Director : J.P. Valkeapää
Genre : Drama
Rating : 6.9/10
Country : Finland
Duration : 106 Minutes
🔸ഡോഗ്സ് ഡോണ്ട് വെയർ പാന്റ്സ് എന്ന ചിത്രത്തെ കുറിച്ച് എന്ത് പറയണം എന്നത് സംശയമാണ്, കാരണം പറഞ്ഞ് ഫലിപ്പിക്കാൻ ബുദ്ധിമുട്ടുള്ള തോതിൽ ആർട്ടിസ്റ്റിക്ക് എലെമെന്റുകളും വെയർഡ് ഫീലും ഒക്കെ തരുന്ന ഒരു അപൂർവ ജനുസ്സിൽ പെട്ട സിനിമയാണ് ഈ ഫിന്നിഷ് സംരംഭം. ഒരുവേള ബ്ലോഗിൽ ഉൾപ്പെടുത്താതെ പോയാലോ എന്ന് കരുതിയിരുന്നു എങ്കിലും ഡൈവേഴ്‌സ് ആയ സബ്ജെക്റ്റുകളും, കാര്യങ്ങളും കൂടുതലായി ഇവിടെ ചേർക്കണം എന്ന പുതിയ രീതി പിന്തുടർന്ന് എഴുതി തുടങ്ങുകയാണ്. ഈ വിഭാഗത്തിനോട് താല്പര്യം ഉള്ളവർക്ക് പരീക്ഷിക്കാവുന്നതാണ്.
🔸ജഹാ എന്ന നമ്മുടെ പ്രധാന കഥാപാത്രം ഒരു സർജ്യനാണ്, എന്നാൽ കുറച്ച് നാളുകളായി പുള്ളി ഇമോഷണലി വളരെ വീക്ക് ആണ്. സ്വന്തം ജീവിതത്തിൽ സംഭവിച്ച ഒരു ദുരന്തം കാരണം ഇന്ന് അയാൾ ഏറെക്കുറെ ചത്തതിന് ഒക്കുമെ എന്നൊരു അവസ്ഥയിലൂടെയാണ് കടന്ന് പോവുന്നത്, എല്ലാ തരത്തിലും ഇമോഷണലി ഡിറ്റാച്ഡ് ആയി യാതൊരു വിധ പ്ലെഷറുകളും ഇല്ലാതെ വരണ്ടുണങ്ങിയ ഒരു ജീവിതം. ഒരു ദിവസം തന്റെ മകളോടൊത്ത് ഒന്ന് പുറത്തേക്ക് ഇറങ്ങിയ നാളിലാണ് അയാളുടെ ജീവിതം മാറി മറയുന്ന ഒരു സംഭവം അരങ്ങേറുന്നത്.
🔸ഈ ഒരു യാത്രയിൽ കുറച്ച് നേരം ഒറ്റയ്ക്ക് ജുഹാ സ്വൈര്യ വിഹാരം നടത്തുന്നതിനിടെ ആണ് അയാൾ ആദ്യമായി മോണയെ നേരിൽ കാണുന്നത്, ഒരു മനുഷ്യ സ്ത്രീ അല്ല മോണ മറിച്ച് ഒരു ഡോമിനേട്രിക്സ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ടൈപ്പ് എന്റിറ്റി. ഇവിടെ മോണയുടെ സാന്നിധ്യത്തിൽ ജുഹായ്ക്ക് തന്റെ നഷ്ട്ടപ്പെട്ട് പോയി എന്ന് കരുതിയ ഇമോഷണൽ എഡ്ജ് തിരികെ ലഭിക്കുകയാണ്, പിന്നീട് അത് ബിഡിഎസ്‌എം പോലെയുള്ള ഇറോട്ടിക് ടെറിട്ടറിയിലേക്ക് ഒക്കെ കടന്ന് ചെല്ലുന്നുണ്ട്, തുടർന്നുള്ളത് സ്‌ക്രീനിൽ തന്നെ കണ്ടറിയുക.
🔸നഷ്ട്ടപ്പെട്ട് പോയി എന്ന് കരുതിയ ഒരു ഹ്യുമൻ വശം അല്ലെങ്കിൽ ഇമോഷണൽ എഡ്ജ് മടക്കി ലഭിക്കുന്നതും ഇത് വഴി ജുഹാ സ്വയം കണ്ടെത്തുന്നതും ഒക്കെയാണ് പ്ലോട്ട്, ഒരു റിഡംപ്‌ഷൻ ആർക്ക് എന്നൊക്കെ വിശേഷിപ്പിക്കാം സ്റ്റോറിയെ. അപ്പൊ പറഞ്ഞ് വന്നത് എന്താണെന്നാൽ താല്പര്യം തോന്നുന്നെങ്കിൽ മാത്രം കാണാൻ ശ്രമിക്കുക, എന്റർടെയ്‌ൻമെന്റ് വാല്യൂസ് കുറവാണ്, കുറച്ച് കൂടി സ്പിരിച്വൽ എലെമെന്റുകൾക്ക് പ്രാധാന്യം നൽകുന്ന ചിത്രമാണ് ഡോഗ്സ് ഡോണ്ട് വെയർ പാന്റ്സ്, ആ രീതിയിൽ തന്നെ സമീപിക്കുക.
Verdict : Watchable
DC Rating : 3/5
No comments:
Post a Comment