Director : Guy Ritchie
Genre : Action
Rating : 8/10
Country : UK
Duration : 113 Minutes
🔸ഗയ് റിച്ചിയുടെ സിനിമകളിൽ നിന്നും നമ്മൾ എന്താണോ പ്രതീക്ഷിക്കുന്നത് അതിന്റെ മികച്ച, എക്‌സാക്റ്റ് ആയ അവതരണമാണ് ജെന്റിൽമാൻ എന്ന ചിത്രം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചോരപ്പുഴ ഒഴുക്കിയ തികഞ്ഞ മാന്യന്മാർ ആയ ഒരു കൂട്ടം ഗ്യാങ്സ്റ്റർമാരാണ് ചിത്രത്തിന്റെ ബാക്ക്ബോൺ. വ്യക്തിപരമായി സംവിധായകന്റെ മുൻ ചിത്രങ്ങളായ സ്‌നാച്ച്, ലോക്ക് സ്‌മോക്ക് എന്നിവയ്‌ക്കൊപ്പം തന്നെ നിർത്തും ഈ ചിത്രത്തെയും, ഇത്രയ്ക്ക് ആസ്വദിച്ച് കണ്ടൊരു ചിത്രം ഈ അടുത്ത് വന്നിട്ടില്ല എന്നത് നൂറ് ശതമാനം ഉറപ്പ്.
🔸നമുക്ക് വളരെ പരിചിതമായ ഒരു കഥ ഒട്ടും മടുപ്പിക്കാതെ വീണ്ടും പറഞ്ഞ് ഫലിപ്പിക്കാമോ എന്ന ചോദ്യത്തിന് പറ്റില്ല എന്നാരെങ്കിലും ഉത്തരം പറഞ്ഞ് കണ്ടാൽ അയാളെ ഈ ചിത്രം ഒന്ന് വിളിച്ചിരുത്തി കാണിക്കുന്നത് ഗുണം ചെയ്യും, കാരണം പെർഫെക്റ്റ് ഉദാഹരണത്തിന് വേറെ തപ്പി പോവേണ്ടതില്ല. അറ്റ് ദി കോർ ജെന്റിൽമാൻ എന്ന ചിത്രം ഒരു ഗ്യാങ് വാർ ഒക്കെ തന്നെയാണ്, തന്റെ അധികാരം നിലനിർത്താനുള്ള ഒരു കൂട്ടത്തിന്റെയും പിടിച്ചെടുക്കാനുള്ള മറ്റൊരു കൂട്ടരുടെയും കഥ.
🔸ഈ ഒരു പ്ലോട്ടിൽ എന്താണ് സ്പെഷ്യലായി ഉള്ളത് എന്നാണ് ചോദ്യമെങ്കിൽ അത് അവതരണത്തിലാണ്. ഷോട്ട്സ്, സൗണ്ട്ട്രാക്ക്, കഥാപാത്രങ്ങൾ തൊട്ട് അവർ പിന്തുടരുന്ന സ്റ്റൈലിൽ വരെ മാരകം എന്നതിൽ കവിഞ്ഞൊരു വിശേഷണം പറയാനില്ല. തുടക്കത്തിലേ ഒരു പത്ത് മിനിറ്റ് അല്പം സ്ലോ ആണെങ്കിലും മുകളിൽ പറഞ്ഞ ആ സ്റ്റൈലിനോടും കാരക്ടർ ഡൈനാമിക്കിനോടും പൊരുത്തപ്പെടാനുള്ള വാംഅപ്പ് ടൈം ആയാണ് അനുഭവപ്പെട്ടത്, പിന്നീട് ഒരു മിനിറ്റ് പോലും കഥ സ്ലോ ആവുന്നുമില്ല.
🔸മിക്കി പിയേഴ്‌സൺ എന്ന നമ്മുടെ നായക കഥാപാത്രം മരിഹുവാണ ബിസിനസിൽ കഴിവ് തെളിയിച്ച ഒരു അണ്ടർവേൾഡ് ഡോൺ ആണ്, ലണ്ടൻ നഗരത്തിലെ നമ്പർ വൺ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു മാഫിയ തലവൻ കൂടിയാണ് മിക്കി. ഇപ്പൊ പുള്ളിക്ക് പ്രായം മധ്യവയസ്സിലേക്ക് കടന്നിരിക്കുകയാണ്, പോരെങ്കിൽ കുടുംബസ്ഥനും ആയിരിക്കുന്നു, സ്വാഭാവികമായും പുള്ളിയുടെ എതിരാളികൾ ഇതൊരു അവസരമായി കാണുകയാണ്, അയാളുടെ സ്ഥാനം കയ്യടക്കാനായി കോപ്പ് കൂട്ടൽ തുടങ്ങുകയാണ്.
🔸പ്രൈവറ്റ് ഡിറ്റക്ടീവ് ആയ ഫ്ലെച്ചർ മിക്കിയുടെ വലംകൈ ആയ റെമോൻഡിനോട് കഥ പറയുന്നത് പോലെയാണ് ചിത്രം പുരോഗമിക്കുന്നത്, പിന്നീടൊരു പോയിന്റിൽ ഈ കഥ വർത്തമാനകാലവുമായി കൂടി ചേരുന്നുമുണ്ട്. ഇന്റെരെസ്റ്റിംഗ് ആയ ഒരുപാട് കഥാപാത്രങ്ങൾ കൂടിയുണ്ട് ചിത്രത്തിൽ, ഇവയിൽ തന്നെ ചാർളി ഹണ്ണം, ഹ്യുഗ് ഗ്രാന്റ്, കോളിൻ ഫെറൽ എന്നിവർ ടോപ് ഫോമിൽ ആയിരുന്നു. കാണുന്നവരെ പിടിച്ചിരുത്താൻ ഉള്ള വക ഈ രണ്ട് മണിക്കൂർ ചിത്രത്തിലുണ്ട്, ഇനി ഒരു സീക്വൽ വരിക ആണെങ്കിൽ നിങ്ങൾ അത് കാണുകയും ചെയ്യും, അത് കോൺഫിഡൻസ് തന്നെയാണ്.
Verdict : Very Good
DC Rating : 85/100
No comments:
Post a Comment