Director : Abdullah Oğuz
Genre : Drama
Rating : 7.5/10
Country : Turkey
Duration : 126 Minutes
🔸ആട് മേയ്ക്കാനായി ഗ്രാമത്തിൽ നിന്നും അകലെയുള്ള താഴ്വരയിലേക്ക് പോയതാണ് മിറിയം, പിന്നീട് ആ നാട്ടുകാർ കാണുന്നത് ബോധ രഹിതയായി കിടക്കുന്ന അവളെയാണ്. കാര്യങ്ങളോ കാരണമോ ഒന്നും വ്യക്തം ആയില്ലെങ്കിലും ഒരു റേപ്പ് അറ്റംപ്റ്റ് നടന്നിട്ടുണ്ട് എന്ന് നാട്ടുകാർ വിധി എഴുതുകയാണ്, പ്രൂഫോ ഫക്റ്റോ ഒന്നും വെച്ചല്ല എല്ലാം ഒരു അനുമാനത്തിന്റെ പേരിൽ. തിരികെ വീട്ടിലേക്ക് മിറിയത്തിനെ കൊണ്ടുവന്നെങ്കിലും അവളോടുള്ള സകലരുടെയും പെരുമാറ്റത്തിൽ വലിയ തോതിൽ മാറ്റങ്ങൾ സംഭവിച്ചിരുന്നു. വീട്ടിന് അകത്തേക്ക് പ്രവേശിപ്പിക്കാതെ അടുത്തുള്ള ഒരു ചായ്പ്പിൽ കുറ്റവാളിയെ പോലെ ഇരുട്ടിൽ പൂട്ടിയിട്ടിരിക്കുകയാണ് അവളെ, ഇതാണ് ബ്ലിസ് എന്ന ചിത്രത്തിന്റെ ഓപ്പണിങ് സീൻ.
🔸പ്രാകൃതമായ ചിന്താ രീതികളും വിശ്വാസങ്ങളും എല്ലാം വെച്ച് പുലർത്തുന്നവരാണ് പ്രസ്തുത നാട്ടിലെ അന്തേവാസികൾ, മിറിയതിന്റെ കാര്യത്തിൽ സംഭവിച്ചത് എന്താണെന്നോ തെറ്റ് ചെയ്തത് ആരാണെന്നോ തീരുമാനിക്കുന്നതിന് മുന്നേ തന്നെ വിധി അവർ ഏറെക്കുറെ കൈക്കൊണ്ട് കഴിഞ്ഞിരുന്നു. മിറിയം തങ്ങളുടെ നാടിനും, നാട്ടാർക്കും എല്ലാം അപമാനമാണ് അല്ലെങ്കിൽ ഒരു കളങ്കമാണ്, അത് കൊണ്ട് തന്നെ അവൾ മരിക്കണം എന്നാണ് ഗ്രാമത്തിലെ പ്രമാണിമാരുടെ വിധി, ഒരു തരത്തിൽ പറഞ്ഞാൽ അഭിമാന ദുരഭിമാന കൊലയിലേക്ക് തന്നെയാണ് കാര്യങ്ങളുടെ പോക്ക്.
🔸മിറിയത്തിന് ബന്ധുക്കൾ എന്ന് പറയാൻ ആകെ ഉള്ളത് അച്ഛനും ഒരു രണ്ടാനമ്മയും മാത്രമാണ്, ആ സ്ത്രീയുടെ അവളോടുള്ള പെരുമാറ്റം ആണെങ്കിൽ അത്ര ആശാവഹവുമല്ല, നിസ്സഹായാവസ്ഥയിൽ നോക്കി നിന്ന ശീലമേ മറിയത്തിന്റെ അച്ഛനുള്ളൂ, ചുരുക്കി പറയുക ആണെങ്കിൽ അവൾ മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്‌താൽ അതിൽ വിഷമം അനുഭവിച്ചേക്കാവുന്ന അധികം ആരും തന്നെ ആ നാട്ടിലില്ല. അങ്ങനെ വിധി വന്ന് കഴിഞ്ഞു, മരിക്കാനായി അവൾക്ക് ഒരു മുഴം കയറും നല്ലൊരു സ്ഥലവും വരെ റെഡി ആക്കിയും കൊടുത്തു, എന്നാൽ അത് സംഭവിച്ചില്ല, ആത്മഹത്യാ എന്നത് അവളെ സംബന്ധിച്ച് കഠിനം ആയിരുന്നു. ഈ കാര്യക്രമങ്ങൾ എല്ലാം നടക്കുമ്പോഴും അന്ന് താഴ്വരയിൽ എന്താണ് നടന്നത് എന്ന് ഓർത്തെടുക്കാൻ അവൾക്ക് കഴിഞ്ഞിട്ടില്ല.
🔸അങ്ങനെ ഗ്രാമത്തിന്റെ അഭിമാനം കാക്കാൻ ഇനി എന്താണ് ഒരു പോംവഴി എന്ന് ആലോചിച്ച് കൊണ്ടിരിക്കെ ആണ് ദീർഘ നാളായി പട്ടാളത്തിൽ സൈനികൻ ആയിരുന്ന കമാലിന്റെ മടങ്ങി വരവ്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഉൾപ്പെടെ ഉള്ള അനവധി യാതനകൾ അനുഭവിച്ച ആളാണ് കമാൽ, അയാൾക്ക് അച്ഛന്റെ വാക്ക് ധികരിക്കാനുള്ള ധൈര്യവുമില്ല. അങ്ങനെ മിറിയതിനെയും കൂട്ടി അയാൾ യാത്ര തിരിക്കുകയാണ്, മടങ്ങി വരുമ്പോൾ അവൾ ഈ ഭൂമിയിലെ ഉണ്ടാവരുത് എന്നാണ് അവന് കിട്ടിയിരിക്കുന്ന നിർദ്ദേശം, ആ യാത്ര അങ്ങനെ തുടങ്ങുകയാണ്. നല്ലൊരു കഥയും, അഭിനയവും, ദൃശ്യങ്ങളും, അവതരണവും എല്ലാം ചേരുമ്പോൾ മികച്ചൊരു അനുഭവമായി മാറുന്നുണ്ട് ഈ ടർക്കിഷ് ചിത്രം, കാണാൻ ശ്രമിക്കുക.
Verdict : Very Good
DC Rating : 80/100
No comments:
Post a Comment