Wednesday, July 8, 2020

826. My Dear Brother (1973)



Director : Ertem Eğilmez

Genre : Drama

Rating : 8.7/10

Country : Turkey

Duration : 92 Minutes


🔸ചില സിനിമകളെ ചൂണ്ടി കാണിച്ച് ഇറങ്ങിയ സമയം തെറ്റി പോയി എന്ന് പറഞ്ഞ് കേൾക്കാറുണ്ട്, അങ്ങനെ ഒരു വിശേഷണം ജെനുവിൻ ആണെങ്കിൽ ഏറ്റവും കൂടുതൽ അർഹിക്കുന്ന ചിത്രങ്ങളിൽ ഒന്ന് സനിം കാർഡെസിം അഥവാ മൈ ഡിയർ ബ്രദർ എന്ന ഈ ചിത്രമായിരിക്കും. ഒരു സോഷ്യൽ സബ്ജക്റ്റ് പ്രമേയമാക്കി സംവിധായകൻ തന്റെ കരിയറിൽ ചെയ്ത ആദ്യ സിനിമയാണ് ഇത്, സ്ഥിരം റൊമാന്റിക് കൊമെടി ഡ്രാമ ചിത്രങ്ങൾ ഇറങ്ങിയിരുന്ന ഇൻഡസ്ട്രിയിൽ നിന്നും വേറിട്ട രീതിയിൽ വന്ന ആദ്യ ശ്രമങ്ങളിൽ ഒന്ന്. നിർഭാഗ്യവശാൽ അന്ത കാലത്ത് ബോക്സ് ഓഫീസിൽ ഉൾപ്പെടെ തകർന്നടിഞ്ഞു ചിത്രം, പിന്നീടും ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് അർഹിച്ച പ്രശംസയും ശ്രദ്ധയും എല്ലാം നേടി എടുത്തത്.

🔸ചിത്രത്തിന്റെ കഥയിലേക്ക് പോവുന്നില്ല, കാരണം എന്തെന്നാൽ വേഫർ തിൻ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന പ്ലോട്ട് ലൈൻ ആണ് ചിത്രത്തിന്റെ, സ്റ്റോറിയുടെ ഒരു ചെറിയ കണിക പറഞ്ഞാൽ പോലും കഥ എങ്ങോട്ടാണ് പോവുന്നത്, എവിടെ ചെന്ന് അവസാനിക്കും എന്നതൊക്കെ ഒരു ഏകദേശ ധാരണ ലഭിച്ചേക്കും, അത് കൊണ്ട് ഒഴിവാക്കുന്നു. മുറാട്, കഹാർമാൻ എന്നിവർ സഹോദരന്മാരാണ്, പ്രായമായ അച്ഛൻ അല്ലാതെ ഇരുവർക്കും മറ്റ് ബന്ധുക്കൾ ആരുമില്ല, പിന്നെ എടുത്ത് പറയാനുള്ള അടുപ്പം ഹലീത് എന്ന സുഹൃത്തിനോട് മാത്രമാണ്. മുറാത്തും, ഹലീതും സമ പ്രായക്കാരാണ്, പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാതെ രാവിലെ തൊട്ട് രാത്രി വരെ ഗ്രാമത്തിലൂടെ തെക്ക് വടക്ക് നടന്ന് സമയം കൊല്ലുന്ന രണ്ട് റെയർ പീസുകൾ.

🔸മുറാദിനെ അപേക്ഷിച്ച് കാഹർമാൻ കുറച്ച് കൂടി ചെറുപ്പമാണ്, സ്‌കൂൾ വിദ്യാർത്ഥിയുമാണ്. ഇരുവരുടെയും അച്ഛൻ പ്രായമായ ഒരു വ്യക്തി ആണെങ്കിലും കുടുംബത്തിന്റെ ഒരേയൊരു വരുമാന സ്രോതസ്സ് ആണ്, രാവിലെ തൊട്ട് രാത്രി വരെ വെള്ളം കോരിയും കൂലിവേല ചെയ്തും ഒക്കെയാണ് അയാൾ കുടുംബം പോറ്റുന്നത്, മുറാദിന് ജോലിക്ക് പോവേണ്ട ഉദ്ദേശം ഒന്നും പ്രത്യക്ഷത്തിൽ ഇല്ല, ഇളയവന് പ്രായം ഒട്ട് തികഞ്ഞിട്ടുമില്ല. ഇതാണ് മൈ ഡിയർ ബ്രദർ എന്ന ചിത്രത്തിന്റെ ഒരു സ്റ്റോറി ബാക്ക്ഗ്രൗണ്ട്, കഥയല്ല. ഇവിടെ നിന്നുമാണ് ചിത്രം കഥ പറഞ്ഞ് തുടങ്ങുന്നത്, ഹലീത് ഉൾപ്പെടെ നാല് കഥാപാത്രങ്ങൾക്കും മികച്ച ആർക്കുകൾ തന്നെ ചിത്രം നൽകുന്നുണ്ട്.

🔸പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ രണ്ട് സഹോദരങ്ങൾക്കും ഇടയിലെ ബന്ധമാണ് ചിത്രത്തിന്റെ ബാക്ക്ബോൺ, ചിത്രത്തിന്റെ തുടക്കത്തിൽ ഈ ഒരു റിലേഷൻ ഒട്ടും ആശാവഹമായ രീതിയിൽ അല്ല കാണിക്കുന്നത് എങ്കിലും കഥ മുന്നേറവെ ഇരുവർക്കും ഇടയിലുള്ള ആ ബന്ധത്തിന്റെ തീവ്രതയും കൂടുതൽ വെളിവാവുന്നുണ്ട്, കഥ ആ ഒരു ട്രാക്കിലേക്ക് ആണ് മാറുന്നതും. സഹോദര ബന്ധത്തിന് പുറമെ സുഹൃദ് ബന്ധത്തിനും വലിയ വില കൊടുക്കുന്നുണ്ട് ചിത്രം, അതിനുള്ള ഉദാഹരണമാണ് നിഴൽ പോലെ കൂടെ നിൽക്കുന്ന ഹലീത്. ഒരല്പം സ്ലോ ആയാണ് തുടങ്ങുന്നത് എങ്കിലും താമസിയാതെ പെയ്സ് ഒക്കെയാക്കി മുന്നോട്ട് പോവുന്ന ചിത്രം ക്ളൈമാക്സ് ഒക്കെ എത്തുമ്പോഴേക്കും ഇമോഷണലി കാഴ്ചക്കാരനെ പിടിച്ചിരുത്തിയിരിക്കും, കാണാൻ ശ്രമിക്കുക യൂറ്റിയൂബിൽ സബ്ടൈറ്റിൽ ഉൾപ്പെടെ ചിത്രം ലഭ്യമാണ്.

Verdict : Very Good

DC Rating : 80/100

No comments:

Post a Comment

1366. The Killer (1989)

Director : John Woo Cinematographer : Peter Pau Tak Hai Genre : Action Country : Hong Kong Duration : 110 Minutes 🔸ജോൺ വൂ ചിത്രങ്ങളിൽ വ്യക്...