Friday, April 24, 2020

759. Whisper Of The Heart (1995)



Director : Yoshifumi Kondō

Genre : Animation

Rating : 7.9/10

Country : Japan

Duration : 111 Minutes


🔸ജാപ്പനീസ് അനിമേ സിനിമകൾ എന്നത് സത്യത്തിൽ കടല് പോലെയാണ്, എന്തായാലും കണ്ടിരിക്കേണ്ടത് എന്നൊക്കെയുള്ള വിശേഷണം അർഹിക്കുന്നവ തന്നെ ചുരുങ്ങിയത് നൂറിൽ അധികം ഉണ്ടാവും, ലൈവ് ആക്ഷൻ ചിത്രങ്ങൾ പലപ്പോഴും നൽകുന്നതിനേക്കാൾ ഇമോഷൻസ്, സ്‌ട്രൈക്കിങ് മൊമെന്റ്‌സ്‌ എന്നിവ നൽകാൻ ഈ സിനിമകളിൽ മിക്കതിനും കഴിഞ്ഞിട്ടുണ്ട് എന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. ഈ പട്ടികയിൽ നിസ്സംശയം ഉൾപ്പെടുത്താൻ കഴിയുന്ന ഒന്നാണ് വിസ്പർ ഓഫ് ഹാർട്ട് എന്ന ചിത്രം.

🔸പൊതുവെ ജാപ്പനീസ് ചിത്രങ്ങൾക്ക് വെസ്റ്റേൺ ഓഡിയൻസ് കുറവാണ് എന്നൊരു വാദം ഒക്കെ നിലവിലുണ്ട്, അത് ഒരു പരിധി വരെ ശെരിയാണെന്ന് തോന്നിയിട്ടുമുണ്ട്. പക്ഷെ ഈ ചിത്രത്തിന്റെ കാര്യത്തിലെ വിരോധാഭാസം എന്താണെന്നാൽ അനിമേ ഗിബ്‌ളി ആരാധകരിൽ പലരും തന്നെ ഈ ചിത്രം കണ്ടിട്ടില്ല എന്നതാണ്, അതിന് ഒരു കാരണവുമുണ്ട്. യോഷിഫുമി കൊണ്ടോ എന്ന സംവിധായകന്റെ പേര് വിഷനറിമാരായ ജാപ്പനീസ് സംവിധായകർക്ക് ഇടയിൽ നിങ്ങൾക്ക് പറഞ്ഞ് കേൾക്കാനാവില്ല, അല്ലെങ്കിൽ കേൾക്കാനിടയില്ല.

🔸തന്റെ ജീവിതത്തിൽ ഒരേയൊരു സിനിമയെ യോഷിഫുമി കൊണ്ടോ സംവിധാനം ചെയ്തിട്ടുള്ളൂ, അതാണ് വിസ്പർ ഓഫ് ദി ഹാർട്ട്, നിർഭാഗ്യവശാൽ മറ്റൊന്ന് ചെയ്യുന്നതിന് മുന്നേ അദ്ദേഹം മരണമടഞ്ഞു. തന്റെ ആദ്യത്തെ സിനിമ തന്നെ മികച്ചതാക്കിയ ഒരുപാട് സംവിധായകരൊന്നും ഇല്ല, അത് കൂടി ഓർക്കുമ്പോഴാണ് യോഷിഫുമി കൊണ്ടോയുടെ വിയോഗം എത്ര മാത്രം വലിയ നഷ്ട്ടം ആണെന്ന തിരിച്ചറിവ് ഉടലെടുക്കുന്നത്. കുറച്ച് വർഷങ്ങൾക്ക് ശേഷം സ്പിൻ ഓഫ് രൂപത്തിൽ ഒരു ചിത്രം കൂടി ഇതിൽ നിന്നും ഉടലെടുത്തിട്ടുണ്ട്, അതാണ് ദി കാറ്റ് റിട്ടേൺസ്.

🔸അറ്റ് ദി കോർ, കഥയിൽ വലിയ പുതുമ ഒന്നും നിങ്ങൾക്ക് കാണാൻ കഴിഞ്ഞേക്കില്ല. ലളിതമായി പറയുക ആണെങ്കിൽ വിസ്പർ ഓഫ് ദി ഹാർട്ടിന്റെ കഥ ഒരു പെൺകുട്ടി തന്റെ അഭിരുചി മനസിലാക്കുന്നതും സ്വപ്നം സാധ്യമാക്കാൻ വേണ്ടി പരിശ്രമിക്കുന്നതും ഒക്കെയാണ്, ഈ ഒരു പ്ലോറ്റ്ലൈനിൽ തന്നെ അനവധി സിനിമകൾ വിവിധ ഭാഷകളിലായി കാണാൻ കഴിഞ്ഞേക്കും. അപ്പൊ പിന്നെ ഈ സിനിമയെ എന്താണ് സ്പെഷ്യലാക്കി മാറ്റുന്നത് എന്ന് ചോദിച്ചാൽ അത് ആ കഥയുടെ ട്രീറ്റ്‌മെന്റ് തന്നെയാണ്, റിലേറ്റ് ചെയ്യാൻ കഴിയുന്ന ഊഷ്മളമായ രീതിയിലുള്ള അവതരണം.

🔸പതിനാല് വയസുകാരി പുസ്തകപ്പുഴു ആയ ഷിസുകു ആണ് നമ്മുടെ പ്രധാന കഥാപാത്രം, ഒരു എഴുത്തുകാരിയാവണം എന്നാണ് അവളുടെ ആഗ്രഹം എങ്കിലും അത് സാധ്യമാക്കാനായി കാര്യമായ പ്രയത്നം ഒന്നും ഇതുവരെ നടത്തിയിട്ടില്ല, ഈ കഥാപാത്രം ഒരു പ്രത്യേക സാഹചര്യത്തിൽ മറ്റൊരാളുമായി പ്രണയത്തിൽ ആവുന്നതും അത് അവളെ സെല്ഫ് റിയലൈസേഷന്റെ പാതയിലേക്ക് കൊണ്ടുപോവുന്നതും എല്ലാമാണ് ചിത്രത്തിന്റെ പ്രമേയം. അനിമേ അനിമേഷൻ ആരാധകർക്ക് ഒന്ന് ശ്രമിച്ച് നോക്കാവുന്നതാണ്, നല്ല ചിത്രമാണ്.

Verdict : Very Good

DC Rating : 85/100

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...