Director : Victor Sjöström
Genre : Fantasy
Rating : 8.1/10
Country : Sweden
Duration : 107 Minutes
🔸സിനിമ എന്ന 'സംഭവം' പിച്ച വെച്ച് തുടങ്ങിയ നാളിൽ പുറത്തിറങ്ങിയ ഒരു മൈൽസ്റ്റോൺ ആണ് ഫാന്റം കാര്യേജ്, ഒരു സംശയത്തിനോ വാദ പ്രതിവാദങ്ങൾക്കോ ഇട കൊടുക്കേണ്ടാത്ത, അതിന്റെ ഒരാവശ്യവും ഇല്ലാത്ത, ഉറപ്പിച്ച് പറയാവുന്ന ഒരു കാര്യം. പൊതുവെ സൈലന്റ് ഇറയിൽ പുറത്തിറങ്ങിയ സിനിമകൾക്ക് അധികം ആരാധകർ ഇല്ല, ശെരിയാണ് ഇന്നത്തെ ടെക്ക്നിക്കൽ ആസ്‌പെക്റ്റുകളോ വിഷ്വൽ ബ്യുട്ടിയോ ഒന്നും അവിടെ പ്രതീക്ഷിക്കേണ്ടതില്ല, പക്ഷെ ഇതുപോലെ ചില ചിത്രങ്ങൾ അവിടെ മറഞ്ഞിരിപ്പുണ്ട് എന്നത് പ്രാധാന്യം അർഹിക്കുന്ന ഒരു വസ്തുതയാണ്.
🔸പിൽക്കാലത്ത് വന്ന ഒട്ടനവധി സിനിമകൾക്ക് ഉള്ള സ്വാധീനമായി മാറിയ രംഗങ്ങൾ ഇവിടെ നമുക്ക് കാണാൻ കഴിയും, അതിൽ തന്നെ ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ്, ഷൈനിങ് പോലെയുള്ള ക്ലാസ്സിക് ചിത്രങ്ങൾ വരെ ഉൾപ്പെടും. ഷൈനിങ് സിനിമയിലെ ഇന്ന് ഐക്കോണിക് ആയി വിശേഷിപ്പിക്കപ്പെടുന്ന അക്സ് സീനിന്റെ ഒറിജിനൽ ഇവിടെ കാണാൻ സാധിക്കും. കഥയിലേക്ക് കടക്കുക ആണെങ്കിൽ ഒരല്പം സൂപ്പർനാച്യുറൽ എലെമെന്റുകളും ഫാന്റസിയും ഒക്കെയുള്ള സ്റ്റോറിയാണ്, ഇനി നമുക്ക് അതിലേക്ക് കടക്കാം. പത്തൊൻപതാം നൂറ്റാണ്ടിലാണ് കഥ ആരംഭിക്കുന്നത്.
🔸ആദ്യ രംഗത്ത് ഒരു യുവതി തന്റെ മരണക്കിടക്കയിൽ കിടക്കുകയാണ്, അവളുടെയും ചുറ്റിലും ഉള്ളവരുടെയും മുഖഭാവങ്ങളിൽ നിന്നും അവൾക്കിനി അധികം ആയുസ്സില്ല എന്നത് വ്യക്തമാണ്. തന്റെ അവസാന ആഗ്രഹം എന്നോണം അവൾ തന്റെ സഹപ്രവർത്തകയോട് ഒരു കാര്യം ആവശ്യപ്പെടുകയാണ്. കാര്യം വേറൊന്നുമല്ല അതേ ഗ്രാമത്തിലെ തന്നെ താമസക്കാരനായ ജോൺ ഹോംസ് എന്നയാളെ ഒന്ന് കൂടി കാണണം എന്നതായിരുന്നു അവളുടെ ആവശ്യം. ആ ആവശ്യം കേട്ട് ചുറ്റിനും ഉള്ളവർ ഒരുവേള ഞെട്ടുകയാണ്, അതിനൊരു കാരണവുമുണ്ട്.
🔸ഈ ജോൺ ഹോംസ് അത്ര നല്ല കഥാപാത്രമൊന്നുമല്ല, തികഞ്ഞ മദ്യപാനിയാണ്, പോരാതെ വേറെ ചില പ്രശ്നങ്ങൾ കൂടിയുണ്ട്, എന്ത് തന്നെ ആയാലും നമ്മുടെ യുവതിയുടെ ആവശ്യം നിറവേറ്റാനായി അയാളെ അന്വേഷിച്ച് ഒരു കഥാപാത്രം യാത്ര തിരിക്കുകയാണ്. ഇതേസമയം മറ്റൊരിടത്ത് നമ്മുടെ ഹോംസ് തന്റെ സഹപ്രവർത്തകർക്ക് ഒരു വിചിത്രമായ കഥ പറഞ്ഞ് കൊടുക്കുകയാണ്, മനുഷ്യബുദ്ധിക്കും യുക്തിക്കും വിലയിരുത്താൻ കഴിയാത്ത ഒരു കഥ. ഈ രണ്ട് പ്രോസ്പെക്റ്റുകളും ഡെവലപ് ചെയ്താണ് ഫാന്റം കാര്യേജ് മുന്നോട്ട് പോവുന്നത്. അപാരമായ ലൈറ്റിങ്ങും, അന്യായമായ സൗണ്ട്ട്രാക്കും എല്ലാം ചിത്രത്തെ കൂടുതൽ മികച്ചതാക്കുന്നേയുള്ളൂ.
Verdict : Must Watch
DC Rating : 4.75/5
No comments:
Post a Comment