Monday, July 6, 2020

825. Tanna (2015)



Director : Bentley Dean

Genre : Romance

Rating : 6.9/10

Country : Australia

Duration : 100 Minutes


🔸ചില പ്രണയങ്ങൾ അങ്ങിനെയാണ് ലോകം മുഴു വൻ ഇടിഞ്ഞു വീഴുമെന്ന് പറഞ്ഞാലും പരസ്പ്പരം കോർത്തു പിടിച്ച കൈകളെ വേർതിരിക്കാൻ ചിലപ്പോൾ മരണത്തിന് പോലും സാധ്യമാകാതെ വരും. എന്ത്‌ തരത്തിലുള്ള ഭീക്ഷണികളും, മാന സികമായി തിരിച്ചുവിടുന്ന ഉപദേശങ്ങളെയുമൊ ക്കെ അവർ ചിരിച്ചുകൊണ്ട് തള്ളിക്കളയും, അവ ർക്ക് മുൻപിൽ തോൽക്കുകയെ മറ്റുള്ളവർക്കു നിവൃത്തിയുള്ളൂ, അല്ല എങ്കിൽ അവരുടെ സ്നേ ഹം നിങ്ങളെ തോൽപ്പിക്കും.. അതി മാരകമായി തന്നെ.. അത്തരമൊരു സുന്ദര പ്രണയകാവ്യമാ ണ് ഈ ചിത്രം. 

🔸പസഫിക്കിലെ 'Tanna' എന്ന മഴക്കാടുകൾക്കു ള്ളിലാണ് അവരുടെ അധിവാസം.. പുരാതനമായ ഒരുകൂട്ടം ആദിവാസി വർഗ്ഗം അവരുടെ ആചാര അനുഷ്ടാനങ്ങളും ചില അതിർ വരമ്പ് പ്രശ്നങ്ങ ളുമൊക്കെയായി പരസ്പരം തമ്മിലടിച്ചും തർക്ക ങ്ങളിലേർപ്പെട്ടുമെല്ലാം ജീവിച്ചു പോരുന്നു, ഇവരുടെ കൂട്ടത്തിലെ അവസാന തലമുറയിൽ പ്പെട്ടവരാണ് ഇവർ ആയതിനാൽ തന്നെ എണ്ണ ത്തിൽ വളരെ കുറവുമാണവർ, ഇക്കാരണങ്ങളാ ൽ തന്നെ തമ്മിലടി ഒഴിവാക്കുന്നതിനായുള്ള ഉട മ്പടിയിയുടെ ഭാഗമായ് ഒരു വിഭാഗത്തിൽ നിന്നു മുള്ള ഗോത്ര പ്രമുഖന്റെ പ്രായം തികഞ്ഞ മകളെ (Wawa) യെ എതിർ ഭാഗത്തേക്ക് വിവാഹം കഴി ച്ചു കൊടുക്കാൻ ധാരണയാകുന്നു. 

🔸എന്നാൽ 'Wawa' സ്വവിഭാഗത്തിലുള്ള 'Dain' എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലാണ്. പക്ഷെ അവർക്ക് അവരുടെ ഈ ബന്ധത്തിന് വേണ്ടി ആരിൽ നിന്നും യാതൊരു രീതിയിലുമുള്ള പിന്തു ണയും ലഭിക്കുന്നില്ല. സ്വവിഭാഗത്തിൽ നിന്നും തന്നെ അറേഞ്ച് ചെയ്ത് മുതിർന്നവർ അംഗീക രിച്ചു തീരുമാനിക്കുന്ന വിവാഹം അല്ലാതെ പ്രണ യവിവാഹം അവരുടെ രീതികളിലും തുടർന്ന് പോ ന്നിരുന്ന അനുഷ്ടാന നിയമങ്ങളിലും ശീലമില്ലാ ത്തതാണ് അതിന് കാരണം. അവർക്ക് പരസ്പരം ഒന്നിക്കാൻ കഴിയുമോ..? അവർ ഒന്നിക്കുന്നതിന് സാക്ഷിയാവുന്നതാര്..? എന്നതിനെല്ലാമുള്ള ഉത്തരമാണ് 'Tanna' എന്ന ഈ കൊച്ചു ചിത്രം പറയുന്നത്. ഇതൊരു Real Life Story ആണ് എന്നതും, ഈ Wawa - Dain പ്രണയം കൊണ്ട് അവരുടെ ഗോത്ര വിഭാഗത്തി ലെ തുടർന്ന് പോന്നിരുന്ന ചില നിയമങ്ങൾക്ക് വകതിരിവുള്ള., മനുഷ്യത്വത്തിന്റെ കാതലായ ചില മാറ്റം സംഭവിച്ചു എന്നതുമൊക്കെ കൗതുക മുണർത്തുന്ന ഒന്നായിരുന്നു. 

🔸ചിത്രം തുടങ്ങുന്നത് തന്നെ കോഴികളുടെ ചിറയ ലും, പക്ഷികളുടെ ചിലക്കലുമൊക്കെയായി പ്രകൃ തിയിലേക്ക് കാതു കൂർപ്പിച്ചു കൊണ്ടാണ്.. ഒപ്പം കണ്ണുകൾ നന്നായി തുറന്ന് കുളിർമ്മയോടെ മാ ത്രം ആസ്വദിക്കാവുന്ന നയന മനോഹാരിതയുടെ ഫ്രെമുകളും കാണാവുന്നതാണ്. ചിത്രത്തിൽ വള രെ പ്രധാനമർഹിക്കുന്ന ചില രംഗങ്ങൾക്ക് സാ ക്ഷിയാവുന്ന അഗ്നിപർവ്വതത്തെയും പരിസരങ്ങ ളെയും വർണ്ണിക്കാൻ വാക്കുകൾ മതിയാവില്ല. എന്തായാലും കണ്ടു തന്നെ അറിയുക നഷ്ടമാവി ല്ല തീർച്ച.

Verdict : Very Good

DC Rating : 80/100

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...