Monday, July 6, 2020

824. Mustang (2015)



Director : Deniz Gamze Ergüven

Genre : Drama

Rating : 7.6/10

Country : Turkey

Duration : 100 Minutes


🔸തുർക്കിഷ് സിനിമാ ഇൻഡസ്ട്രിയിൽ നിന്നും ശക്തമായ, സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കുറച്ച് നല്ല സിനിമകൾ കാണാൻ കഴിഞ്ഞെങ്കിലും ഒരു ഫീമെയിൽ ഓറിയന്റഡ് സ്റ്റോറി കാണാൻ കഴിഞ്ഞില്ല എന്ന ചിന്ത മാറിയത് മസ്റ്റാങ് എന്ന ചിത്രം കണ്ടതോട് കൂടിയാണ്. ബ്ലിസ് പോലെയുള്ള ചിത്രങ്ങൾ ഈ വിഷയത്തെ പ്രതിപാദിച്ചിരുന്നു എങ്കിലും മസ്റ്റാങ് പോലെ തീവ്രമായ തോതിൽ കാര്യങ്ങൾ അവതരിപ്പിച്ചിട്ടില്ല എന്ന് പറയേണ്ടി വരും, ബ്ലിസ് മോശമാണ് എന്നല്ല മറിച്ച് അവിടെ ഫോക്കസ് വേറെ ചില വിഷയങ്ങളിൽ കൂടി ആയിരുന്നു എന്ന് മാത്രം. ലൈറ്റ് ആയ തോതിൽ ഒരു തുടക്കം തന്ന ശേഷം വൈകാരികമായി കാഴ്ചക്കാരനെ ഉലക്കുന്ന രീതിയിലുള്ള അവതരണമാണ് ചിത്രത്തിന്റെ ഒരു എടുത്ത് പറയേണ്ട ഫാക്റ്റർ.

🔸അഞ്ച് സഹോദരിമാരുടെ കഥയാണ് ചിത്രം, അഞ്ച് യുവതികൾ എന്നൊക്കെ പറയുമ്പോൾ ഓവർ ഡൂയിങ് ആവുമോ, കഥകൾക്കെല്ലാം ആവശ്യമായ ഫോക്കസ് കിട്ടുമോ തുടങ്ങിയ തെറ്റിദ്ധാരണകൾ ചിത്രം കാണുന്നതിന് മുന്നേ ഉണ്ടായിരുന്നു എങ്കിലും സ്ഥിതി ഗതികൾ അങ്ങനല്ല. ഇന്നിപ്പോൾ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് നമ്മൾ എത്തിയിരിക്കുകയാണ്, ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും എല്ലാം അവഗണിച്ച് മറ്റൊരു മാർഗത്തിലൂടെ പോവാൻ താൽപര്യപ്പെടുന്ന ഒട്ടനവധി വ്യക്തികൾ ഇന്നുണ്ട്, പല ഭൂപ്രദേശങ്ങളിലും, മതങ്ങളിലും എല്ലാമായി. ഇങ്ങനൊക്കെ ആണെങ്കിലും, സാമ്പത്തികമായും ശാസ്ത്രീയമായും ഒരുപാട് മുന്നേറിയിട്ട് കൂടി തുർക്കി എന്ന രാജ്യം ചില ഇടങ്ങളിൽ ഇന്നും പ്രാകൃത മനോഭാവം വെച്ച് പുലർത്തുന്നുണ്ട്, ജനറലൈസ് ചെയ്യുകയല്ല.

🔸ഇത്തരത്തിലുള്ള ഒരു വിഷയമാണ് മസ്റ്റാങ് കൈകാര്യം ചെയ്യുന്നത്, വുമൺ എംപവര്മെന്റും അതിന്റെ പ്രസക്തിയും. ഒരു ടർക്കിഷ് ഗ്രാമമാണ് പശ്ചാത്തലം, കൺസർവേറ്റിവ് ആയ ഒരു കുടുംബത്തിലാണ് കേന്ദ്ര കഥാപാത്രങ്ങളായ അഞ്ച് സഹോദരിമാരും ജനിച്ചതും വളർന്നതും. ഒരു നാൾ സ്‌കൂളിൽ നിന്നും മടങ്ങി വരവേ സഹപാഠികളായ ആണ്കുട്ടികളോടൊപ്പം ഇവർ കടലിൽ കളിക്കാൻ ചെന്നത് വലിയൊരു സദാചാര പ്രശ്നമായി മാറുകയാണ്. താമസിയാതെ ഈ പ്രശ്നത്തിന്റെ പരിണിത ഫലം എന്നവണ്ണം ഈ കഥാപാത്രങ്ങൾക്ക് സ്വന്തം വീട് തന്നെ ജയിലറയായി മാറുകയാണ്, ബന്ധു മിത്രാതികളുടെ പെരുമാറ്റവും ആ ഒരു രീതിയിലേക്ക് മാറുകയാണ്.

🔸വീട് വിട്ട് പുറത്ത് പോവാനുള്ള അവരുടെ അവകാശം എടുത്ത് മാറ്റപ്പെടുകയും, അഞ്ച് പേരുടെയും കല്യാണം എന്നത് ആകസ്മികം ആവുകയും ചെയ്യുകയാണ്. എന്നാൽ ഈ അഞ്ച് സഹോദരിമാരും തങ്ങളുടെ മേലുള്ള നിയന്ത്രണങ്ങൾ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം വീണ്ടെടുക്കാൻ ശ്രമിക്കുന്നിടത്ത് ചിത്രം മറ്റൊരു തലത്തിലേക്ക് പോവുകയാണ്. അഞ്ച് സഹോദരിമാർക്കും വ്യത്യസ്തവും അതെ സമയം മനോഹരവുമായ ആർക്കുകളും, ആ ആർക്കിന് അനുയോജ്യമായ മികച്ച അവസാനവും എല്ലാം ചിത്രം നൽകുന്നുണ്ട്. കാൻസ്, ഐഎഫ്എഫ്കെ പോലുള്ള വേദികളിൽ മികച്ച അഭിപ്രായം കരസ്ഥമാക്കിയ ചിത്രമാണ് മസ്റ്റാങ്, കണ്ടില്ലെങ്കിൽ നഷ്ടവുമാണ്.

Verdict : Very Good

DC Rating : 85/100

1 comment:

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...