Director : Rose Glass
Genre : Horror
Rating : 6.8/10
Country : UK
Duration : 84 Minutes
🔸A24 എന്ന പ്രൊഡക്ഷൻ കമ്പനി നൽകുന്ന ഒരു ഗ്യാരന്റി ഉണ്ട്, കാണാൻ പോവുന്നത് അത്യാവശ്യം യുണീക് ആയ നിലവാരമുള്ള ചിത്രം ആയിരിക്കും എന്ന ഗ്യാരന്റി. കഴിഞ്ഞ ഒരു ദശകത്തോളമായി ഈ നിലവാരത്തിൽ മികച്ച ട്രാക്ക് റെക്കോർഡ് കീപ്പ് ചെയ്തിട്ടുള്ളവരാണ് പ്രസ്തുത കമ്പനി, ഈ ഒരു കാരണം കൊണ്ട് തന്നെയാണ് സെയ്ന്റ് മോഡ് എന്ന ചിത്രത്തിൽ വലിയ പ്രതീക്ഷ വെച്ച് പുലർത്തിയതും, ഗ്രീൻ നൈറ്റ് ഒക്കെ ഈ വർഷത്തെ മോസ്റ്റ് ആന്റിസിപ്പേറ്റഡ് ചിത്രമായി മാറിയതും.
🔸ഒരുപാട് ഇമോഷണൽ, മെന്റൽ കോൺഫ്ലിക്റ്റുകൾ ഉള്ള ഒരു നേഴ്‌സ് കഥാപാത്രമാണ് മൗദ്, ഒരു പഴയകാല ഡാൻസറിന്റെ പരിചാരിക ആയാണ് അവരിന്ന് ജോലി നോക്കുന്നത്. താൻ സ്പെഷ്യൽ ആണെന്നും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവൾ ആണെന്നും ഒക്കെയുള്ള ഒരു ധാരണ അവൾ വെച്ച് പുലർത്തുന്നുണ്ട്. ഇത് കൊണ്ട് തന്നെ പരിചാരിക വൃത്തിക്കപ്പുറം തന്റെ ജന്മ നിയോഗം മറ്റൊന്നാണ് എന്നും അവൾ വിശ്വസിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു കഥാപാത്രത്തിന് മുന്നിൽ സ്വാഭാവികമായും ഒരു അവിശ്വാസി എത്തിപ്പെട്ടാൽ നല്ല രസം ഉണ്ടാവും.
🔸മേൽ പറഞ്ഞ സ്ഥലത്തേക്ക് തന്നെയാണ് കാര്യങ്ങളുടെ പോക്ക്, അന്ധമായ രീതിയിൽ ദൈവത്തിൽ വിശ്വസിക്കുന്ന മൗദിനെ സംബന്ധിച്ചിടത്തോളം അവൾക്ക് സ്വന്തം വിശ്വാസങ്ങൾ മുറുകെ പിടിച്ചാൽ മാത്രം പോരാ, മറിച്ച് അത് അവിശ്വാസികളെ ബോധ്യപ്പെടുത്തുകയും അവരെ അവൾ കണ്ടെത്തിയതെന്ന് വിശ്വസിക്കുന്ന നന്മയുടെ പാതയിലേക്ക്, അതായത് ദൈവ വഴിയിലേക്ക് കൊണ്ടുവരികയും വേണം. മനുഷ്യനോളം തന്നെ പ്രായമുള്ള ദൈവ സംബന്ധമായ തർക്കം തന്നെയാണ് സെയ്ന്റ് മൗദിന്റെയും ബേസ്.
🔸പരൊഡക്ഷൻ കമ്പനിയുടെ ആദ്യം സൂചിപ്പിച്ച നിലവാരം ചിത്രം കീപ്പ് ചെയ്യുന്നുണ്ട് എങ്കിലും പ്രതീക്ഷിച്ചത്ര ഹാർഡ് ഹിറ്റിങ് ആയൊരു അനുഭവം ചിത്രത്തിൽ നിന്നും ക്ളൈമാക്സ് ഒഴിച്ച് നിർത്തിയാൽ ലഭിച്ചില്ല എന്ന് പറയേണ്ടി വരും. സിനിമയുടെ എൻഡിങ് ഷോട്ട് ഉൾപ്പെടെയുള്ള അവസാന പതിനഞ്ച് മിനിറ്റ് വേറെ തന്നെ ഒരനുഭവം ആയിരുന്നു. മികച്ച പ്രകടനങ്ങളും, സ്കോറും, സെറ്റപ്പും, പേ ഓഫും എല്ലാം കൂടി ചേരുമ്പോൾ സെയ്ന്റ് മൗഡ് ഒരു നല്ല വ്യൂവിങ് എക്സ്പീരിയൻസ് തന്നെ ആവുന്നുണ്ട്, അപ്പോൾ കാണാൻ ശ്രമിക്കുക.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment