Director : Sebastián Borensztein
Genre : Heist
Rating : 7.2/10
Country : Argentina
Duration : 119 Minutes
🔸നല്ല എങ്ങേയ്‌ജിങ് ആയ ഒരു ഹെയ്‌സ്റ്റ് ചിത്രം എന്ന വിശേഷണം നിങ്ങളിൽ താല്പര്യം ഉണർത്തുന്നു എങ്കിൽ തീർച്ചയായും മികച്ചൊരു ഓപ്‌ഷൻ തന്നെ ആയിരിക്കും ഹീറോയിക് ലൂസേഴ്‌സ് എന്ന അർജന്റീനിയൻ ചിത്രം. ഇടക്കാലത്ത് പുറത്തിറങ്ങിയ ഈ ജോണറിൽ പെട്ട പല ചിത്രങ്ങളുമായി തട്ടിച്ച് നോക്കുമ്പോൾ ടെക്കനോളജിക്കലി അഡ്വാൻസ്ഡ് എന്നൊന്നും പറയാൻ ആവില്ലെങ്കിലും ഹാർട്ട് എന്നൊന്ന് ചിത്രത്തിലുണ്ട്. ഈ കാരണം കൊണ്ട് തന്നെയാണ് ആസ്വദിച്ച് കാണാവുന്ന നല്ലൊരു ചിത്രമായി ഈ സിനിമയെ വിശേഷിപ്പിക്കാൻ കഴിയുന്നത്.
🔸ഫെർമിൻ എന്ന നമ്മുടെ നായക കഥാപാത്രം ഒരു മുൻകാല ഫുട്‍ബോൾ കളിക്കാരനാണ്, ക്ലബ് തലത്തിലും മറ്റും മികച്ച പ്രകടനം കാഴ്ചവെച്ച ഇയാൾക്ക് സ്വന്തം നാട്ടിൽ ഒരു ലെജൻഡറി സ്റ്റാറ്റസ് ഉണ്ട് എന്ന് പറഞ്ഞാലും കുറയില്ല. കളിയുടെ കാലം ഒക്കെ കഴിഞ്ഞ് മധ്യവയസിലേക്ക് കടന്നു എങ്കിലും ഒരു വെൽ റെസ്പെക്റ്റഡ് ആയ കഥാപാത്രമാണ് ഫെർമിൻ. ഇന്ന് ഫെർമിൻ പുതിയൊരു സംരംഭത്തിന്റെ തുടക്കത്തിലാണ്, പഴയൊരു ഫാക്റ്ററി വാങ്ങി കോപ്പറേറ്റിവ് സൊസൈറ്റി രൂപത്തിൽ ഒരു പരിപാടി തുടങ്ങാനാണ് അയാളുടെ പ്ലാൻ.
🔸തന്റെ പരിചയക്കാരെയും സുഹൃത്തുക്കളെയും നാട്ടുകാരെയും എല്ലാം ഉൾപ്പെടുത്തി പൈസ സമാഹരിച്ചെങ്കിലും ഒരു ചെറിയ പ്രശനം ഇവിടെ ഉടലെടുക്കുകയാണ്. അതായത് തന്റെ ജീവിത കാലത്തെ മുഴുവൻ സമ്പാദ്യം ഉൾപ്പെടെ ഡെപ്പോസിറ്റ് ആയി ഫെർമിൻ നിക്ഷേപിച്ച ബാങ്ക് അയാളെ നല്ല ഒന്നാംക്‌ളാസ്‌സായി പറ്റിക്കുകയാണ്. സംരംഭം പോയിട്ട് സ്വന്തം സമ്പാദ്യം വരെ കട്ടപ്പുറത്ത് കേറിയത് കണ്ട് പാവം ഫെർമിൻ ആകെ തകർന്ന് തരിപ്പണം ആവുകയാണ്. ഇവിടെ നിന്നുമാണ് ഹീറോയിക് ലൂസേഴ്‌സ് എന്ന ചിത്രം കഥ പറഞ്ഞ് തുടങ്ങുന്നത്.
🔸ഈ പ്ലോട്ടിലേക്ക് ഒരു ഹെയ്‌സ്റ്റ് പ്ലാൻ കൂടി കടന്ന് വരികയാണ്, അത് എന്ത് എന്തിന് എങ്ങനെ എന്നതൊന്നും തല്ക്കാലം പറയുന്നില്ല, കണ്ട് തന്നെ അറിയുക. അപാരമായ ടെക്ക്നിക്കൽ അറിവോ കാര്യമോ ഒന്നും ഇല്ലാത്ത തികച്ചും സാധാരണക്കാരായവർ ആണ് കക്കാനായി ഇറങ്ങി തിരിക്കുന്നത്, അതിന്റെ ഒരു അറിവില്ലായ്മയും അബദ്ധങ്ങളും തമാശകളും എല്ലാം ചിത്രത്തിലുണ്ട്. ഒഴിവ് വേളയിൽ രസത്തോടെ കണ്ട് വിടാവുന്ന നല്ലൊരു എന്റർടെയ്‌നർ ആണ് ഹീറോയിക് ലൂസേഴ്‌സ്, അതിന് അപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട, താല്പര്യം ഉണ്ടെങ്കിൽ കാണാൻ ശ്രമിക്കുക.
Verdict : Good
DC Rating : 3.75/5
No comments:
Post a Comment