Director : Ömer Vargı
Genre : Drama
Rating : 7.8/10
Country : Turkey
Duration : 140 Minutes
🔸ഓർമിക്ക തക്ക വണ്ണം മനോഹരമോ, അല്ലെങ്കിൽ മറ്റൊരാളോട് പറഞ്ഞ് കൊടുക്കാൻ കഴിയും വിധം മാന്യമോ ആയ ഒന്നല്ല അലി ഉസ്മാൻ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ഭൂതകാലം. അത്യാവശ്യം പേര് കേട്ട ഒരു ഹിറ്റ്മാൻ ആയിരുന്നു അലി, റൂത്ലെസ് എന്ന വിശേഷണം നൂറ് ശതമാനം അർഹിച്ചിരുന്ന ഒരു വ്യക്തിത്വം. ഇന്ന് എന്നാൽ സ്ഥിതിഗതികൾ കുറച്ച് വ്യത്യസ്തമാണ്, അലി ഉസ്മാൻ തന്റെ പൂർവ ചരിത്രവും വയലന്റ് ആയ വഴികളും എല്ലാം മണ്ണിട്ട് മൂടിയിരിക്കുന്നു, ഒരു സിന്തറ്റിക്ക് ടര്ഫിന്റെ നോക്കി നടത്തിപ്പുകാരനായി ഇന്ന് സമാധാനപരമായ ജീവിതമാണ് അയാൾ നയിക്കുന്നത്.
🔸അലിയുടെ ഒപ്പം പഴയ ചില സഹചാരികൾ കൂടി ഇന്നും ഉണ്ട് എന്നതൊഴിച്ചാൽ അയാൾ ഏകനാണ്, ബന്ധു ജനങ്ങൾ എന്ന വേരുകളോ മറ്റ് കാര്യങ്ങളോ ബാധ്യതയോ ഒന്നും തന്നെയില്ല. വാർദ്ധക്യം എന്നത് ബാധിച്ച് തുടങ്ങിയിരിക്കുന്നു, ഓടുന്നിടത്തോളം കാലം ഈ വണ്ടി അങ്ങനെ ഓടട്ടെ ബാക്കി വരുന്നിടത്ത് വെച്ച് കാണാം എന്നൊരു ആറ്റിറ്റിയൂഡ് ആണ് പുള്ളിക്ക് ഇപ്പോൾ, ദോഷം പറയാൻ ഒക്കില്ല പഴയ ജീവിത രീതിയും മറ്റും ഒക്കെ കൊണ്ടാവും ആ ഒരു രീതിയിലേക്ക് അലി മോൾഡ് ചെയ്യപ്പെട്ട് കഴിഞ്ഞിരുന്നു. എന്നാൽ ഈ ചിന്തയും കഥയുടെ ട്രാക്കും എല്ലാം മാറി മറിയാൻ പോവുകയാണ് ഒരു വഴിത്തിരിവിലൂടെ.
🔸ഇത്രയും നാലും മുകളിൽ ആകാശം താഴെ ഭൂമി എന്ന നിലയ്ക്ക് ജീവിച്ച് പോന്ന അലി ഒരുനാൾ തനിക്ക് ഒരു മകൻ ഉണ്ടെന്ന് അറിയുകയാണ്, പഴയൊരു ബന്ധത്തിൽ. ഒരു മൂന്ന് പതിറ്റാണ്ട് കാലം മുന്നെയാണ് അലി അഫേറ്റ് എന്ന യുവതിയെ കണ്ട് മുട്ടിയത്, അയാളുടെ വാക്കുകളിൽ പറയുക ആണെങ്കിൽ ജീവിതത്തിൽ താൻ ആത്മാർഥമായി സ്നേഹിച്ച ഒരേയൊരു യുവതി. പല കാരണങ്ങൾ കൊണ്ടും ഒന്നിച്ച് ജീവിക്കാൻ കഴിയാതെ പിരിഞ്ഞ് രണ്ട് വഴിക്ക് പോവേണ്ടി വന്ന ഇരുവരും പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് കണ്ട് മുട്ടുന്നത്, ഒരു ആശുപത്രി കെട്ടിടത്തിൽ അഫേറ്റിന്റെ മരണ കിടക്കയിൽ വെച്ച്, അപ്പോഴേക്കും കാലം ഒരുപാട് മാറ്റങ്ങൾ വരുത്തിയിരുന്നു ഇരുവരിലും.
🔸മകനെ അന്വേഷിച്ചുള്ള യാത്ര അലി ഉസ്മാനെ കൊണ്ട് ചെന്നെത്തിക്കുന്നത് പഴയ മാഫിയാ വേൾഡിലേക്ക് തന്നെയാണ്, പിന്നീട് അരങ്ങേറുന്ന പല സംഭവങ്ങളും അയാളെ ഒരുകാലത്ത് ഉപേക്ഷിച്ച ആയുധം വീണ്ടും കയ്യിലെടുക്കാൻ പ്രേരിപ്പിക്കുകയാണ്. ഒരു ഓൾഡ് ഗ്യാങ്‌സ്റ്റർ പഴയ വയലെന്സിന്റെ വഴിയിലേക്ക് മടങ്ങി വരുന്ന ത്രെഡ് തന്നെയാണ് ചിത്രം, അവിടെയും വ്യത്യസ്തമാവുന്നത് ചിത്രം പല പോയിന്റുകളിൽ തുറന്നിടുന്ന സബ് പ്ലോട്ടുകളാണ്, അവ തന്നെയാണ് കഥയെ പിടിച്ചിരുത്തുന്ന തോതിൽ മുന്നോട്ടേക്ക് കൊണ്ട് പോവുന്നതും. ഓവറോൾ ഒരു തവണ കണ്ടിരിക്കാനുള്ള വകയുണ്ട് ഈ ചിത്രത്തിൽ, കഴിയുമെങ്കിൽ കാണാൻ ശ്രമിക്കുക.
Verdict : Good
DC Rating : 75/100
No comments:
Post a Comment