Sunday, July 5, 2020

821. Yol (1982)



Director : Şerif Gören

Genre : Drama

Rating : 8.2/10

Country : Turkey

Duration : 124 Minutes


🔸ടർക്കിഷ് സിനിമാ ചരിത്രത്തിൽ യോലിനോളം വിവാദം സൃഷ്ട്ടിച്ച മറ്റൊരു ചിത്രം ഉണ്ടായേക്കില്ല, കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ പരമോന്നത പുരസ്‌കാരം ലഭിച്ച ചിത്രം സ്വ രാജ്യത്ത് വിലക്കപ്പെട്ടത് ഉദ്ദേശം രണ്ട് പതിറ്റാണ്ടിന് അടുത്ത് കാലമാണ്. ചിത്രത്തിന്റെ സംവിധായകൻ ചിത്രം തയാറാക്കുന്ന വേളയിൽ തുറുങ്കിൽ അടക്കപ്പെടുകയും പിന്നീട് മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെട്ട ശേഷം സിനിമയുടെ അവസാന മിനുക്ക് പണികൾ പൂർത്തിയാക്കുകയുമാണ് ചെയ്തത്. ഇത്രയ്ക്കും ഒരു ഭരണകൂടം ഭയപ്പെടാൻ ഈ ചിത്രത്തിൽ എന്താണ് ഉണ്ടായിരുന്നത് എന്നതാണ് പ്രസക്തമായ ചോദ്യം.

🔸എൺപതുകളിൽ തുർക്കി രാജ്യം കണ്ട പട്ടാള കൂപ്പിന് ശേഷമാണ് സിനിമയുടെ കഥ ആരംഭിക്കുന്നത്, അതും രാജ്യത്തിന് പുറത്തുള്ള ഒറ്റപ്പെട്ട ദ്വീപിലെ ഒരു ജെയിലിൽ നിന്നും. പല വിധ കുറ്റങ്ങൾ ചുമത്തി ഒട്ടനവധി ആളുകളെയാണ് ഈ തടവറയിൽ പാർപ്പിച്ചിരിക്കുന്നത്, ഈ കുറ്റങ്ങളിൽ കൊലപാതകം, ഗൂഢാലോചന തുടങ്ങി ഭരണ വർഗത്തിന് എതിരെയുള്ള വിമർശനങ്ങൾ വരെ ഉണ്ട്. കഠിനമായ ജീവിത സാഹചര്യവും അച്ചടക്കവും നിയമങ്ങളും ഒക്കെയാണ് ഈ ദ്വീപ്‌ ജയിലിന്റെ എടുത്ത് പറയേണ്ട പ്രത്യേകതകൾ. അടുത്തുള്ള ഖനിയിലെ ഖനന ജോലികൾ, കൃഷി തുടങ്ങി അനവധി ജോലികൾ തടവുകാർക്കായി ഇവിടെയുണ്ട്.

🔸ഇവിടുള്ള തടവുകാർക്ക് ആശ്വാസം പകരുന്ന രണ്ടേ രണ്ട് കാര്യങ്ങൾ വല്ലപ്പോഴും ബന്ധു മിത്രാദികൾ തങ്ങൾക്ക് അയക്കുന്ന കത്തുകളും പിന്നെ എപ്പോഴെങ്കിലും കിട്ടിയേക്കാവുന്ന ഒരാഴ്ച കാലത്തെ പരോൾ കാലവും മാത്രമാണ്. ഈ പരോൾ എന്നത് സ്വപ്നമായി കാണുന്ന ഒട്ടനവധി ആളുകളുണ്ട് അവിടെ, വര്ഷങ്ങളായി തടവറയിൽ കഴിയുന്നവർ, പ്രിയപ്പെട്ടവരെ ഒരിക്കൽ കൂടി കാണണം എന്ന ആഗ്രഹം ഉള്ളിൽ ഒതുക്കി ജീവിക്കാൻ കഴിയാത്തവർ, അങ്ങനെ ശീലിക്കേണ്ടി വന്നവർ. ഇത്തരത്തിൽ ഉള്ളവരിൽ ഭാഗ്യവാന്മാരായ അഞ്ച് പേർക്കാണ് ഒരേ സമയം ഈ ഒരു അവസരം ലഭിക്കാറ്. ഇതാണ് യോളിന്റെ ഒരു ഏകദേശ ബാക്ക്ഗ്രൗണ്ട്.

🔸ഇങ്ങനെ പരോൾ ലഭിച്ച അഞ്ച് പേർ ഒരുനാൾ ദ്വീപിൽ നിന്നും സ്വന്തം നാട്ടിലേക്ക് വരികയാണ്, ഒരാഴ്ചത്തെ സമയം മാത്രമേ ഉള്ളൂ, അതിനുള്ളിൽ മടങ്ങി എത്തേണ്ടതുണ്ട്, അതെങ്കിൽ അത് എന്നൊരു മാനസിക നിലയിൽ ഇവർ യാത്ര തിരിക്കുകയാണ്. ഈ ഒരു യാത്രയിൽ ഈ അഞ്ച് പേർ കാണുന്ന കാഴ്ചകളാണ് ഈ ചിത്രത്തിന്റെ പ്രമേയം, ജയിലറകൾ ഭീകരമാണ് എന്ന ചിന്തയിൽ നിന്നും അതായിരുന്നു ബേധം എന്ന നിലയിലുള്ള കാഴ്ചകളാണ് ഈ അഞ്ച് പേരും യാത്രയിൽ ഉടനീളം കാണുന്നതും അനുഭവിക്കുന്നതും, കൂടെ സിനിമ കാണുന്ന നമ്മളും.

Verdict : Very Good

DC Rating : 80/100

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...