Creator : Ronald D. Moore
Genre : Sci Fi
Rating : 8.7/10
Seasons : 04
Episodes : 76
Duration : 42 - 44 Minutes
🔸എക്കാലത്തെയും മികച്ച ടീവി സീരീസുകളിൽ ഒന്ന്, ഡ്രാമയിലും ഇമോഷൻസിലും സസ്പെന്സിലും എല്ലാം ദി വയറിനോട് വരെ കിട പിടിക്കാൻ പറ്റുന്ന ഐറ്റം. ബാറ്റിൽസ്റ്റാർ ഗലാക്റ്റിക്ക എന്ന ടീവി സീരീസിനെ കുറിച്ചുള്ള ആദ്യ അന്വേഷണങ്ങൾ നേടിത്തന്ന അഭിപ്രായങ്ങളാണ് മുകളിൽ ഉള്ളത്, ഇത്രയും ഒക്കെ ഉണ്ടോ സീരീസ് എന്നത് സംശയമാണ്, ഒരുപക്ഷെ സീരീസിലെ അവസാനത്തെ എപ്പിസോഡും പുറത്തിറങ്ങിയിട്ട് വർഷങ്ങൾ കുറച്ചധികം കഴിഞ്ഞതിനാലാവണം, ഒരല്പം ഔട്ട് ഡേറ്റഡ് ആയി തോന്നി പ്രസ്തുത സീരീസ്.
🔸എന്താണ് സത്യത്തിൽ ബാറ്റിൽസ്റ്റാർ ഗലാക്റ്റിക്ക എന്ന ചോദ്യത്തിന്റെ ഉത്തരം ഒരല്പം സങ്കീർണ്ണമാണ്, വളരെ ലളിതമായി പറയുക ആണെങ്കിൽ ഒരു സയൻസ് ഫിക്ഷൻ ആക്ഷൻ അഡ്വെഞ്ചർ സീരീസ് ആണ്, അന്യ ഗ്രഹ സ്‌പെയ്‌സ് റോബോർട്ടുകളുമായുള്ള യുദ്ധം ഒക്കെയാണ് പ്ലോട്ട്. അതായത് സൈലോൺസ് എന്ന അതികായനായ വില്ലൻ കഥാപാത്രം മടങ്ങി വരികയാണ്, കുറച്ചധികം നാളുകൾക്ക് ശേഷം, മാനവരാശി തന്നെയാണ് സൈലോൻസിന്റെ മടങ്ങിവരവിൽ ഏറ്റവും ദുരിതം അനുഭവിക്കേണ്ടി വരുന്നത്.
🔸ഗാലക്സിയിൽ ആകമാനം മനുഷ്യർ തിങ്ങി പാർക്കുന്ന പതിമൂന്നോളം കോളനികളാണ് ഉള്ളത്, ഇവയിൽ പന്ത്രണ്ട് ഇടത്തും സൈലോൻസ് തന്റെ അപ്രമാദിത്യം തെളിയിച്ച് കഴിഞ്ഞിരിക്കുന്നു, ഇനി അവശേഷിക്കുന്നത് ഒരേയൊരു സ്ഥലം മാത്രമാണ്, മനുഷ്യന്റെ പതിമൂന്നാമത്തെയും അവസാനത്തെയും കോളനി, ഭൂമി. ജീവൻ കൊടുത്തും ഭൂമി സംരക്ഷിച്ചേ മതിയാവൂ എന്നതാണ് അവസ്ഥ, കാരണം ഇവിടം കൂടി സൈലോൻസ് പിടിച്ചെടുത്താൽ പിന്നെ ഭാവി എന്നൊന്ന് മാനവരാശിക്ക് ഇല്ല, എല്ലാം ഇതോടെ തീരും.
🔸ഈ പ്ലോട്ടിൽ നിന്നും വ്യക്തമാവുന്നത് പോലെ തന്നെ ഒരു സ്റ്റാർ വാർസ് ശൈലിയിൽ റെസിസ്റ്റൻസ് എമ്പയർ യുദ്ധത്തിലേക്ക് ഒക്കെ പോവുന്നുണ്ട് ബാറ്റിൽസ്റ്റാർ ഗലാക്റ്റിക്ക, അതിന്റേതായ വേർഷനിൽ. ഈ വിഷയം കൈകാര്യം ചെയ്യുമ്പോൾ തന്നെ മറ്റൊരു വശത്ത് കൂടി റൊമാൻസ് ഡ്രാമ ഇമോഷണൽ സബ് പ്ലോട്ട് കൂടി സീരീസ് നൽകുന്നുണ്ട്, ഇനി അതും പോരെങ്കിൽ മനുഷ്യന്റെ നിലനില്പിന്റെ കാര്യ കാരണങ്ങൾ എല്ലാം വിശകലനം ചെയ്ത് ഒരു സൈക്കോളജിക്കൽ തലത്തിലേക്ക് കൂടി സീരീസ് പോവുന്നുണ്ട്.
🔸ഇങ്ങനെ പല പല രീതികളിലൂടെ കഥയെ സമീപിച്ച്, വ്യക്തമായ ഒരു ജോണറിൽ മാത്രം ജനറലൈസ് ചെയ്യപ്പെടാതെ പോയ അത്യാവശ്യം ഫ്ലെക്സിബിൾ ആയ സീരീസ് ആണ് ബാറ്റിൽസ്റ്റാർ ഗലാക്റ്റിക്ക. പ്രശനം എന്ന് പറയാൻ ഉള്ള രണ്ട് കാര്യങ്ങൾ ഒന്ന് മുന്നേ സൂചിപ്പിച്ച ഔട്ട് ഡേറ്റഡ് എന്ന വസ്തുതയാണ്, ഈ സീരീസ് അവസാനിച്ച ശേഷം ടെക്ക്നിക്കൽ ഭാഗങ്ങളിൽ വന്ന വിപ്ലവകരമായ മാറ്റങ്ങൾ പല സിനിമകളിലൂടെ നമ്മൾ കണ്ടിട്ടുള്ളതിനാൽ തന്നെ ഈ സീരീസ് ഒരല്പം പഴഞ്ചനായി തോന്നിയാൽ അത്ഭുതമില്ല, ഇതിനോടൊപ്പം ചില കഥാപാത്രങ്ങളായി എത്തിയ നടീ നടന്മാരുടെ കല്ല് പോലെയുള്ള അഭിനയവും ഒരിച്ചിരി പ്രശ്നമായി തോന്നി. താല്പര്യം ഉണ്ടെങ്കിൽ കണ്ട് നോക്കാവുന്ന ഒന്നാണ് ബാറ്റിൽസ്റ്റാർ ഗലാക്റ്റിക്ക, സീരീസുകളുടെ ചരിത്രം പരിശോധിച്ചാൽ ലാൻഡ്മാർക്ക് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഐറ്റം.
Verdict : Very Good
DC Rating : 80/100
No comments:
Post a Comment