Director : Judd Apatow
Genre : Drama
Rating : 7.2/10
Country : USA
Duration : 137 Minutes
🔸നമുക്ക് ചുറ്റും കാണാവുന്ന ചിലരുടെ അല്ലെങ്കിൽ നമ്മുടെ തന്നെ ചില മാനറിസങ്ങൾ കാണാനാവും ദി കിംഗ് ഓഫ് സ്റ്റേറ്റൻ അയലൻഡ് എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സ്‌കോട്ട് കാർലൈനിൽ. സ്‌കോട്ടിന് പ്രായം ഇരുപത്തി നാല് കഴിഞ്ഞു, ജീവിതത്തിൽ ഒരു കരയ്ക്ക് എത്തേണ്ട അല്ലെങ്കിൽ കരയ്ക്ക് എത്താൻ ശ്രമിച്ച് കൊണ്ടിരിക്കേണ്ട ഒരു പ്രായം, പക്ഷെ അവന്റെ കാര്യത്തിൽ സ്ഥിതി ഗതികൾ ലേശം വ്യത്യസ്തമാണ്, ആശാൻ ഹൈസ്‌കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കിയിട്ടില്ല. ഗ്രാഡുവേഷൻ പോലുള്ള കാര്യങ്ങളെ പറ്റി പിന്നെ ചിന്തിക്കേണ്ട കാര്യമേ ഇല്ലല്ലോ.
🔸സ്‌കോട്ടിന് സ്വന്തം എന്ന് പറയാൻ അമ്മയും ഒരു അനിയത്തിയും മാത്രമേയുള്ളൂ, അവന്റെ അച്ഛൻ കുറച്ച് വർഷങ്ങൾക്ക് മുന്നേ മരണപ്പെട്ടതാണ്. സ്കോട്ടിന്റെ അച്ഛന്റെ മരണം ഒരു സാധാരണ മരണമായിരുന്നില്ല, ഫയർ ഫൈറ്റർ ആയിരുന്ന പുള്ളി ഒരു രക്ഷാപ്രവർത്തനത്തിന് ഇടയിൽ അപകടത്തിൽ പെട്ട് മരിക്കുക ആയിരുന്നു. ഉദ്ദേശം ഈ സംഭവം കഴിഞ്ഞിട്ട് പത്ത് പതിനെട്ട് വർഷം കഴിഞ്ഞെങ്കിലും ആ ഷോക്കിൽ നിന്നും സ്‌കോട്ട് കര കയറിയിട്ടില്ല. സ്‌കോട്ടിന് ഈ പ്രായത്തിൽ ആവശ്യമായ ഒരു പക്വതയും പാകതയും ഒന്നും വന്നിട്ടില്ല, ഇപ്പോഴും കുട്ടികളുടെ ഒരു പ്രകൃതമാണ്.
🔸ഇതൊന്നും പോരെങ്കിൽ ചെറിയ ചില മാനസിക പ്രശ്നങ്ങൾ കൂടിയുണ്ട് പുള്ളിക്ക്, ഭ്രാന്ത് എന്നൊന്നും തെറ്റിദ്ധരിക്കരുത്, ചില സോഷ്യൽ അംക്സൈറ്റിയും മറ്റുമൊക്കെ. ഇതാണ് സ്കോട്ടിന്റെ ഒരു ബാക്ക് ഗ്രൗണ്ട്, ഇതല്ലാതെ ഒരു പ്രണയം കൂടിയുണ്ട് അയാളുടെ കഥയിൽ, തല്ക്കാലം അതിലേക്ക് കടക്കുന്നില്ല. അമ്മയോടൊപ്പം സമയം ചിലവഴിക്കുക, കൂട്ടുകാരോടൊപ്പം വെറുതെ കറങ്ങി നടക്കുക എന്നതൊക്കെ ആണ് പുള്ളിയുടെ ദൈനം ദിന കലാപരിപാടികൾ. ഇതിൽ ഒരു മാറ്റം കൊണ്ടുവരണം എന്നൊക്കെ സ്കോട്ടിന്റെ അമ്മയ്ക്ക് ആഗ്രഹമുണ്ട്, പക്ഷെ എങ്ങനെ ബോധ്യപ്പെടുത്തും എന്ന കാര്യം വലിയ പിടിയില്ല.
🔸ഇങ്ങനെ പോയി കൊണ്ടിരിക്കുന്ന കഥ ഒന്ന് ട്രാക്ക് മാറുന്നത് സ്കോട്ടിന്റെ അമ്മ റേ എന്ന വ്യക്തിയുമായി അടുപ്പത്തിൽ ആവുകയും, ഡേറ്റിങ്ങിന് പോവുകയും ചെയ്യുമ്പോഴാണ്. റേ ഒരു ഫയർ ഫൈറ്ററാണ്, അച്ഛന്റെ ഓർമകൾ സ്‌കോട്ടിൽ ഉള്ളത് കൊണ്ട് തന്നെ അയാൾക്ക് ഈ ബന്ധം അംഗീകരിക്കാം ബുദ്ധിമുട്ടാണ്, തുടർന്ന് അരങ്ങേറുന്ന രസകരമായ മനോഹരമായ സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ ഒരു പ്രെമിസ്. നല്ല ചിത്രമാണ് ദി കിംഗ് ഓഫ് സ്റ്റേറ്റൻ അയലൻഡ്, ട്രെയ്‌ലർ കണ്ടപ്പോൾ വെച്ച പ്രതീക്ഷ ഒട്ടും അസ്ഥാനതയില്ല. നിങ്ങൾക്കും കാണാവുന്നതാണ്, സമയനഷ്ടം അനുഭവപ്പെടില്ല എന്നുറപ്പ്.
Verdict : Very Good
DC Rating : 80/100
No comments:
Post a Comment