Director : Derviş Zaim
Genre : Drama
Rating : 7.8/10
Country : Turkey
Duration : 76 Minutes
🔸മുഹ്‌സിൻ ഒരു റിട്ടാർഡ് ആണ്, സാധാരണ ഉള്ള മനുഷ്യരുടെ ബുദ്ധി വളർച്ചയോ കാര്യങ്ങൾ എക്സ്പ്രസ് ചെയ്യാനുള്ള കഴിവോ, വസ്തുതകൾ ഗ്രഹിക്കാനുള്ള ശേഷിയോ ഒന്നും അയാൾക്കില്ല. മറ്റുള്ളവരോട് നേരാംവണ്ണം സംസാരിക്കാറ് പോലുമില്ല അയാൾ, അത് എത്ര പരിചയം ഉള്ള ആളാണെങ്കിലും. സോമേഴ്‌സോൾട്ട് ഇൻ എ കോഫിൻ എന്ന ചിത്രം മുഹ്‌സിന്റെ കഥയാണ്, ഒരല്പം ഡിപ്രസിങ് ആയ കണ്ട് കഴിയുമ്പോൾ ഹോണ്ട് ചെയ്യുന്ന ഒരു കഥ. ട്രാജിക്കൽ ടോണിലാണ് ചിത്രം ആദ്യം തൊട്ട് അവസാനം വരെ കഥ പറഞ്ഞ് പോവുന്നത്, ഒടുവിൽ ഒരല്പം പെയിൻഫുൾ ആയൊരു എൻഡിങ്ങും കൂടി ആവുമ്പോൾ പൂർണം.
🔸തുർക്കിയിലെ ഗ്രാമ പ്രദേശങ്ങളിൽ ഒന്നിൽ മീൻ പിടുത്തക്കാരായ ഒരു വിഭാഗം ആളുകളോടൊപ്പമാണ് മുഹ്‌സിൻ ജോലി ചെയ്യുന്നത്, ഒരു അസിസ്റ്റന്റിനെ പോലെ. പ്രത്യക്ഷത്തിൽ അവൻ വലിയ പണി ഒന്നും എടുക്കുന്നില്ല, പുഴയിലേക്ക് പോവുന്നു പോലുമില്ല, പക്ഷെ വല കെട്ടുക മീൻ കൊട്ടയിലേക്ക് കേറ്റുക പോലെയുള്ള നിർദോഷകരമായ പരിപാടികളിൽ അവന്റെ കയ്യുണ്ട്, ഈ അണ്ണാറക്കണ്ണനും തന്നാൽ ആയത് പോലെ എന്നൊക്കെ പൊതുവെ പറയില്ലേ, അത് തന്നെ. കാര്യമായ വരുമാനം ഒന്നും മുഹ്സിന് ഈ പരിപാടിയിലൂടെ ലഭിക്കാറില്ല, കച്ചവടം കഴിഞ്ഞ് പോണ പോക്കിൽ മുതലാളി ഒരു തുക കയ്യിൽ കൊടുത്താലായി, ചിലപ്പോ കിട്ടിയെന്നും വരില്ല.
🔸പിന്നെ മുഹ്സിന് ഒരു ചെറിയ സ്വഭാവമുണ്ട്, ഈ സ്വഭാവമേന്മ കാരണം കൈ നിറയെ തല്ല് പല ഭാഗത്ത് നിന്നും പല ആളുകളിൽ നിന്നും അവൻ വാങ്ങി കൂട്ടിയിട്ടുണ്ട്. സ്വഭാവം മറ്റൊന്നുമല്ല, മോഷണം തന്നെ, ഇത് കാരണം ഒട്ടനവധി തവണ അവൻ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വാക്ക് കടം എടുക്കുക ആണെങ്കിൽ ഇവനെ ശിക്ഷിച്ചിട്ട് ജഡ്ജിക്കും, തല്ലിയിട്ട് പോലീസുകാർക്കും, ഒപ്പം താമസിച്ച ജയിൽ പുള്ളികൾക്കും വരെ മടുത്തു, എന്നിട്ടും ഇവൻ നിർത്തിയതേ ഇല്ല. ഈ ഒരു പശ്ചാത്തലമാണ് കഥയുടെ ടെർനിങ് പോയിന്റ് എന്ന് പറയാം.
🔸കഥ നടക്കുന്ന സമയം ഒരു മഞ്ഞുകാലമാണ്, തുർക്കിയിൽ ആണെങ്കിൽ ഇത് ഏറ്റവും തണുത്ത മാസങ്ങളിൽ ഒന്നും. പൊതുവെ വഴിവക്കിലും കൺസ്ട്രക്ഷൻ സൈറ്റിലും ഒക്കെ കിടന്നുറങ്ങി പതിവുള്ള മുഹ്‌സിൻ ഒരു നാൾ തണുപ്പ് സഹിക്കാതായപ്പോൾ ഒരു കടുംകൈ ചെയ്യുകയാണ്, തന്റെ മുന്നിൽ വന്ന് നിർത്തിയ ഒരു കാർ അവൻ അടിച്ചോണ്ട് പോവുകയാണ്, ആ വണ്ടി ആണെങ്കിൽ ഒരു പ്രമുഖ വ്യക്തിയുടെയും. ഇവിടെ നിന്നും പിന്നീട് കഥ ചൂട് പിടിച്ച് പോവുകയാണ്, നല്ല അഭിനയവും ദൃശ്യങ്ങളും ഒക്കെ ചിത്രത്തിന്റെ സവിശേഷതയാണ്, ഒരല്പം സ്ലോ ആയി തോന്നിയേക്കാം എങ്കിലും നല്ലൊരു കഥയാണ് ചിത്രത്തിന്റേത്, താല്പര്യം തോന്നുന്നെങ്കിൽ കാണാം.
Verdict : Good
DC Rating : 75/100
No comments:
Post a Comment