Director : Krzysztof Kieślowski
Genre : Drama
Rating : 8.1/10
Country : France
Duration : 100 Minutes
🔸കീസ്ലോവ്സ്കിയുടെ കളേഴ്സ് ത്രിലോഗിയിലെ അവസാന ചിത്രം, നിരൂപകരുടെയും പല സിനിമാ ആസ്വാദകരുടെയും അഭിപ്രായത്തിൽ സീരീസിനെ തന്നെ ഡിഫൈൻ ചെയ്യുന്ന, മൂന്ന് എണ്ണത്തിലെയും ഏറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം. ഒരു ട്രിലോഗിയെ സംബന്ധിച്ച് മൂന്നാമത്തെ ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട്, കഥയുടെ കാപ്പിങ് ഓഫിന് കഥയോളം പ്രാധാന്യം ഉണ്ടെന്ന് പറയുന്ന ആ അർത്ഥത്തിൽ തന്നെ. ഈ വസ്തുത കണക്കിൽ എടുത്ത് നോക്കുക ആണെങ്കിൽ തീർച്ചയായും ശക്തമായ ഒരു സിനിമ തന്നെയാണ് ത്രീ കളേഴ്സ് റെഡ്, ഏറ്റവും മികച്ചത് എന്ന പട്ടം വ്യക്തിപരമായി കൊടുക്കില്ലെന്നത് വേറെ കാര്യം.
🔸വാലന്റീന എന്ന യുവതിയാണ് ഈ മൂന്നാം ഭാഗ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം, വാലന്റീന ജനീവയിലെ ഒരു യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയും മോഡലും ഒക്കെയാണ്, ഇതിന് പുറമെ അല്ലറ ചില്ലറ ബാല്ലേ ക്‌ളാസ്സുകളിലും പങ്കെടുക്കാറുണ്ട്, ആകെ തിരക്കുള്ള ഒരു ജീവിതം. ഇതിന് പുറമെ ഒരു പ്രണയം കൂടിയുണ്ട് അവളുടെ ജീവിതത്തിൽ, ഇംഗ്ലീഷുകാരനായ അത്യാവശ്യം പൊസസീവ് ആയ ഒരു കഥാപാത്രം, ഇരുവരും അടുത്ത് തന്നെ കണ്ട് മുട്ടാൻ പ്ലാൻ ഇടുന്നുണ്ട്. വാലന്റീനയുടെ ജീവിതം മാറി മറിയുന്നത് ഒരുനാൾ അവളുടെ വണ്ടി കാരണം ഒരു നായയ്ക്ക് പരിക്കേൽക്കുമ്പോഴാണ്.
🔸അവൾ നായയുടെ ഉടമയെ കണ്ടെത്തി അവിടേക്ക് ചെന്നെങ്കിലും അയാൾ അതിൽ വലിയ താല്പര്യം ഒന്നും കാണിക്കുന്നില്ല, ആ പറയാൻ വിട്ടുപോയി ഈ ഉടമസ്ഥ കഥാപാത്രമാണ് ചിത്രത്തിലെ രണ്ടാമത്തെ കേന്ദ്ര കഥാപാത്രം, റിട്ടയേഡ് ജഡ്ജി ജോസഫ് കെൺ. കെണിന്റെ പക്കൽ നിന്നും ആശാവഹമായ പ്രതികരണം ഒന്നും കിട്ടാഞ്ഞതിനാൽ വാലന്റീന തന്നെ നായയെ പരിചരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി വൈദ്യസഹായം ഉറപ്പ് വരുത്തുന്നുണ്ട്. പിന്നീട് അതിനെ മടക്കി കൊണ്ട് ചെന്നപ്പോഴാണ് അവൾ ഒരു ഞെട്ടിക്കുന്ന കാര്യം ശ്രദ്ധിക്കുന്നത്.
🔸ജഡ്ജ് കെൻ തന്റെ അയൽക്കാരുടെയും മറ്റും രഹസ്യ,.സ്വകാര്യ സംഭാഷണങ്ങൾ മാറി ഇരുന്ന് കേൾക്കുന്നും വീക്ഷിക്കുന്നും ഒക്കെ ഉണ്ട് എന്ന കാര്യം. തുടക്കത്തിൽ യോജിക്കാൻ കഴിയുന്നില്ല എങ്കിലും പോകെ പോകെ അവളുടെ മനസിലും സംശയങ്ങൾ, ചോദ്യങ്ങൾ എന്നിവ ഉരുത്തിരിഞ്ഞ് വരികയാണ്. വാലന്റീനയ്ക്കും കെന്നിനും ഇടയിൽ ഒരു ബന്ധം പോകെ പോകെ ഉടലെടുക്കുന്നുണ്ട്, ഇത് തന്നെയാണ് ചിത്രത്തിന്റെ സോളും. പേഴ്സണലി ട്രിലോഗിയിൽ മൂന്നാം സ്ഥാനത്ത് മാത്രമേ ഈ ചിത്രത്തെ വെക്കാനാവു, മോശം ആയത് കൊണ്ടല്ല മറിച്ച് ആദ്യ രണ്ടെണ്ണം തന്ന ഇമ്പാക്റ്റ് ഒന്ന് കൊണ്ട്, ക്ലൈമാക്സിനോട് അടുത്ത് ചെറിയ ചില സർപ്രൈസുകൾ ഉണ്ട്, കാണാൻ ശ്രമിക്കുക.
Verdict : Good
DC Rating : 75/100
No comments:
Post a Comment