Thursday, April 8, 2021

1054. Les Misérables (2019)



Director : Ladj Ly

Genre : Drama

Rating : 7.6/10

Country : France

Duration : 103 Minutes


🔸കഴിഞ്ഞ ഫുട്‍ബോൾ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിനെ അത്ര എളുപ്പത്തിൽ ഒന്നും നമുക്ക് മറക്കാൻ കഴിയില്ല, ഓരോ പൊസിഷനിലും മികച്ച കളിക്കാരും ബെഞ്ചിൽ വരെ പ്രതിഭാ ധാരാളിത്തവും ഉണ്ടായിരുന്ന ടീം ക്രൊയേഷ്യയെ തോൽപ്പിച്ച് കപ്പ് നേടിയതിൽ സത്യത്തിൽ അത്ഭുതത്തിന്റെ കണിക ഒന്നും ഉണ്ടായിരുന്നില്ല, ആവശ്യവുമില്ല. അന്നത്തെ സ്‌ക്വാഡിൽ ഏറെക്കുറെ മുക്കാൽ പങ്കും ആഫ്രിക്കൻ അറബ് വംശജർ ആയിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ചുരുക്കി പറഞ്ഞാൽ ഫ്രാൻസിന്റെ രാഷ്ട്രീയ സാംസ്‌കാരിക പരിതഃസ്ഥിതിയെ ഓർമിപ്പിക്കും വിധം വളരെ ഡൈവേഴ്‌സ് ആയിരുന്നു ആ ടീം, എല്ലാ അർത്ഥത്തിലും.

🔸കറച്ച് കാലം മുന്നോട്ട് പോവുക ആണെങ്കിൽ സിനദിൻ സിദാൻ ഒരിക്കൽ തന്റെ ഓർമക്കുറിപ്പുകൾ പങ്ക് വെച്ചത് വായിച്ചത് ഓർക്കുന്നു. അൾജീരിയൻ പാരമ്പര്യം ഉള്ള സിദാൻ പ്രതിഭ കൊണ്ട് അത്രയും ഉയരത്തിൽ ഉള്ള കായിക താരം ആയിരുന്നെങ്കിലും ഇന്നത്തെ നിലയിൽ എത്തുന്നതിന് ഒരുപാട് അപമാനവും, അവഗണനയും എല്ലാം നേരിടേണ്ടി വന്നിട്ടുണ്ട്, അതും രാജ്യത്തിന് അകത്ത് നിന്ന്. ജയിക്കുമ്പോൾ ഞാൻ അവർക്ക് വേണ്ടപ്പെട്ടവനും തോൽക്കുമ്പോൾ ഞാൻ കേവലം ഒരു പരദേശിയും ആയി മാറും എന്ന മെസ്യുട് ഓസിലിന്റെ വിലയിരുത്തൽ ഒക്കെ ഇതോട് ചേർത്ത് വായിക്കാം.

🔸ഇത്തരത്തിൽ മനസിന് ഉള്ളിൽ അടിഞ്ഞ് കൂടിയിരിക്കുന്ന ഫ്രസ്റ്ററേഷന്റെയും, പരിഹാസത്തിന്റെയും ഒക്കെ തുറന്ന് കാട്ടലാണ് ലെസ് മിസറബിൾസ് എന്ന ചിത്രം. ആരും കുറ്റവാളിയായി ജനിക്കുന്നില്ല, മറിച്ച് സമൂഹവും അയാളുടെ തന്നെ അനുഭവങ്ങളും എല്ലാമാണ് ഇതിലേക്ക് വഴി വെക്കുന്ന ഘടകങ്ങൾ എന്ന് ചിത്രം പറഞ്ഞ് ഫലിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പുതുതായി ഒരു നഗരത്തിൽ പോലീസായി എത്തുകയാണ് നമ്മുടെ പ്രധാന കഥാപാത്രം, അയാളുടെ സഹപ്രവർത്തകൻ എല്ലാവരും തന്നെ വര്ഷങ്ങളുടെ അനുഭവ പരിചയം ഉള്ളവരും, 'തികഞ്ഞ' പോലീസുകാരുമാണ്.

🔸നമ്മുടെ പ്രധാന കഥാപാത്രം ജോലിയിൽ പ്രവേശിച്ച ദിവസം തന്നെ നിർഭാഗ്യകരമായ ചില സംഭവങ്ങൾ അരങ്ങേറുകയാണ്, ഈ സംഭവങ്ങൾ പിന്നീട് ഒരു കമ്യുണിറ്റിയെ തന്നെ വയലെന്സിന്റെ വഴിയിലേക്ക് കൊണ്ട് വരുന്നതും തുടർന്നുള്ള സംഭവങ്ങളും എല്ലാമാണ് ഈ ചിത്രം. ശക്തമായ ഒരു പൊളിറ്റിക്കൽ ഡ്രാമയാണ് ഈ ചിത്രം, ഒരു പക്ഷെ ജോണറിലെ ഏറ്റവും മികച്ചവയിൽ ഒന്ന് തന്നെ. ഒരുനിമിഷം പോലും ചിന്തിക്കാനോ ബോർ അടിക്കാനോ സമയം നൽകാതെ ഫാസ്റ്റ് പേസ്ഡ് ആയി പോവുന്ന ചിത്രം മികച്ചൊരു അനുഭവം തന്നെ ആയിരിക്കാം കാണുന്നവർക്ക്.

Verdict : Must Watch

DC Rating : 4.5/5 

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...