Director : Park Hoon-Jung
Genre : Drama
Rating : 6.7/10
Country : South Korea
Duration : 131 Minutes
🔸കൊറിയൻ അണ്ടർ വേൾഡിലെ ഗ്യാങ് വാർ, അതിനെ തുടർന്ന് അരങ്ങേറുന്ന റിവഞ്ച് ഒക്കെ പ്രമേയമാക്കി ആദ്യമായല്ല ഒരു സിനിമ പുറത്തിറങ്ങുന്നത്, ഇവയിൽ പലതും തന്നെ മികച്ച, വളരെ സ്‌ട്രൈക്കിങ് ആയ സിനിമകളുമാണ്. അപ്പോൾ സ്വഭാവിമായും ഒരു ചോദ്യം ഉയരും ഇവയിൽ ഇല്ലാത്ത എന്താണ് നൈറ്റ് ഇൻ പാരദൈസ് എന്ന ചിത്രത്തിൽ ഉള്ളത് എന്ന ചോദ്യം. ഉത്തരം ഒന്നേ ഉള്ളൂ, വയലൻസ്, നല്ല തോതിലുള്ള വയലൻസ് ഉൾപ്പെട്ട ആക്ഷൻ സെറ്റ് പീസുകളും, താല്പര്യം തോന്നുന്ന കഥാപാത്രങ്ങളും, ബ്രൂട്ടൽ എന്നൊക്കെയുള്ള വിശേഷണം അർഹിക്കുന്ന അവസാന മുപ്പത് മിനുട്ടും, ഇതൊക്കെയാണ് ചിത്രത്തിന്റെ സെല്ലിങ് പോയിന്റുകൾ.
🔸രണ്ട് ഗ്യാങ്ങുകൾ തമ്മിലുള്ള കുടിപ്പക കൊറിയയിൽ അതിന്റെ മൂർധന്യാവസ്ഥയിലാണ്, അവയിൽ ഒന്നിലെ സേനാധിപൻ കണക്കുള്ള ആളാണ് ടയഗു, കമാണ്ടർ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന റെസ്‌പെക്റ്റെഡ് ആയ കഥാപാത്രം. തയാഗുവിനെ സ്വന്തം പാളയത്തിൽ എത്തിക്കാൻ എതിർ വിഭാഗം കിണഞ്ഞ് ശ്രമിക്കുന്നുണ്ട് എങ്കിലും അത് അത്ര ഫലവത്തായില്ല. ജീവനെക്കാളും ലോയൽറ്റിക്ക് വില കൊടുത്തത് കൊണ്ടാവണം തയാഗു പറ്റില്ല എന്ന് അങ് ഉറപ്പിച്ച് പറഞ്ഞു, അതിന് അയാൾ കൊടുക്കേണ്ടി വന്ന വില ഭീകരം ആയിരുന്നു.
🔸ഈ ഒരു പേഴ്സണൽ ട്രാജടിക്ക് ബദലായി തയാഗു ചില കാര്യങ്ങൾ ചെയ്യുന്നതും, അതിനെ തുടർന്ന് പൊട്ടിത്തെറിക്കാൻ ഒരു കാരണം തേടി നടന്ന ഗ്യാങ്‌വാർ അങ്ങേയറ്റം ബ്രൂട്ടൽ ആയ രീതിയിൽ ആരംഭിക്കുന്നതും എല്ലാമാണ് സിനിമയുടെ കഥ, ഇതിനിടെ നായക കഥാപാത്രം താൽക്കാലികമായി ജെജു എന്നൊരു ദ്വീപിലേക്ക് പ്രാണ രക്ഷാർത്ഥം പോവുന്നുമുണ്ട്. ശക്തനായ ഒരു വില്ലനാണ് സിനിമയുടെ സ്ട്രെങ്ത്, പ്രത്യേകിച്ചും മധ്യ ഭാഗത്തോട് അടുക്കുമ്പോഴുള്ള ഡിസ്കഷൻ സീൻ ഒക്കെ അത്യാവശ്യം ടെൻഷൻ ഫിലിങ് തന്നെ ആയിരുന്നു, അയാളുടെ ഇൻട്രോയും.
🔸ശക്തനായ വില്ലൻ തന്നെയാണ് കോൺഫ്ലിക്റ്റ് എസ്കലേറ്റ് ചെയ്ത് കൊണ്ട് പോവുന്നതും, ക്‌ളൈമാക്‌സിൽ അയാളുടെ പേ ഓഫ് പെട്ടെന്ന് ആയി പോയത് പോലെ തോന്നി എങ്കിലും. നമ്മൾ പ്രതീക്ഷിക്കാത്ത വഴിയേ പോയി എന്നിടത്താണ് സിനിമ മറ്റൊരു പോസിറ്റിവ് തുറന്ന് കാട്ടിയത്, അത് എന്താണെന്ന് പറയാൻ നിർവാഹമില്ല, കണ്ട് തന്നെ അറിയുക. ഗോറി ആയ, അത്യാവശ്യം ബ്ലഡ് ബാത്ത് ഒക്കെയുള്ള സിനിമകൾ കാണാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ ഈ ചിത്രം നല്ലൊരു ഓപ്‌ഷനാണ്, അവസാന ആക്റ്റ് സ്പെഷ്യൽ പരാമർശം അർഹിക്കുന്നുമുണ്ട്.
Verdict : Good
DC Rating : 3.5/5
No comments:
Post a Comment