Director : Kim Do-Young
Genre : Drama
Rating : 7.4/10
Country : South Korea
Duration : 118 Minutes
🔸ഉദ്ദേശം അഞ്ച് വർഷങ്ങൾക്ക് മുന്നേ പുസ്തക രൂപത്തിൽ പുറത്തിറങ്ങി, കൊറിയയിൽ ചലനങ്ങൾ സൃഷ്ട്ടിച്ച നോവലാണ് കിം ജി യാങ് ബോൺ 1982. രാജ്യത്തെ ഫെമിനിസ്റ്റുകളും മറ്റ് പുരോഗമന ചിന്താഗതിക്കാരും സ്ത്രീകൾ പാട്രിയാർക്കൽ സൊസൈറ്റിയിൽ നേരിടുന്ന അവഗണനയും മറ്റും ചൂണ്ടി കാണിക്കാൻ എടുത്ത് പ്രയോഗിച്ച ഈ നോവൽ സിനിമ ആക്കാൻ സംവിധായകൻ തുനിഞ്ഞ് ഇറങ്ങിയപ്പോൾ നേരിടേണ്ടി വന്നത് ഡിവൈസിവ് ആയ സമീപനം ആയിരുന്നു എന്ന് കേൾക്കാൻ ഇടയായി. എന്ത് തന്നെ ആയാലും നല്ലൊരു സിനിമയായി ആ നോവൽ രൂപം പ്രാപിച്ചിട്ടുണ്ട്.
🔸ഒരു സ്ത്രീപക്ഷ സിനിമയാണ് കിം ജി യങ് ബോൺ 1982, അതായത് കൊറിയ എന്ന രാജ്യത്തെ ക്യാൻവാസിൽ ആണ് ഒരുക്കിയിരിക്കുന്നത് എങ്കിലും ഗ്ലോബൽ റീച്ച് ഉള്ള ഒന്നാണ് ഇതിന്റെ സ്റ്റോറി. അതായത് ജനനം തൊട്ട് പിന്നീട് ഒരു മകളുടെ അമ്മ ആയ ശേഷം വരെയുള്ള ഒരു സ്ത്രീയുടെ ജീവിതത്തിലെ പല പല ഫേസുകളും, അവിടെ എല്ലാം അവർക്ക് നേരിടേണ്ടി വരുന്ന അവഗണനയും അത് പോലുള്ള സമീപനങ്ങളും എല്ലാം വിഷയമായി വരുന്നുണ്ട്. ഈ സംഭവങ്ങളെ ഒട്ടും ഫോസ്ഡ് ആവാത്ത രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതും പോസിറ്റിവ് തന്നെയാണ്.
🔸പരായം മുപ്പതുകളിൽ എത്തിയ ഒരു സാധാരണ വീട്ടമ്മയാണ് കിം ജി യങ്, മുൻപ് ഒരു കമ്പനിയിൽ ജോലി നോക്കിയിരുന്ന കിം മകളുടെ ജനനത്തോടെ ആണ് വീടിന്റെ ഉള്ളിലേക്ക് ഒതുങ്ങിയതും വീട്ടമ്മ ആയതും. തുടക്കത്തിൽ വലിയ പ്രശനം ഇല്ലാതെ കാര്യങ്ങൾ പോകുന്നതായി കാണിക്കുന്നുണ്ട് എങ്കിലും പിന്നീട് ഉടലെടുക്കുന്ന അല്ലെങ്കിൽ അരങ്ങേറുന്ന ചില സംഭവങ്ങളും മറ്റും കാരണം അവളിൽ മാറ്റങ്ങൾ പ്രത്യക്ഷമായി തുടങ്ങുകയാണ്. കിംമിന്റെ പെരുമാറ്റം താമസിയാതെ തന്നെ അവളുടെ അമ്മയെയും മുത്തശ്ശിയേയും ഓർമിപ്പിക്കും വിധം മാറുന്നിടത്താണ് ചിത്രം ഒരു ഡാർക്ക് ടേൺ എടുക്കുന്നത്.
🔸കിം ജി യങ് എന്ന കഥാപാത്രമായി യു മിയുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്, അത്രയും മികച്ച വളരെ സബ്‌ടൈൽ ആയ പെർഫോമൻസ്. കിംമിന്റെ വളരെ സപ്പോട്ടിവ് ആയ ഭർത്താവ് കഥാപാത്രമായി എത്തിയ ഗോങ് യുവും പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. ഒരു ഡ്രാമ ചിത്രമാണ് ഇത്, അത്യാവശ്യം സ്ലോ ആയി കഥ പുരോഗമിക്കുന്ന നല്ലൊരു ചിത്രം, ഈ വസ്തുത ഓർമയിൽ വെച്ച് വേണം ചിത്രത്തെ സമീപിക്കാൻ. സ്ത്രീ പക്ഷ സിനിമകൾ അധികം കണ്ട ഓർമയില്ലാത്ത ഇൻഡസ്ട്രിയിൽ നിന്നും എത്തിയ പ്രസ്തുത ചിത്രം തീർച്ചയായും വ്യൂവേഴ്‌സിനെ അർഹിക്കുന്നുണ്ട്.
Verdict : Good
DC Rating : 3.75/5
No comments:
Post a Comment