Director : Chung-Hyun Lee
Genre : Thriller
Rating : 7.2/10
Country : South Korea
Duration : 112 Minutes
🔸രണ്ട് വ്യത്യസ്ത കാലങ്ങളിൽ ഉള്ള രണ്ട് കഥാപാത്രങ്ങൾക്ക് അപ്രതീക്ഷിതമായി ഒരു കണക്റ്റിങ് ഡിവൈസിന്റെ സഹായത്തോടെ ഇടപഴകാൻ സാധിക്കുന്നതും അതിനെ തുടർന്ന് അരങ്ങേറുന്ന സംഭവങ്ങളും എല്ലാം പ്രമേയമാക്കി ഒരു സീരീസ് തന്നെ വന്നിട്ടുണ്ട്, സിഗ്നൽ എന്ന അത്യാവശ്യം കിടിലൻ ആയ ഒരു സീരീസ്. സിഗ്നൽ കണ്ട് ത്രിൽ അടിച്ചതും കൺസെപ്റ്റിന്റെ അവതരണവും പൊട്ടൻഷ്യലും എല്ലാം കണ്ട് ആവേശം കൊണ്ടതും ഇന്നും നന്നായി ഓർക്കുന്നുണ്ട്. കോൾ എന്ന സിനിമയുടെ കഥയും ഈ ഒരു ത്രെഡിന്റെ അഡാപ്റ്റേഷനാണ്, ഇവിടെ സിഗ്നലിന്റെ കാര്യം കൊണ്ടുവന്നതും വെറുതെയല്ല, ആ ത്രെഡിന്റെ അവതരണം പെർഫെക്റ്റ് ആയി കാണിച്ച ഒരു ഉദാഹരണം ആവാൻ വേണ്ടിയാണ്.
🔸തന്റെ അമ്മയ്ക്ക് കാൻസർ ബാധിച്ചത് കാരണം ജന്മനാട്ടിലേക്ക് മടങ്ങി എത്തുകയാണ് നായികാ കഥാപാത്രം, താൻ ചെറുപ്പകാലത്ത് താമസിച്ചിരുന്ന വീട്ടിലേക്ക് ആണ് അവളുടെ മടങ്ങിവരവ്. നായികാ കഥാപാത്രത്തിന്റെ അച്ഛൻ മുൻപൊരു അപകടത്തിൽ മരണപ്പെട്ടതാണ്, ആ ഒരു അപകടത്തിൽ അവൾക്കും സാരമായ പരിക്ക് പറ്റിയിരുന്നു. അമ്മയുമായി കുറച്ച് നാളുകളായി അത്ര അടുപ്പത്തിൽ അല്ലായിരുന്ന നായികാ കഥാപാത്രത്തിന് ഒരു തരത്തിൽ പറഞ്ഞാൽ റിലീഫ് കൂടിയാണ് ഈ മടങ്ങിവരവ് എന്ന് പറയാം.
🔸അങ്ങനെ മടങ്ങി എത്തിയ നായികയെ തേടി അവിചാരിതമായി ഒരു കോൾ വരികയാണ്, ആരാണ് എന്നതോ എവിടുന്ന് ആണ് എന്നതോ അല്ല മറിച്ച് ആ കോളിന്റെ അങ്ങേത്തലക്കൽ ഉള്ള ആൾ പറയുന്ന കാര്യങ്ങളാണ് വിഷയം. എന്തോ ഒരു അപകടത്തിൽ ആണ് മറുവശത്തുള്ള വ്യക്തി എന്നത് തീർച്ച, കാരണം ഒരു തരം സഹായാഭ്യർത്ഥന ആണ് കോളിന്റെ ഉദ്ദേശം. നമ്മുടെ നായികാ കഥാപാത്രം ആദ്യത്തേത് കേവലമൊരു തമാശയായി മാത്രം കണ്ട് ഒഴിവാക്കിയെങ്കിലും ഈ സംഭവങ്ങൾ തുടർന്ന് ആവർത്തിക്കുമ്പോൾ അവളുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ചില കാര്യങ്ങൾ കൂടി ഉണ്ടാവുകയാണ്.
🔸ഈ ശ്രദ്ധ പിടിച്ച് പറ്റുന്ന കാര്യങ്ങളിൽ ഒന്നാണ്, ഈ കോൾ വരുന്നത് താനിപ്പോൾ നിൽക്കുന്ന അതെ സ്ഥലത്ത് നിന്നും പത്ത് വർഷങ്ങൾക്ക് മുൻപേ വരുന്നതാണ് എന്ന നായികയുടെ തിരിച്ചറിവ്. അതായത് ഭൂത കാലത്ത് നിന്നും വർത്തമാന കാലത്തേക്ക് ഒരു കോൾ, എന്നാൽ കഥയിലെ വൈചിത്ര്യങ്ങൾ അവസാനിക്കുന്നില്ല, ആരംഭിക്കുന്നെ ഉള്ളൂ. ആദ്യമേ സൂചിപ്പിച്ചത് പോലെ ത്രെഡിൽ വലിയ പുതുമ തോന്നിയില്ല എങ്കിലും പിടിച്ചിരുത്തുന്നുണ്ട് ചിത്രം. മോശം പറയാനില്ലാത്ത പ്രകടനവും, ഇടയ്ക്കിടെ കഥാഗതിയിൽ വരുന്ന ട്വിസ്റ്റുകളും മറ്റുമൊക്കെ ചേരുമ്പോൾ ബേധപ്പെട്ട ഒരനുഭവമായി മാറുന്നുണ്ട് കോൾ എന്ന കൊറിയൻ ചിത്രം. മികച്ചത് എന്ന അഭിപ്രായം ഇല്ലെങ്കിലും കണ്ട് നോക്കാവുന്നതാണ്, ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.
Verdict : Watchable
DC Rating : 3/5
No comments:
Post a Comment