Thursday, April 30, 2020

768. City Of Life And Death (2009)



Director : Lu Chan

Genre : History

Rating : 7.7/10

Country : China

Duration : 136 Minutes


🔸സിറ്റി ഓഫ് ലൈഫ് ആൻഡ് ഡെത് എന്ന ചിത്രത്തെ ഭീകരം എന്ന ഒറ്റ വാക്കിൽ പറഞ്ഞ് ഒതുക്കുന്നതോ വിശേഷിപ്പിക്കുന്നതോ സത്യത്തിൽ ആ സിനിമയോടും, സിനിമയ്ക്ക് ആധാരമായ സംഭവത്തോടും ചെയ്യുന്ന വലിയ നീതികേടാണ്. ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ് എന്ന ചിത്രത്തിന്റെ ഓർമകൾ തരുന്നുണ്ട് ഈ ചൈനീസ് ചിത്രം, പലയിടത്തും. അത് രണ്ട് സിനിമയും കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ തമ്മിലുള്ള സാമ്യതയോ, അല്ലെങ്കിൽ രണ്ടും ബ്ലാക്ക് ആൻഡ് വൈറ്റ് ആയത് കൊണ്ടോ മാത്രമല്ല അത്രയും ഇന്റെൻസ് ആയ അവതരണം കൊണ്ട് കൂടിയാണ്. രണ്ടര മണിക്കൂർ നീണ്ട് നിൽക്കുന്ന പെയിൻ എന്ന് വിശേഷിപ്പിക്കാം ഈ ചിത്രത്തെ.

🔸മുപ്പതുകളാണ് നമ്മുടെ കഥാ പശ്ചാത്തലം, ജാപ്പനീസ് സിനോ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം. യുദ്ധത്തിന്റെ നിർണ്ണായകമായ ഒരു ഘട്ടത്തിൽ ജപ്പാൻ സേന റിപ്പബ്ലിക് ഓഫ് ചൈനയുടെ അന്നത്തെ തലസ്ഥാനമായ നാൻജിങ് പിടിച്ചെടുക്കുകയാണ്, തുടർന്നുള്ള മൂന്നാല് ആഴ്ചക്കാലം ജപ്പാൻ പട്ടാളം അവിടെ ക്യാമ്പ് ചെയ്തിരുന്നു, ഈ കാലയളവിൽ അവിടെ അരങ്ങേറിയ മനുഷ്യത്വ രഹിതം എന്ന് പറഞ്ഞാൽ കുറഞ്ഞ് പോകുന്ന സംഭവങ്ങളുടെ ദൃശ്യാവിഷ്കാരമാണ് ചിത്രം. അത്യാവശ്യം നല്ല തോതിൽ ഡിസ്റ്റർബിങ് ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

🔸ഇത്രയും പതിറ്റാണ്ടുകൾക്ക് ഇപ്പുറം ഇന്നും ജപ്പാൻ ചൈന ബന്ധത്തിൽ വിള്ളൽ വീഴ്ത്തി കൊണ്ട് നിൽക്കുന്ന ഒരു കറുത്ത അധ്യായമാണ് നാൻജിങ് മാസക്കർ, ചൈന സഹതാപ തരംഗം പിടിച്ച് പറ്റാനായി അന്നരങ്ങേറിയ സംഭവത്തെ ഓവർ ഗ്ലോറിഫൈ ചെയ്യുകയാണെന്ന് ജാപ്പനീസ് സർക്കാരും, അന്ന് തങ്ങൾക്ക് നേരിടേണ്ടി വന്ന നഷ്ടം ഒരു കാലത്തും സഹിക്കാനോ പൊറുക്കാനോ കഴിയുന്നതല്ല എന്ന് ചൈനയും ഒരാവർത്തി കൂടി പ്രസ്താവിച്ചിട്ട് കാലം ഒരുപാട് ആയില്ല. സത്യത്തിൽ പ്രസ്തുത സംഭവങ്ങളെ കുറിച്ചുള്ള രേഖകളും മറ്റും പോലും കിട്ടാൻ ബുദ്ധിമുട്ട് ഉള്ളവയോ പുറത്ത് വിടാൻ മടിക്കുന്നതോ ആണ്.

🔸നാല്പത്തിനായിരത്തിനും മൂന്ന് ലക്ഷത്തിനും ഇടയിൽ എവിടെയോ ആണ് മരിച്ചവരുടെ എണ്ണം, ഒരു തവണ എങ്കിലും പട്ടാളക്കാരാൽ ബലാത്സംഗം ചെയ്യപ്പെടാത്ത ഒരു യുവതി പോലും ആ നഗരത്തിൽ ഉണ്ടായിരുന്നില്ല എന്നൊരു വാചകം കൂടി വായിക്കാനിടയായി, എത്ര മാത്രം സത്യം ഉണ്ടെന്നും അറിവില്ല. കൊല്ലപ്പെട്ടവരേക്കാൾ എത്രയോ അധികമാണ് ശിഷ്ട കാലം അംഗ ഭംഗം സംഭവിച്ച് ജീവിക്കേണ്ടി വന്നിരുന്നവർ. ഇവയെല്ലാം തന്നെ ആ ഒരു മുപ്പത് നാല്പത് ദിവസം അവിടെ അരങ്ങേറിയ ഭീകരതയുടെ ശേഷിപ്പുകളാണ്, വാക്കുകളാൽ വിവരിക്കാൻ കഴിയാത്ത ഭീകരത.

🔸സ്ക്രീനിലെ ഓരോ മിനുട്ടും ഓരോ ഫ്രയിമും ഈ ഭീകരത ഒപ്പിയെടുക്കാൻ ശ്രമിച്ചിട്ടുണ്ട്, ഒരു പരിധി കഴിഞ്ഞാൽ അവ കണ്ടിരിക്കാൻ ബുദ്ധിമുട്ട് ആവുന്നുമുണ്ട്, ചിത്രത്തിൽ പറഞ്ഞ സംഭവങ്ങൾ എത്രത്തോളം യാഥാർഥ്യവുമായി ചേർന്ന് നിൽക്കുന്നതാണ് എന്ന് പറയാൻ ബുദ്ധിമുട്ടാണ്, ഈ സംഭവത്തെ കുറിച്ചുള്ള ഒഫീഷ്യൽ രേഖകളും മറ്റും രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ തോൽവി സമ്മതിക്കുന്നതിന് തൊട്ട് മുൻപേ നശിപ്പിക്കപ്പെട്ടതായാണ് അറിഞ്ഞത്. ഇതിൽ പറഞ്ഞ സംഭവങ്ങളുടെ ഒരു അമ്പത് ശതമാനം എങ്കിലും യാഥാർഥ്യമാണെങ്കിൽ അത് അപമാനമാണ്, ആകെയുള്ള മനുഷ്യത്വത്തിന് തന്നെ. താല്പര്യം ഉണ്ടെങ്കിൽ കണ്ട് നോക്കാം, ഒരാവർത്തി കൂടി പറയുന്നു ചിത്രം നല്ല തോതിൽ ഡിസ്റ്റർബിങ് ആണ്.

Verdict : Must Watch

DC Rating : 90/100

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...