Director : Jon Garaño
Genre : Drama
Rating : 7.2/10
Country : Spain
Duration : 147 Minutes
🔸ഇൻസ്റ്റിറ്റ്യുഷണലിസം എന്ന സംഭവത്തെ പറ്റി നമ്മൾ ഷോഷാങ്ക് റിഡംപ്‌ഷൻ എന്ന ചിത്രത്തിൽ അറിഞ്ഞതാണ്, അതായത് വർഷങ്ങളായി ജയിലിൽ കിടന്ന ബ്രൂക്ക്സ് എന്ന കഥാപാത്രത്തിലൂടെ. പതിറ്റാണ്ടുകളായി ജയിലിൽ കിടന്ന അയാൾക്ക് ജയിലുമായി മാനസിക തലത്തിൽ വരെ ഒരു അണ്ടർസ്റ്റാന്ഡിങ് ഉടലെടുത്തിരുന്നു. അതിന് പുറമെ ഉള്ളൊരു ജീവിതം സർവൈവ് ചെയ്യാൻ അയാൾക്ക് കഴിഞ്ഞില്ല, അതിനോട് ഒരു തരം ഭയവും ആയിരുന്നു. ആ കഥ പിന്നീട് എങ്ങനെയാണ് അവസാനിച്ചത് എന്നത് നമുക്ക് അറിയാവുന്ന കാര്യവുമാണ്, ഈ ഒരു വസ്തുതയുടെ മറ്റൊരു ഉദാഹരണം ആവുന്നുണ്ട് എൻഡ്‌ലെസ് ട്രെഞ്ച് എന്ന സ്പാനിഷ് ചിത്രം.
🔸സപെയിനിന്റെ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരേടാണ് മുപ്പതുകളിൽ ആരംഭിച്ച ആഭ്യന്തര യുദ്ധം, ഈ കാലഘട്ടത്തിലാണ് നമ്മുടെ കഥ ആരംഭിക്കുന്നത്. ആ കാലത്ത് നില നിന്നിരുന്ന സർക്കാരിനെ നിശിതമായി വിമർശിച്ചവരുടെ കൂട്ടത്തിൽ പെട്ട ആളാണ് നമ്മുടെ നായക കഥാപാത്രം, അയാൾ ഒറ്റയ്ക്ക് ആയിരുന്നില്ല താനും. കിരാതമായ ഭരണത്തിന് എതിരെ രാജ്യത്ത് ആകമാനം വിമർശനവും മറ്റും ഉണ്ടായിരുന്നെങ്കിലും, അവ എല്ലാം തന്നെ തങ്ങളുടെ അധികാരം ഉപയോഗിച്ച് ഇല്ലായ്മ ചെയ്യാനായിരുന്നു ഭരണ സിരാ കേന്ദ്രങ്ങൾ ശ്രമിച്ച് കൊണ്ടിരുന്നത്, സ്വാഭാവികമായും അതിന്റെ ഫലം നമ്മുടെ നായകനെയും തേടിയെത്തി.
🔸അയാൾക്ക് വിന ആയത് സ്വന്തം അയൽക്കാരൻ തന്നെ ആയിരുന്നു, പരിചയത്തിന്റെയോ സൗഹൃദത്തിന്റെയോ യാതൊരു ഭാവവും കാണിക്കാതെ നല്ല അന്തസ്സായി തന്നെ ടിയാൻ നായക കഥാപാത്രത്തെ അധികാരികൾക്ക് ഒറ്റി കൊടുത്തു. ഇവിടെ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്, പിടിക്കപ്പെട്ടവർ നടന്ന് കയറുന്നത് സ്വന്തം മരണത്തിലേക്കാണ് എന്നത് വ്യക്തം ആയത് കൊണ്ട് തന്നെ ഏത് വിധേനയും രക്ഷപെടാൻ ഉള്ളൊരു മനസികാവസ്ഥയിലാണ് നമ്മുടെ നായക കഥാപാത്രം, അത് തന്നെയാണ് സംഭവിക്കുന്നതും.
🔸ശത്രുക്കൾ എന്ന് മുദ്ര കുത്തിയവരെ കുത്തി നിറച്ച് പോവുന്ന വണ്ടിയിൽ നിന്നും അയാൾ കഷ്ടിച്ച് രക്ഷപ്പെടുകയാണ്. ഒരു ഒളി സങ്കേതം കണ്ടെത്തി അയാൾ താൽക്കാലികമായി രക്ഷപ്പെടുന്നുണ്ട് എങ്കിലും ആ ഒരു ദാരുണാവസ്ഥ വർഷങ്ങൾ നീണ്ട് പോവുകയാണ്, അവിടെ നിന്നും പതിറ്റാണ്ടുകളും കടന്ന് മുന്നോട്ടേക്ക്. ശക്തമായ ഒരു കഥ തന്നെയാണ് സിനിമയുടേത്, മികച്ച പെര്ഫോമെൻസുകളും. അവസാന ഭാഗം ഒക്കെ ആവുമ്പോഴേക്കും ചിത്രം കാഴ്ചക്കാരന് നൽകുന്ന ഒരു തരം റിലീഫ് ഉണ്ട്, അത് തന്നെയാണ് സിനിമയ്ക്ക് നല്കാൻ കഴിയുന്ന ഗ്യാരന്റിയും. സമയം ഉണ്ടെങ്കിൽ കണ്ട് നോക്കാവുന്നതാണ് ഈ ചെറിയ നല്ല ചിത്രം.
Verdict : Good
DC Rating : 3.75/5
No comments:
Post a Comment