Sunday, April 26, 2020

761. War Of Arrows (2011)



Director : Kim Han-Min

Genre : Action

Rating : 7.2/10

Country : South Korea

Duration : 128 Minutes


🔸ഒരു കംപ്ലീറ്റ് പാക്കേജ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒന്നാണ് വാർ ഓഫ് ആരോസ് എന്ന ചിത്രം. ത്രില്ലിന് ത്രിൽ, ഇമോഷന് ഇമോഷൻ, ആക്ഷന് ആക്ഷൻ, സസ്പെന്സിന് സസ്പെൻസ് തുടങ്ങി ഇത്തരമൊരു ചിത്രത്തിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാവുന്ന വകകൾ മിക്കതും ഇവിടുണ്ട്, എന്നാൽ ഒരു ക്രൗഡഡ് ഫീൽ സൃഷ്ട്ടിക്കുന്നുമില്ല എന്നതാണ് പ്ലസ് പോയിന്റ്. ഒരു ആക്ഷൻ ബേസ്ഡ് ചിത്രം ആണെങ്കിൽ കൂടിയും കഥാപാത്രങ്ങൾ കൺവെ ചെയ്യുന്ന വികാരങ്ങളും മറ്റും കാഴ്ചക്കാരന് റിലേറ്റ് ചെയ്യാൻ പറ്റുന്നതാണ് എന്നിടത്താണ് സിനിമ മികച്ചതായി മാറുന്നത്, പ്രതീക്ഷകളോട് നീതി പാലിച്ചത് എന്ന് തന്നെ പറയാം.

🔸ഒരു ചെറിയ ബാക്ക് സ്റ്റോറി പറഞ്ഞ് കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്, പതിനേഴാം നൂറ്റാണ്ടിലെ ഒരു കൊറിയൻ രാജ്യമാണ് പശ്ചാത്തലം. ഒരു ദിവസം രാത്രി രാജ്യത്തിൻറെ മർമ്മ പ്രധാനമായ ഒരു ഭാഗത്ത് കലാപം പൊട്ടിപ്പുറപ്പെടുകയാണ്, കലാപമാണോ അതോ ശത്രു രാജ്യത്തിൻറെ അക്രമണമാണോ എന്ന് വ്യക്തമാക്കുന്നില്ല എങ്കിലും ഈ കലാപകാരികൾ മേൽക്കോയ്മ നേടുകയാണ്. ഈ ശത്രുക്കളിൽ നിന്നും രക്ഷ നേടിക്കൊണ്ട് തന്റെ രണ്ട് മക്കളെയും കൂട്ടി രക്ഷപെടാൻ ശ്രമിക്കുകയാണ് രാജ്യത്തെ ഒരു ആർമി ഉദ്യോഗസ്ഥൻ.

🔸ഈ പലായന ശ്രമം പുള്ളിയെ സംബന്ധിച്ച് ഒട്ടും നല്ല രീതിയിൽ അല്ല അവസാനിച്ചത്, തന്റെ മക്കളെ ആ കുരുതി കളത്തിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞെങ്കിലും ആ ഉദ്യോഗസ്ഥന് തന്റെ ജീവൻ അതിനായി ബലി കൊടുക്കേണ്ടി വന്നു. ഇത് ഉദ്ദേശം പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് അരങ്ങേറിയ സംഭവമാണ്, ഈ സംഭവത്തിന് കഥയുമായുള്ള ലിങ്ക്, ഈ കഥാപാത്രങ്ങൾക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നതൊക്കെ തല്ക്കാലം പറയുന്നില്ല, കണ്ട് തന്നെ അറിയുക. തുടർന്നുള്ള കഥ അരങ്ങേറുന്നത് 1636ഇൽ ആണ്, മറ്റൊരിടത്ത്.

🔸ഒരു കല്യാണത്തതിനായുള്ള കോപ്പ് കൂട്ടലിലാണ് സർവരും, തങ്ങളുടെ പ്രിയപ്പെട്ട ചോയി ജാൻ ഇന്ന് വിവാഹിതയാവുകയാണ്. എന്നാൽ അന്നേ ദിവസം വിവാഹം അരങ്ങേറേണ്ടിയിരുന്ന വേദിയിൽ ഒരു ദുരന്തം അരങ്ങേറുകയാണ്, അവിടെ നടന്നത് ഒന്നും തന്നെ ആരും പ്രതീക്ഷിച്ചതു ആഗ്രഹിച്ചതോ ആയ കാര്യങ്ങൾ ആയിരുന്നുമില്ല. എന്നാൽ ഇതിനൊരു പരിഹാരം കാണാനും പ്രശനം അവസാനിപ്പിക്കാനുമായി ഒരു കഥാപാത്രം കച്ച കെട്ടി ഇറങ്ങുന്നിടത്ത് ചിത്രം മറ്റൊരു ടോണിലേക്ക് മാറുകയാണ്, തുടർന്നങ്ങോട്ട് ഫാസ്റ്റ് പെയ്‌സ്ഡ് ആക്ഷന്റെ അയ്യര് കളിയാണ്.

🔸ആക്ഷൻ സിനിമാ ആരാധകർക്ക് തീർച്ചയായും കാണാവുന്ന, നൂറ് ശതമാനം എന്റർടെയിൻമെന്റ് ഉറപ്പ് നൽകാൻ കഴിയുന്ന ഒന്നാണ് വാർ ഓഫ് ആരോസ് എന്ന ചിത്രം. ചിത്രത്തിന്റെ രണ്ടാം പാതിയൊക്കെ ഒരു മിനിറ്റ് പോലും സ്ലോ ഡൗൺ ചെയ്യാത്ത കിടിലൻ പേസിലാണ് കഥ പോവുന്നത്, ഒരു മികച്ച ക്ലൈമാക്‌സും ചിത്രത്തിന്റെ ഹൈലൈറ്റാണ്. കൂടുതൽ ആലോചിച്ച് കീറി മുറിച്ച് പരിശോധിക്കേണ്ട ആവശ്യകത ഒന്നും ചിത്രത്തിൽ ഇല്ല, ഒരു ആക്ഷൻ ചിത്രം എന്ന് പറയുമ്പോൾ പ്രതീക്ഷിക്കുന്നത് എന്താണോ, അത് കിട്ടും, ദാറ്റ്സ് ഓൾ, കാണാൻ ശ്രമിക്കുക.

Verdict : Very Good

DC Rating : 82/100

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...