Director : Ömer Faruk Sorak
Genre : Romance
Rating : 7.3/10
Country : Turkey
Duration : 118 Minutes
🔸ഒരു സിനിമ എന്ന നിലയിൽ ചിത്രത്തിന്റെ കഥയെ സീരിയസ് ആയി എടുക്കുന്നില്ല എന്നതാണ് ലവ് ലവ്‌സ് കൊയ്നസിഡൻസ്സ് എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇങ്ങനെ പറയാനുള്ള കാര്യം എന്താണെന്ന് വെച്ചാൽ ഒരു റൊമാൻസ് ആണ് ചിത്രത്തിന്റെ ബാക്ക്ബോൺ, ഉദ്ദേശം രണ്ട് പതിറ്റാണ്ട് നീണ്ട് നിൽക്കുന്ന റൊമാൻസ്, ഈ റൊമാന്റിക് ഫിൽഡ് ആയ കഥയെ പല പോയിന്റിലും മുന്നോട്ട് കൊണ്ട് പോകുന്നത് യാദൃഛികമായി സംഭവിക്കുന്ന ചില കാര്യങ്ങളാണ്, സീരിയസ് ആയ രീതിയിലാണ് അത് അവതരിപ്പിച്ചത് എങ്കിൽ എത്രത്തോളം ഫലവത്തായി വന്നേനെ എന്നത് സംശയമാണ്, ഇവിടെ കോമിക്കൽ ആയാണ് കഥാപാത്രങ്ങൾ വരെ ഈ വസ്തുത ചൂണ്ടി കാണിക്കുന്നത്. ഈ ഒരു കാര്യം കൊണ്ട് തന്നെ കണ്ട് പഴകിയ കഥയിൽ ഒരു ഫ്രഷ് ഫീൽ വരുന്നുണ്ട്.
🔸ഇസ്താൻബൂൾ നഗരത്തിലെ അത്യാവശ്യം ഫേമസ് ആയ ഒരു പെയിന്റർ ആണ് ഒസ്‌ഗർ, ഗ്രാമ പ്രദേശത്തിൽ ജനിച്ച് വളർന്ന ഒസ്‌കറിന് അമ്മ അല്ലാതെ മറ്റ് ബന്ധുക്കൾ ആരുമില്ല, അച്ഛൻ ഒരു വർഷം മുന്നേ മരണപ്പെട്ടു. അങ്കാറ എന്ന ടർക്കിഷ് ഗ്രാമത്തിൽ ഫോട്ടോഗ്രാഫർ ആയിരുന്നു ഓസ്‌കറിന്റെ അച്ഛൻ, പതിറ്റാണ്ടുകൾ നീണ്ട് നിന്ന അയാളുടെ ഫോട്ടോഗ്രാഫിക്ക് ലൈഫിൽ അനവധി ആളുകളുടെ ചിത്രങ്ങൾ അയാൾ പകർത്തുകയും അതിൽ ഓർമയിൽ തങ്ങി നിൽക്കുന്നവ എടുത്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. മരിക്കുന്നതിന് മുന്നേ അച്ഛൻ ഓസ്കറിന് കൊടുത്ത സമ്മാനമാണ് ഈ ഒരു ഫോട്ടോഗ്രാഫി കളക്ഷൻ.
🔸ഇസ്താൻബൂൾ നഗരത്തിൽ തന്നെ താമസിക്കുന്ന മറ്റൊരു കഥാപാത്രമാണ് ഡെനിസ്, ഒരു നടി ആവാനായി ഓഡിഷൻ വേദികളിൽ കേറി ഇറങ്ങുകയാണ് ഡെനിസ്. കഴിവും കാണാൻ ഭംഗിയും ഉണ്ടായിട്ട് പോലും ഇന്നേവരെ പറയത്തക്ക ഒരു സിനിമയിലും അവൾ പ്രവർത്തിച്ചിട്ടില്ല. ഇതിന് പുറമെ ഒരു പ്രണയം കൂടി അവൾക്കുണ്ട്, ഓവർ കൺട്രോളിങ് ആയ പയ്യന്റെ അച്ഛനമ്മമാരും മറ്റും തരുന്ന സ്‌ട്രെസുകൾ വേറെ. അങ്ങനെ ഒരു ദിവസം പങ്കെടുത്ത ഒരു ഓഡീഷൻ കൂടി പരാജയമായി ആകെ തകർന്ന് നിൽക്കുന്ന അവസ്ഥയിലാണ് ഡെനിസ് അസാധാരണമായ ഒരു കാഴ്ച കാണുന്നത്, ആ കാഴ്ചയാണ് സിനിമയുടെ ട്രാക്ക് മാറ്റുന്നതും ഡെനിസിന്റെയും ഓസ്‌കറിന്റെയും വേൾഡുകൾ കൊളൈഡ് ചെയ്യിക്കുന്നതും.
🔸ഈ രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം ഇവർ പോലും അറിയാതെ ആരംഭിച്ചത് വർഷങ്ങൾക്ക് മുന്നെയാണ്, അങ്കാറ എന്ന ഗ്രാമത്തിൽ വെച്ച്, ഇരുവരും അത് ഇന്നേവരെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് മാത്രം. ഒരു സിംപിൾ റൊമാന്റിക് ഡ്രാമ ചിത്രമാണ് ലവ് ലവ്‌സ് കോയിൻസിഡെൻസസ്, അതല്ലാതെ മറ്റൊന്നും തന്നെ ചിത്രത്തിൽ ഇല്ല, പ്രതീക്ഷക്കേണ്ടതുമില്ല. രണ്ട് പ്രധാന കഥാപാത്രങ്ങൾക്കും ഇടയിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിന്റെ ഏറ്റവും സ്ട്രോങ്ങ് എലെമെന്റുകളിൽ ഒന്ന്, മെലോഡ്രാമാറ്റിക് ആയി പോയേക്കാവുന്ന ഒന്നായിരുന്നു കഥ എങ്കിൽ കൂടിയും ഒരു പോയിന്റിലും ബോർ ആയോ മോശമായോ തോന്നിയില്ല, താല്പര്യം തോന്നുന്നെങ്കിൽ കണ്ട് നോക്കാവുന്നതാണ്.
Verdict : Good
DC Rating : 70/100
No comments:
Post a Comment