Director : Steve McQueen
Genre : Drama
Rating : 7.9/10
Country : UK
Duration : 128 Minutes
🔸കഴിഞ്ഞ വർഷം സിനിമാ മേഖലയിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്നായി വിലയിരുത്താവുന്ന ഒന്നാണ് സ്‌മോൾ അക്സ് എന്ന അഞ്ച് പാർട്ട് ആന്തോളജി സിനിമാ സംരംഭം. അറുപതുകൾ തൊട്ട് എൺപതുകൾ വരെ നീണ്ട് നിന്ന കാലഘട്ടത്തിൽ, ബ്രിട്ടനിലെ വെസ്റ്റ് ഇന്ത്യൻ കമ്യുണിറ്റിയുടെ കഥയാണ് സംവിധായകൻ സ്റ്റീവ് മക്വീൻ പറയാൻ ശ്രമിച്ചിരിക്കുന്നത്. നിലവാരത്തിൽ ആയാലും പെർഫോമൻസിൽ ആയാലും ഈ ചിത്രം പുലർത്തുന്ന ഒരു സ്റ്റാൻഡേഡ് പ്രശംസ അർഹിക്കുന്ന ഒന്ന് തന്നെയാണ്.
🔸ഒരു ന്യുനപക്ഷ കമ്യുണിറ്റി, പ്രത്യേകിച്ചും കഴിഞ്ഞ നൂറ്റാണ്ടിൽ ഒക്കെ അതായത് വംശവെറി ഒക്കെ ഉച്ചസ്ഥായിൽ ആളുകളിൽ പലരുടെയും മനസ്സിൽ അടിഞ്ഞ് കൂടിയിരിക്കുന്ന കാലത്ത്, നേരിടേണ്ടി വരുന്ന അവഗണനയും, പരിഹാസവും ദുരനുഭവങ്ങളും എല്ലാം സ്വാഭാഭികമായും വളരെ വളരെ ഭീകരം ആയിരിക്കും. ഈ ഒരു കാര്യത്തിന്റെ നേർ സാക്ഷ്യമാണ് സ്‌മോൾ ആക്സ് എന്ന ആന്തോളജിയും അതിലെ മംഗ്രോവ് എന്ന ചിത്രവും. വെസ്റ്റ് ഇന്ത്യൻ വിഭാഗക്കാരിൽ ഒരാൾ തുടങ്ങുന്ന ഹോട്ടലിന്റെ പശ്ചാത്തലത്തിലാണ് കഥ ആരംഭിക്കുന്നത്.
🔸തങ്ങളുടെ സ്വന്തം നാട്ടിൽ, എവിടെ നിന്നോ ഒരു വരത്തൻ വന്ന് ഒരു സംരംഭം തുടങ്ങി പൈസ ഉണ്ടാക്കുന്നു എന്ന മനോഭാവം തീർച്ചയായും പ്രതീക്ഷിക്കാവുന്നതാണ്, നാട്ടുകാരിൽ നിന്ന്. എന്നാൽ നിയമം സംരക്ഷിക്കേണ്ട നിയമ പാലകരിൽ തന്നെ ഇങ്ങനെ ഒരു ചിന്ത ഉടലെടുത്താൽ എങ്ങിനെ ഉണ്ടാവും, ഇനി ആ ചിന്ത അവരുടെ ഉള്ളിൽ കിടന്ന് പുകഞ്ഞ് പുകഞ്ഞ് ഈ വന്നവനെ ഏത് രീതിയിലും നശിപ്പിച്ച് നാറാണക്കല്ല് എടുപ്പിക്കണം എന്നായാലോ, അത് അതിലും ഭീകരം ആയിരിക്കും, ഇത് തന്നെയാണ് സത്യത്തിൽ ഇവിടെ അരങ്ങേറുന്നതും.
🔸നമ്മുടെ പ്രധാന കഥാപാത്രത്തിന്റെ ഹോട്ടലിൽ എത്തിയ പോലീസുകാർ മനഃപൂർവം അയാളെ ഉപദ്രവിക്കാനും അത് വഴി അയാളുടെയും സംരംഭത്തിന്റെയും ഭാവി തന്നെ ഇല്ലാതാക്കാനും തുനിഞ്ഞ് ഇറങ്ങുന്നു, പിന്നീട് ഈ കാര്യങ്ങൾ ഒരു കോർട്ട് റൂമിലേക്ക് കടന്ന് ചെല്ലുന്നതും പിന്നീടുള്ള പ്രശ്നങ്ങളും എല്ലാമാണ് ചിത്രം. ട്രയൽ ഇൻ ചിക്കാഗോ പോലെ അൽപ സ്വല്പം ഇറിറ്റേറ്റിങ് ആയി മാറുന്നുണ്ട് കോർട്ട് പ്രൊസീഡിയെർസ് ഒക്കെ, അതിനേക്കാൾ മികച്ച ഒരു ചിത്രം ആണ് താനും. അപ്പോൾ താല്പര്യം തോന്നുന്നെങ്കിൽ കാണാൻ ശ്രമിക്കുക.
Verdict : Must Watch
DC Rating : 4.5/5/
No comments:
Post a Comment