Friday, April 3, 2020

724. Ne Zha (2019)



Director : Jiaozi

Genre : Animation

Rating : 7.5/10

Country : China

Duration : 110 Minutes


🔸ഫെങ്‌ഷെൻ സിനിമാറ്റിക് യുണിവേഴ്‌സ് അല്ലെങ്കിൽ ഫെങ്‌ഷെൻ ട്രിലോഗി എന്ന പേരിൽ അന്നൗൻസ് ചെയ്യപ്പെട്ട ആനിമേറ്റഡ് സിനിമാ സീരീസിലെ ആദ്യ ചിത്രം, അതാണ് നെഴാ. ഉദ്ദേശം മൂവായിരം വർഷങ്ങൾക്ക് മുൻപേ നടന്ന മനുഷ്യന്മാരും, ദൈവങ്ങളും, ഭീകര ജീവികളും തമ്മിലുള്ള യുദ്ധവും മറ്റുമൊക്കെയാണ് ഈ ചിത്രത്തിന്റെ പ്രമേയം. പതിനാറാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഇന്വെസ്റ്റീച്ചർ ഓഫ് ഗോഡ്സ് എന്ന നോവലാണ് ഈ ചിത്രങ്ങൾക്കെല്ലാം ആധാരം. ഒരു എപിക് സ്റ്റോറിക്കുള്ള വകുപ്പെല്ലാം നോവലിന് ഉണ്ട് എന്ന് സിനിമ കാണുന്നതിന് മുന്നേ തന്നെ കേട്ടിരുന്നു, അനിമേഷൻ ആയതിനാൽ പ്രതീക്ഷ കുറവായിരുന്നു എന്ന് മാത്രം.

🔸മൂന്ന് ഭാഗത്തോളം നീണ്ട് നിൽക്കുന്ന സ്റ്റോറി ആയതിനാൽ തന്നെ സ്വാഭാവികമായും ചില കഥാപാത്രങ്ങളെ പരിചയപ്പെടുത്തി അവർക്ക് ഒരു തുടക്കം നൽകുന്നു മാത്രമേ ഉള്ളൂ ഈ ആദ്യ ഭാഗ ചിത്രം, അവരിലേക്ക് കൂടുതലായി ഇറങ്ങി ചെന്നിട്ടില്ല എന്ന് പറയാം, അതിനാൽ തന്നെ ചില കഥാപാത്രങ്ങളുടെ മോട്ടിവേഷനും ബാക്ക്സ്റ്റോറിയും എല്ലാം ഇപ്പോഴും ഇരുളിലാണ്, അതൊന്നും പക്ഷെ കാര്യമായ രീതിയിൽ ചിത്രത്തിന്റെ പോക്കിനെ ബാധിച്ചതായി തോന്നിയില്ല, ഒരു ഓളത്തിൽ കണ്ടിരിക്കാൻ ഉള്ളതുണ്ട് എന്ന് സാരം.

🔸ഫ്ലാഷ്ബാക്കിന് ഉള്ളിലെ ഫ്ലാഷ്ബാക്ക് എന്നൊക്കെ പറയുന്നത് പോലെ വർഷങ്ങൾക്ക് മുന്നേ അരങ്ങേറിയ കഥയിൽ കുറച്ച് കൂടി വർഷങ്ങൾ പുറകോട്ട് പോയാണ് കഥ ആരംഭിക്കുന്നത്. സാധാരണ മനുഷ്യർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത തോതിൽ എനർജി എമിറ്റ് ചെയ്യാൻ കഴിവുള്ള കായോസ് പേൾ എന്നൊരു വസ്തു രാജ്യാതിർത്തിയിൽ ഉടലെടുത്തിരുന്നു. ഇതിനെ കീഴടക്കാനായി മഹാ അഭ്യാസിയായ ടിയാൻസുൻ തന്റെ ശിഷ്യന്മാരായ തായിയെയും ഷെന്നിനെയും പറഞ്ഞ് വിടുകയാണ്.

🔸പഠിപ്പ് പൂർത്തിയാക്കിയിട്ടില്ലാത്ത ഇരുവരും ഉദ്ദേശിച്ച കാര്യം സാധിച്ചില്ല എന്ന് മാത്രമല്ല കണക്കിന് വാങ്ങി കൂട്ടുകയും ചെയ്തു, ഒടുവിൽ ഗുരു തന്നെ നേരിട്ട് ഇറങ്ങേണ്ടി വന്നു. അടപടലം തോറ്റു എങ്കിലും തന്റെ ശിഷ്യന്മാർക്ക് ആ നിമിഷം ടിയാൻസുൻ ഒരനുഗ്രഹം അല്ലെങ്കിൽ കുറച്ച് കൂടി പ്ലോട്ട് ബേസ് ചെയ്ത് പറയുക ആണെങ്കിൽ ഒരു ഉത്തരവാദിത്തം നൽകുകയാണ്. ഈ ഉത്തരവാദിത്തം അല്ലെങ്കിൽ അനുഗ്രഹം എന്ത്, അത് കഥയെ എങ്ങനെ ബാധിക്കും എന്നതൊക്കെ തല്ക്കാലം പറയുന്നില്ല, ഇവർ ഈ വരം വാങ്ങിയ ശേഷമാണ് ടൈറ്റിൽ കഥാപാത്രമായ നേഴാ ജന്മം കൊള്ളുന്നത്, മേൽ സൂചിപ്പിച്ച രാജ്യത്ത് തന്നെ.

🔸പിന്നീട് ഈ കഥാപാത്രങ്ങൾ എല്ലാം ഒരു നേർ രേഖയിൽ വരുന്നുണ്ട്, അവർക്കിടയിലേക്ക് വര്ഷങ്ങളുടെ പകയുടെ, പ്രതികാരത്തിന്റെ കഥയുമായി ഡ്രാഗൻസും, പോരാളികളായ മറ്റ് ചില കഥാപാത്രങ്ങളുമെല്ലാം വന്ന് കഥയൊന്ന് കൊഴുക്കുന്നുണ്ട്. ആദ്യം പറഞ്ഞത് പോലെ തന്നെ ഇത് കഥയുടെ ആദ്യ ചാപ്റ്ററാണ്, എങ്കിൽകൂടിയും അർഹിക്കുന്ന തോതിൽ മോശം പറയാൻ ഇല്ലാത്ത രീതിയിൽ സ്റ്റോറി ആർക്കിന് ഒരു ക്ളോസിങ് കൊടുത്തിട്ടുണ്ട്. രണ്ടാം ഭാഗം കഴിഞ്ഞ മാസം റിലീസ് ആവേണ്ടതായിരുന്നു, കൊറോണ കാരണം മാറ്റിവെച്ചു. അപ്പൊ പറഞ്ഞ് വന്നത് കാണാൻ താല്പര്യം തോന്നുന്നവർക്ക് ആവാം, വലിയ നഷ്ടം ഒന്നും തോന്നിയേക്കില്ല.

Verdict : Good

DC Rating : 70/100

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...