Mohammad Rasoulof

Genre : Drama

Rating : 7.6/10

Country : Iran

Duration : 93 Minutes


🔸വിഷ്വലി വളരെ ബ്യുട്ടിഫുൾ ആയ അല്ലെങ്കിൽ സ്‌ട്രൈക്കിങ് ആയൊരു സിനിമയാണ് ദി വൈറ്റ് മെഡോസ്, മഞ്ഞിൽ പുതച്ച താഴ്വരകൾ മാത്രമല്ല അത് ഒപ്പി എടുത്തിരിക്കുന്ന രീതിയും സെറ്റ് ചെയ്തിരിക്കുന്ന സ്റ്റൈലും അതോടൊപ്പം ആഴത്തിൽ സ്പർശിക്കുന്ന കഥയുടെ ആഖ്യാന ശൈലിയും എല്ലാം കൂടി ചെയുമ്പോൾ വളരെ മികച്ച ഒരനുഭവം തന്നെയായി മാറുന്നുണ്ട് ഈ ഇറാനിയൻ സിനിമ. കാണുന്ന പ്രേക്ഷകനെ വൈകാരികമായി കൂടി ഹോണ്ട് ചെയ്യുന്നതിൽ ഒരു കുറവും കാണിക്കാത്ത ഇൻഡസ്ട്രിയിൽ നിന്നും ടെക്സ്റ്റ് ബുക് എക്‌സാംപിൾ പോലൊരു ചിത്രം.

🔸ഉപ്പ് തടാകത്താൽ വളയപ്പെട്ട ഒരു ദ്വീപ് സമൂഹമാണ് നമ്മുടെ കഥാ പശ്ചാത്തലം. ഈ ദ്വീപുകളിൽ എല്ലാം ധാരാളം ആളുകൾ താമസമുണ്ട്, വളരെ പ്രാകൃതമായ ആചാരങ്ങളും വിശ്വാസങ്ങളും വെച്ച് പുലർത്തുന്ന ഒരു വിഭാഗമാണ് ഇതിൽ മിക്കവരും. തങ്ങളുടെ ആ കമ്യുണിറ്റി ഒഴിച്ച് നിർത്തിയാൽ പുറത്തുള്ളവരുമായി വലിയ സമ്പർക്കം ഒന്നും ഇവർക്കില്ല, ഇതിന് ഒരപവാദമാണ് റഹ്മത്ത് എന്ന കഥാപാത്രം. എവിടെ നിന്നെന്ന് അറിയാതെ തോണി തുഴഞ്ഞ് വരുന്ന റഹ്മത്ത് ഇവിടുത്തെ ഒരു സ്ഥിരം സന്ദര്ശകനാണ് എന്ന് വേണമെങ്കിൽ പറയാം.

🔸വളരെ പ്രത്യേകതകൾ ഉള്ള ആളാണ് റഹ്മത്ത്, ടിയാൻ ദ്വീപുകളിലേക്ക് വരുന്നതിന്റെ പ്രധാന ഉദ്ദേശങ്ങളിൽ ഒന്ന് ആളുകളുടെ കണ്ണീർ ശേഖരിക്കാൻ വേണ്ടിയാണ്. ഇത് എന്തിനാണെന്നോ, ഇത് കൊണ്ട് അയാൾക്കുള്ള നേട്ടം എന്താണെന്നോ ആർക്കും ഒരു പിടിയുമില്ല. ഈ ഒരു വിചിത്ര സ്വഭാവം വെച്ച് പുലർത്തുന്നത് കൊണ്ട് തന്നെ ആൾക്കാർക്ക് അയാളോടുള്ള പ്രതികരണം ഒരു മന്ത്രവാദിയോട് അല്ലെങ്കിൽ അത്തരത്തിൽ ഒരു ഭയം ഒക്കെ കലർന്ന രൂപത്തിലാണ്. ഇതിന് പുറമെ വേറെയും ചില ദൗത്യങ്ങൾ അയാൾ ചെയ്യാറുണ്ട്.

🔸അതായത് മരിച്ചവരുടെ ശവം നിർമാർജ്ജനം ചെയ്യുക, വയ്യാത്ത ആളുകളെ പരിപാലിക്കുക അങ്ങനെ അങ്ങനെ. ഇത്തരം യാത്രകളിൽ റഹ്മത്ത് കാണുന്ന കാഴ്ചകളാണ് ഒരു രീതിയിൽ പറഞ്ഞാൽ എപ്പിസോഡിക്ക് രീതിയിൽ ചിത്രം കാണിച്ച് തരുന്നത്. അത്യാവശ്യം ഇമോഷണൽ ആണ് ചിത്രം, കണ്ട് കൊണ്ടിരിക്കുന്ന വ്യൂവേഴ്‌സിന്റെ മനസിനെ സ്പർശിപ്പിക്കും വിധം, ചോദ്യങ്ങൾ ഉയർത്തുന്ന രീതിയിൽ ഇണ്ട്രിഗ്യുയിങ് ആയ മികച്ചൊരു ചിത്രം തന്നെയാണ് വൈറ്റ് മിഡോസ്, കണ്ട് നോക്കാവുന്നതാണ്.

Verdict : Very Good

DC Rating : 4.25/5 

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...