Director : Sotiris Tsafoulias
Genre : Thriller
Rating : 7.9/10
Country : Greece
Duration : 101 Minutes
🔸ഗരീക്ക് സിനിമാ ഇന്ഡസ്ട്രിയിലെ ഒരു ഗെയിം ചെയ്ഞ്ചർ ആയാണ് പൊതുവെ ദി അതർ മി എന്ന സിനിമ വിശേഷിപ്പിക്കപ്പെടാറ്. അതായത് ത്രില്ലർ ആയാലും മറ്റ് ജോണറുകൾ ആയാലും മറ്റുള്ള ഇണ്ടസ്ട്രികളിലേക്ക് ആളുകൾക്ക് ശ്രദ്ധ തിരിക്കേണ്ടി വന്നപ്പോൾ, തീർത്തും അപ്രതീക്ഷിതമായി കടന്ന് വന്ന് ആഭാല വൃധം ജനങ്ങളെയും അമ്പരപ്പിച്ച് കടന്ന് പോയ ഒന്നാണ് ഈ ചിത്രം. ഗ്രീക്ക് മൂവി ഇന്ഡസ്ട്രിയിലേക്ക് വീണ്ടും ശ്രദ്ധ ആകർഷിച്ചു എന്നതിനൊപ്പം നല്ല നിലവാരവും വിജയവും എല്ലാം നേടാനായതും ഈ ചിത്രത്തിന്റെ സവിശേഷത വർധിപ്പിക്കുന്നെ ഉള്ളൂ.
🔸കണക്കിന് അഥവാ മാത്‍സ് എന്ന വിഷയത്തിന് അത്യാവശ്യം പ്രാധാന്യം ഉള്ളൊരു ചിത്രമാണ് ദി അതർ മി, അത് കഥയിൽ എങ്ങിനെ ഫാക്റ്റർ ആവുന്നു എന്നതൊക്കെ സിനിമ കണ്ട് തന്നെ അറിയുക. വളരെ ചെറുപ്പം തൊട്ട് തന്നെ ഇഷ്ട്ട വിഷയം ആയത് കൊണ്ട് സിനിമ കുറച്ച് കൂടി ഇഷ്ടപ്പെടാൻ ഇതൊരു കാരണം ആയി എന്നും പറയാം. ഒരു ഫ്ലാഷ് ബാക്ക് രംഗത്തോടെയാണ് സിനിമ ആരംഭിക്കുന്നത്, ചിത്രത്തിന്റെ കഥാഗതിയിൽ നിന്ന് വേറിട്ട് നിൽക്കുന്നത് എന്നൊരു ഇനീഷ്യൽ തോന്നൽ ഇവിടെ ഉണ്ടാവാം എങ്കിലും അങ്ങനെ അല്ലെന്ന് ചിത്രം പുരോഗമിക്കവേ മനസിലാവും.
🔸കഥ നടക്കുന്ന പ്രദേശത്തെ പോലീസ് സർജനും, ജഡ്ജിയും കൊല്ലപ്പെടുകയാണ്, കൃത്യമായ ഇടവേളകളിൽ. ഈ രണ്ട് സംഭവങ്ങളുടെയും രീതികൾ തമ്മിൽ വ്യത്യാസം ഉണ്ടെങ്കിലും ചേർത്ത് നിർത്തുന്ന ഒരു വസ്തുത 220 എന്ന നമ്പറിന്റെ സാന്നിധ്യം രണ്ട് കൊല അരങ്ങേറിയ ഇടത്തും ഉണ്ട് എന്നതാണ്. ഇതിന് പുറമെ ചില പൈദ്ധഗോറിയാൻ വചനങ്ങളും അവിടെ കാണാം, എല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ സ്വാഭാവികമായും ഒരു കണക്ഷൻ രണ്ടിടത്തും കാണാൻ കഴിയും. ഇവിടെ കേസ് അന്വേഷണത്തിൽ സഹായിക്കാനായി ഡിമിത്രി എന്ന ക്രിമിനോളജിസ്റ്റ് കടന്ന് വരികയാണ്.
🔸ഈ രണ്ട് സംഭവങ്ങൾക്ക് ശേഷം വീണ്ടും കൊലപാതകങ്ങൾ അരങ്ങേറുന്നുണ്ട്, ഇവയെല്ലാം ഒരു നേർ രേഖയിൽ കൊണ്ടുവന്ന് പ്രതിയെ കണ്ട് പിടിക്കാനുള്ള ശ്രമമാണ് തുടർന്നുള്ള ചിത്രം. കുറ്റകൃത്യത്തിൽ മാത്രമായി ഫോക്കസ് വെക്കാതെ അന്വേഷകന്റെ പേഴ്സണൽ ലൈഫിലേക്കും അയാളുടെ സ്ട്രാഗിളിലേക്കും എല്ലാം ചിത്രം കടന്ന് ചെല്ലുന്നുണ്ട്. ഈ ഒരു വസ്തുത കൂടി ആവുമ്പോൾ മറ്റൊരു ലെയർ കൂടി ചിത്രത്തിന് ലഭിക്കുന്നുണ്ട് എന്ന് പറയാം. ആകെ മൊത്തം ഒരു തവണ കണ്ട് ആസ്വദിക്കാനുള്ള വകുപ്പ് എല്ലാം ഈ ചിത്രത്തിലുണ്ട്, കാണാൻ ശ്രമിക്കുക.
Verdict : Good
DC Rating : 3.75/5
No comments:
Post a Comment