Director : Nobuhiro Doi
Genre : Mystery
Rating : 6.6/10
Country : Japan
Duration : 129 Minutes
🔸അധികം ആരും പറഞ്ഞ് കേട്ടിട്ടില്ലാത്ത, എന്നാൽ സ്‌ക്രീനിൽ ഉള്ള സമയമത്രയും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന നല്ല, എന്ഗേയ്ജിങ് ആയ ത്രില്ലെർ, അതാണ് ദി വിങ്‌സ് ഓഫ് കിരിൻ. ഒരു മർഡർ മിസ്റ്ററി ആണ് ചിത്രത്തിന്റെ ബാക്ക്ബോൺ, കൊലപാതകി എന്ന് കരുതപ്പെടുന്ന ഒരാൾ കണ്മുന്നിൽ തന്നെ ഉണ്ട്, ഇനി എല്ലാ പോയിന്റുകളും ഒന്ന് കണക്റ്റ് ചെയ്ത് ഒരു വര വരക്കേണ്ട ആവശ്യമേ ഉള്ളൂ, എന്നാൽ അവിടെയാണ് ഒരു പസിൽ കിടക്കുന്നത്. ഈ ഒരു മിസ്റ്ററി നമ്മുടെ നായകനായ അന്വേഷകനും അയാളുടെ സഹായിയും എങ്ങിനെ സോൾവ് ചെയ്യും എന്നതാണ് ചിത്രം ഉന്നയിക്കുന്ന ചോദ്യം.
🔸ജപ്പാനിലെ അത്യാവശ്യം പേര് കേട്ട ഒരു ടൂറിസ്റ്റ് സ്പോട്ട് ആണ് കിരിൻ പ്രതിമയും അത് സ്ഥിതി ചെയ്യുന്ന പുഴയ്ക്ക് കുറുകെ ഉള്ള പാലവും. എല്ലാ ഒഴിവ് ദിവസവും അത്യാവശ്യം ടൂറിസ്റ്റുകൾ വന്ന് പോവുന്ന ഈ സ്ഥലത്ത് അവരെ സഹായിക്കാനും അനുഗമിക്കാനും ഒക്കെയായി കുറച്ച് പോലീസുകാരുമുണ്ട്. അങ്ങനെ അത്യാവശ്യം ടൂറിസ്റ്റുകാർ ഉള്ള ഒരു ദിവസം രാത്രിയാണ് ഒരു പോലീസുകാരൻ അപ്രതീക്ഷിതമായ ഒരു കാഴ്ച കാണുന്നത്, പാലത്തിന്റെ നടുക്ക് ആയിട്ട് ഒരു പുള്ളി ആടി കുഴഞ്ഞ് നടക്കാൻ പോലും കഴിയാതെ വേച്ച് വേച് പോവുന്നു. സ്ഥിരം മദ്യപാനികളിൽ ഒരാൾ ആയിരിക്കുമെന്നാണ് ഗാർഡ് ആദ്യം കരുതിയത്.
🔸പാലത്തിന്റെ കൈവഴിയിൽ ഒക്കെ പിടിച്ച് താങ്ങി അത്യാവശ്യം പണിപ്പെട്ടാണ് പുള്ളി നടക്കുന്നത്, സഹായിക്കാനായി അടുത്തെത്തിയപ്പോഴാണ് ഗാർഡ് ഒരു കാര്യം ശ്രദ്ധിച്ചത്, അയാൾ നടന്ന വഴികളിൽ എല്ലാം ചോര പാടുകൾ, അപ്പോഴേക്കും പുള്ളി വീണ് കഴിഞ്ഞിരുന്നു, താമസിയാതെ മരിക്കുകയും ചെയ്തു. ഇതേ സമയം ആ സിറ്റിയുടെ തന്നെ മറ്റൊരിടത്ത് ഒരാളെ പോലീസ് ഓടിച്ച് കൊണ്ടിരിക്കുകയാണ്, അയാളെ ചേസ് ചെയ്യാനുള്ള കാരണം ഒന്നും വ്യക്തം അല്ലെങ്കിലും ഈ ഓട്ടത്തിനിടെ പുള്ളി ഒരു ആക്സിഡൻറ്റിൽ പെടുകയാണ്,.ഗുരുതരമായി പരിക്കേറ്റ അയാൾ കോമയിലേക്ക് പോവുകയാണ്.
🔸പ്രത്യക്ഷത്തിൽ വലിയ കണക്ഷൻ ഒന്നും ഇല്ലാത്ത ഈ രണ്ട് കേസുകളും കണക്റ്റഡ് ആവുന്നത് കൊല്ലപ്പെട്ട ആളുടെ ചില വസ്തുവകകൾ ആക്സിഡന്റിൽ പെട്ടവന്റെ കയ്യിൽ നിന്നും കണ്ടെടുക്കുമ്പോഴാണ്. പക്ഷെ ഇതിനേക്കാൾ എല്ലാം അന്വേഷകനെ കുഴയ്ക്കുന്ന ചോദ്യം കുത്തേറ്റ വ്യക്തി എന്ത് കൊണ്ട് ആരുടേയും സഹായം തേടാതെ സംഭവം നടന്ന സ്ഥലത്ത് നിന്നും 800 മീറ്റർ അകലേക്ക് കഷ്ടപ്പെട്ട് നടന്നു എന്നതാണ്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനായി അന്വേഷകൻ ഇറങ്ങി തിരിക്കുമ്പോൾ അത്യാവശ്യം നല്ലൊരു ത്രില്ലർ ചിത്രമാണ് നമുക്ക് ലഭിക്കുന്നതും.
Verdict : Good
DC Rating : 70/100
No comments:
Post a Comment