Director : Gu Xiaogang
Genre : Drama
Rating : 7.1/10
Country : China
Duration : 154 Minutes
🔸വളർന്നു വരുന്ന ഫിലിം മേക്കേഴ്സിന് അത്യാവശ്യം പ്രചോദനവും, പാഠവും ഒക്കെ ആക്കാവുന്ന ചിത്രമാണ് ചൈനയിൽ നിന്നും കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഡ്വെല്ലിങ് ഇൻ ദി ഫ്യൂച്ചൻ മൗണ്ടൻസ്. നവാഗതനായ ഗു ക്സിയോഗാങ് ഒരു സിനിമാ ബാക്ക്ഗ്രൗണ്ടും ഇല്ലാത്ത, സിനിമ പഠിക്കാനായി ഒരു യുണിവേഴ്സിറ്റിയുടെയും പിൻബലം തേടിയിട്ടില്ലാത്ത വ്യക്തിയാണ്. ഇതൊന്നും ഇല്ലാതെ ഒരു സാധാരണക്കാരന് മികച്ചൊരു ഫിലിം ഉണ്ടാക്കാമോ എന്നൊരു സംശയം ആരെങ്കിലും ചോദിക്കുക ആണെങ്കിൽ ഈ ചിത്രം നല്ലൊരു ഉദാഹരണമായി കാണിച്ച് കൊടുക്കാം.
🔸സവന്തം കയ്യിൽ നിന്നും പൈസ ഇട്ട് തുടങ്ങിയ നിർമാണത്തിന്റെ ബുദ്ധിമുട്ടുകളും, തുടർന്ന് ഒരു പ്രൈവറ്റ് ഫെർമിന്റെ വരവും എല്ലാം സംവിധായകന്റെ തന്നെ വാക്കുകളിൽ അറിയാവുന്നതാണ്, അദ്ദേഹത്തിന്റെ ഇന്റർവ്യൂകളിലൂടെ. പതിനാലാം നൂറ്റാണ്ടിലെ ഒരു വളരെ പ്രശസ്തമായ പെയ്ന്റിംഗ് ആണ് ഈ ചിത്രത്തിന്റെ ടൈറ്റിലിന് ആധാരം ആയിരിക്കുന്നത്. രണ്ടിലും സാമ്യതകൾ ഒരുപാടുണ്ട്, കുടുംബം എന്ന വാക്കിനും, വിശ്വാസത്തിനും എല്ലാം ഒരുപാട് പ്രാധാന്യമുള്ള തോതിലാണ് സിനിമയും കഥയും ഒരുക്കിയിരിക്കുന്നത്.
🔸മത്തശ്ശിയും, മക്കളും, അവരുടെ മക്കളും ഉൾപ്പെടെ ഒരുപാട് അംഗങ്ങൾ ഉള്ള യു കുടുംബത്തിന്റെ ജീവിതത്തിലെ ഒരു വർഷത്തോളം സമയമാണ് സിനിമ കഥയ്ക്കായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. മുത്തശ്ശിയുടെ പിറന്നാൾ ദിവസമാണ് കഥ ആരംഭിക്കുന്നത്, വളരെ ട്രഡീഷണൽ ആയ രീതിയിൽ ആഘോഷിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനായി കുടുംബത്തിലെ എല്ലാവരും തന്നെ അവിടെ സന്നിഹിതർ ആയിട്ടുണ്ട്. ഒരു കുടുംബ ഒത്തുചേരൽ ആയത് കൊണ്ട് തന്നെ വളരെ പോസിറ്റിവ് ആയ അന്തരീക്ഷമാണ് അവിടെ, എല്ലാവരും ജോളി മൂഡിലുമാണ്.
🔸എന്നാൽ പരിപാടിക്ക് ഇടെ മുത്തശ്ശി കഥാപാത്രം തളർന്ന് വീഴുകയും അവരെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയും ചെയ്യേണ്ടി വരുന്നുണ്ട്. ഇവിടെ തൊട്ട് ഫോക്കസ് അവരുടെ മക്കളിലേക്കാണ്, അവർ എല്ലാവരും തന്നെ പരസ്പരം നല്ല ബന്ധം സൂക്ഷിക്കുന്നവർ ആണെന്ന തോന്നൽ തുടക്കത്തിൽ ലഭിക്കുന്നുണ്ട് എങ്കിലും കാര്യം അത്ര സ്മൂത്ത് അല്ല എന്ന് വ്യക്തം ആവുന്നത് മുകളിൽ സൂചിപ്പിച്ച സംഭവത്തിന് ശേഷമാണ്. നമ്മൾ ആദ്യ കാഴ്ചയിൽ കാണുന്ന കാഴ്ചയെയും, ലഭിക്കുന്ന അനുമാനത്തെയും കണ്ണടച്ച് വിശ്വസിക്കരുത് എന്നൊരു പാഠം കൂടി ഈ ചിത്രം തരുന്നുണ്ട്. ഡ്രാമ ജോണറിൽ പെട്ട ചിത്രങ്ങളോട് താല്പര്യം ഉള്ളവർക്ക് കണ്ട് നോക്കാവുന്ന നല്ലൊരു ചിത്രമാണ് ഡ്വെല്ലിങ് ഇൻ ദി ഫ്യൂച്ചൻ മൗണ്ടൻസ്.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment