Director : Byambasuren Davaa
Genre : Drama
Rating : 7.1/10
Country : Mangolia
Duration : 96 Minutes
🔸ചെങ്കിസ് ഖാന്റെ ഉയർച്ചയുടെയും നര നായാട്ടിന്റെയും ഒക്കെ ഉത്ഭവ സ്ഥാനം എന്നത് ഒഴിച്ചാൽ മംഗോളിയ എന്ന രാജ്യത്തെ പറ്റി വലിയ അറിവൊന്നുമില്ല, മുൻപ് റ്റു ഹോർസസ് ഓഫ് ചെങ്കിസ് ഖാൻ എന്നൊരു ഡോക് കണ്ട ഓർമയുണ്ട്. ആ ചിത്രത്തിലൂടെ പ്രസ്തുത രാജ്യത്തിൻറെ സാംസ്‌കാരിക നിലയെപ്പറ്റിയും ഗ്രാമീണ ഭംഗിയെ പറ്റിയും ഒക്കെ ഒരു ബേസിക് അറിവ് കിട്ടിയിരുന്നെങ്കിലും വെയ്ൻസ് ഓഫ് ദി വേൾഡ് പാടെ മറ്റൊരു തലത്തിൽ നിൽക്കുന്ന ചിത്രമാണ്. രാജ്യം നേരിടുന്ന പ്രശ്നങ്ങൾ, സാമൂഹിക അവസ്ഥ, ജീവിത രീതി എന്നിവയൊക്കെ ഒരു കുട്ടിയുടെ കണ്ണിലൂടെ കാണിച്ച് തരികയാണ് ചിത്രം.
🔸അമ്ര എന്ന പതിനൊന്ന് വയസ്സുകാരനാണ് നമ്മുടെ കേന്ദ്ര കഥാപാത്രം. മംഗോളിയയിലെ ഒരു സാധാരണ സ്‌കൂളിൽ വിദ്യാർത്ഥിയായ അമ്രയുടെ അച്ഛൻ ഒരു ഇടത്തര കച്ചവടക്കാരനും അമ്മ ഒരു കർഷകയുമാണ്. കടവും കടത്തിന്മേൽ കടവും ഒക്കെയായി ദാരുണമായ അവസ്ഥയിലൂടെ ആണ് ആ കുടുംബം മുന്നോട്ട് പോവുന്നത് എങ്കിലും അസ്വാരസ്യങ്ങളൊന്നും ഇവർക്കിടയിൽ ഉണ്ടായിരുന്നില്ല. പരസ്പരം സ്നേഹത്തോടെ ഉള്ളത് കൊണ്ട് കഷ്ടിച്ച് ജീവിച്ച് പോരുകയായിരുന്നു അവർ.
🔸ആയിടെ അമ്ര പഠിച്ച് കൊണ്ടിരുന്ന സ്‌കൂളിലേക്ക് ഒരു റിയാലിറ്റി ഷോ ഓഡിഷൻ വരുന്നിടത്ത് ആണ് കഥ ട്രാക്ക് ഒന്ന് മാറ്റുന്നത്. മംഗോലിയാസ് ഗോട്ട് ടാലന്റ് എന്ന പരിപാടി അപാരമായ കഴിവുകൾ ഉള്ള ആളുകൾക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനും ശ്രദ്ധ നേടാനും ഒക്കെയുള്ള ഒരു വേദി ആയിരുന്നു. അമ്ര ആണെങ്കിൽ പാട്ട് പാടാൻ കഴിവുള്ള, അതിന് താല്പര്യവും അർജവവും ഒക്കെയുള്ള ആളും. സ്വാഭാവികമായും അവനാ ഓഡിഷന് പോകാൻ തീരുമാനിക്കുകയാണ്, എന്നാൽ ഒട്ടും എളുപ്പമല്ല കാര്യങ്ങൾ, ഇതാണ് വെയ്ൻസ് ഓഫ് ദി വേൾഡിന്റെ ഒരു ബാക്ക്ഗ്രൗണ്ട് സെറ്റപ്പ്.
🔸ഈ ഒരു സ്റ്റോറിക്ക് പുറമെ രാജ്യത്ത് നില നിൽക്കുന്ന പ്രശ്നങ്ങൾ, പ്രത്യേകിച്ച് മൈനുകളുമായും മറ്റുമുള്ളവ, നാടോടികളുടെ ജീവിത രീതി, സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം ചിത്രം ചർച്ച ചെയ്യുന്നുണ്ട്. നല്ലൊരു ഡ്രാമ ചിത്രമാണ് വെയ്ൻസ് ഓഫ് ദി വേൾഡ്, മംഗോളിയയുടെ ഒഫീഷ്യൽ ഓസ്കർ എൻട്രി ആയ ചിത്രം പക്ഷെ നോമിനേഷൻ ഒന്നും കരസ്തമാക്കിയിരുന്നില്ല, താല്പര്യം ഉണ്ടെങ്കിൽ കാണാവുന്നതാണ്.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment