Director : Alma Har'el
Genre : Drama
Rating : 7.3/10
Country : USA
Duration : 94 Minutes
🔸ഓട്ടിസ് എന്ന പ്രധാന കഥാപാത്രത്തിന്റെ അച്ഛനായി എത്തിയ ഷിയാ ലെബോഫ് തന്നെയാണ് ഹണിബോയ് എന്ന ചിത്രത്തിന്റെ തിരക്കഥയും തയാറാക്കിയിരിക്കുന്നത്, മറ്റൊരു പ്രത്യേകത എന്താണെന്നാൽ പുള്ളി സ്വന്തം കഥയാണ് ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത് എന്നതാണ്. പൊതുവെ ഈ ബയോഗ്രഫിക്കൽ ചിത്രങ്ങളോട് വലിയ താല്പര്യമില്ല, അതിന് കാരണം ആ വ്യക്തിക്ക് മിക്കപ്പോഴും കൊടുത്തിരിക്കുന്ന വെള്ളപൂശൽ അല്ലെങ്കിൽ ഗ്ലോറിഫിക്കേഷൻ കൊണ്ട് തന്നെ. പക്ഷെ ഇവിടെ ഈ ചിത്രം ഒരു ചെറിയ കൗതുകം ഉണർത്തുന്നുണ്ട്, ഇതിൽ എത്രത്തോളം സത്യമുണ്ട് എന്നറിയാനുള്ള കൗതുകം.
🔸കഥയിലേക്ക് കടക്കുന്നതിന് മുന്നേ ഷിയാ ലെബോയെഫിനെ പറ്റി ചിലത് പറയണം, തന്റെ ചെറുപ്പ കാലത്ത് തന്നെ സെലിബ്രിറ്റി സ്റ്റാറ്റസ് സ്വന്തമാക്കിയ വ്യക്തിയാണ് ടിയാൻ. അഭിനയിച്ച ടീവി പരമ്പരകളിൽ ഒന്ന് മികച്ച പ്രേക്ഷക പിന്തുണ നേടിയപ്പോൾ അമേരിക്കയിലെ വലിയൊരു സമൂഹത്തിന്റെ വീടുകളിൽ എന്നും ഉച്ചരിക്കുന്ന പേരുകളിൽ ഒന്നായി മാറി അയാളുടേത്. ചെറുപ്പത്തിലേ നേടിയ ഈയൊരു ഫെയിം എല്ലാ രീതിയിലും പുള്ളിയുടെ ജീവിതത്തിൽ നെഗറ്റിവ് ആയി ബാധിച്ചിട്ടുണ്ട്. അതിന്റെ തലക്കനം, അഹങ്കാരം എന്നിവയെല്ലാം പല കാലങ്ങളിൽ അയാൾ പുറത്ത് കാണിച്ചിട്ടുണ്ട്.
🔸വളർന്ന് കഴിഞ്ഞപ്പോഴും പുള്ളിയുടെ മെന്റാലിറ്റിയിൽ വലിയ മാറ്റം ഒന്നും വന്നില്ല, ഈയൊരു അടുത്ത കാലം വരെ. ഇന്ത്യാന ജോൺസ് എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ സംവിധായകനും ലെജന്റുമായ സ്റ്റീവൻ സ്പിൽബെർഗിന് എതിരെ ടിയാൻ നടത്തിയ ആരോപണങ്ങളും റാന്റുകളും, പിന്നീട് ഒരു ആരാധകനെ പരസ്യമായി തല്ലിയതും, പോലീസുകാരുമായി നടന്ന ചില കയ്യാങ്കളികളും എല്ലാം ഹോളിവുഡിലെ ബാഡ് ബോയ് എന്ന ഇമേജ് കൂട്ടിയിട്ടേ ഉള്ളൂ.
🔸ഈ ഒരു കാരണം കൊണ്ട് തന്നെ പ്രസ്തുത സംഭവങ്ങളിൽ പുള്ളിക്ക് പറയാനുള്ള സൈഡ് എന്താണ് എന്നറിയാനുള്ള ആകാംക്ഷ ഉണ്ടായിരുന്നു, എന്നാൽ മുകളിൽ സൂചിപ്പിച്ച കാര്യങ്ങളിലേക്കൊന്നും ചിത്രം പോവുന്നില്ല മറിച്ച് ശ്രദ്ധ മുഴുവൻ അതിന്റെ വേരുകളിലേക്കാണ് അതായത് ഈ കഥാപാത്രത്തിന്റെ ബാല്യകാലത്തേക്ക്. ഓട്ടിസ് എന്ന കുട്ടിയും അച്ഛനും ഇടയിലുള്ള ബന്ധമാണ് ഈ ചിത്രത്തിന്റെ ഫോക്കൽ പോയിന്റ്. ഓട്ടിസ് ഒരു വളർന്ന് വരുന്ന അഭിനേതാവാണ്, അവന്റെ അച്ഛൻ ആണെങ്കിൽ സ്ട്രീറ്റുകളിലും മറ്റും ആളുകളെ എന്റർറ്റെയിൻ ചെയ്യുന്ന ഒരു ലോക്കൽ ജോക്കർ.
🔸ഒട്ടീസിന്റെ അമ്മയുമായി പിരിഞ്ഞിട്ട് വർഷങ്ങളായി എങ്കിലും അവൻ അത്യാവശ്യം പേരെടുത്ത് തുടങ്ങിയപ്പോഴാണ് അവന്റെ അച്ഛൻ മടങ്ങി വന്നത്, പിന്നീട് അവിടുന്നങ്ങോട്ട് അയാളായിരുന്നു അവന്റെ ഗാർഡിയൻ. ഇരുവർക്കും ഇടയിലെ ബന്ധം അത്ര സ്മൂത്ത് ഒന്നും ആയിരുന്നില്ല, പത്ത് വർഷങ്ങൾക്ക് ഇടവേളയിൽ രണ്ട് കാലഘട്ടത്തിലെ കഥയാണ് ഈ ചിത്രം പറയുന്നത്. ഈ വർഷം കണ്ട മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഹണീ ബോയ്, തീർച്ചയായും കാണാൻ നിർദ്ദേശിക്കുന്നു.
Verdict : Must Watch
DC Rating : 90/100
No comments:
Post a Comment