Director : Francis Lee
Genre : Drama
Rating : 6.4/10
Country : UK
Duration : 120 Minutes
🔸ഒരു ഓസ്കർ ബെയ്റ്റ് ചിത്രം എന്ന് കണ്ണും പൂട്ടി പറയാവുന്ന സവിശേഷതകൾ എല്ലാം ഉണ്ടായിരുന്ന ചിത്രമാണ് അമോണൈറ്റ്. പീരിയഡ് ഡ്രാമ സെറ്റപ്പ്, രണ്ട് ഹിസ്റ്റോറിക്കൽ ഫിഗറുകളായ സ്ത്രീകൾക്ക് ഇടയിൽ ഉടലെടുക്കുന്ന പ്രണയം, അക്കാദമി ഫേവറൈറ്റ് ആയ രണ്ട് നടിമാരുടെ സാന്നിധ്യം തുടങ്ങി ഒരുപാട് ഒരുപാട് ഘടകങ്ങൾ. ഒരുവേള മികച്ച നടിക്കുള്ള പുരസ്‌കാരം എങ്കിലും പ്രതീക്ഷിച്ചിരുന്നു എന്ന് ഉറപ്പിച്ച് പറയാം, കിട്ടില്ല എന്ന് ഇപ്പോഴും പറയുന്നില്ല. ഹിസ്റ്റോറിക്കൽ ഇൻ ആക്കുറസി പോലുള്ള പ്രശ്നങ്ങൾ കാരണം ഇതിനോടകം തന്നെ അത്യാവശ്യം വിവാദം ഉണ്ടാക്കിയ ചിത്രം കൂടിയാണ് അമോണൈറ്റ്.
🔸കേറ്റ് വിൻസ്ലേറ്റ് അവതരിപ്പിച്ച മേരി ആനിങ് എന്ന കഥാപാത്രം ഒരു പേരുകേട്ട പാലിയന്റോളജിസ്റ്റ് ആണ്, യുണിവേഴ്സിറ്റിയിലോ തത്തുല്യമായ കേന്ദ്രങ്ങളിലോ ഒന്നും പോവാതെ സ്വയം പഠിച്ച് അറിഞ്ഞ് വളർന്ന ഒരു ഫോസിൽ ഹണ്ടർ. ഈ വിഭാഗത്തിൽ മേരിക്ക് തുല്യം അറിവുള്ള മറ്റൊരാൾ രാജ്യത്ത് ഉണ്ടോ എന്നത് പോലും സംശയമാണ്, എന്തിരുന്നാലും രാജ്യത്തെ സിരാ കേന്ദ്രങ്ങളോ പാലിയന്റോളജി ഡിപ്പാർട്മെന്റോ അവരെ കാര്യമായി പരിഗണിച്ചിട്ടില്ല. ഇന്ന്, കഥ തുടങ്ങുമ്പോൾ മേരിയുടെ സ്ഥിതി കുറച്ച് മോശമാണ്, ദാരിദ്ര്യാവസ്ഥ വല്ലാതെ ബാധിച്ചിരിക്കുന്നുണ്ട് അവരെ.
🔸തന്റെ പഠനം മേരി മുന്നോട്ട് കൊണ്ടുപോവുന്നുണ്ട് എങ്കിലും വരുമാനത്തിനായി ടൂറിസ്റ്റുകൾക്ക് വേണ്ടി കടപ്പുറത്ത് നിന്ന് കിട്ടുന്ന കൗതുക വസ്തുക്കൾ കാഴ്ചവെക്കാനും, ടൂറിസ്റ്റ് ഗൈഡ് തന്നെ ആവാനും അവർ ശ്രമിക്കുന്നുണ്ട്. അമ്മ ഒഴിച്ചാൽ മേരിക്ക് ബന്ധുക്കൾ എന്ന് പറയാൻ തക്കവണ്ണം ആരുമില്ല. ആയിടയ്ക്കാണ് റോഡരിക് മാർച്ചിൻസൺ എന്ന പാലിയന്റോളജി സ്റ്റുഡന്റ് കൂടിയായ വ്യക്തി മേരിയെ കാണാൻ വരുന്നത്, കൂടെ അയാളുടെ ഭാര്യ ഷാർലറ്റും ഉണ്ട്. റോഡറിക്കിന്റെ ഈ വരവിന് പിന്നിൽ വേറെ ചില കാര്യങ്ങൾ കൂടിയുണ്ട്.
🔸വിധി എന്നൊക്കെ പറയുന്നത് പോലെ കാര്യങ്ങൾ ആകെ മാറി മറിഞ്ഞ് രോഗി ആയ ഷാർലറ്റ് മേരിയുടെ പരിചരണത്തിൽ ആവുകയാണ്. രണ്ട് സ്ത്രീകൾക്കും ഇടയിലെ ബന്ധത്തിന് ഈ കാലയളവിനിടെ വരുന്ന മാറ്റങ്ങളും തങ്ങളുടെ ജീവിതത്തിൽ പരസ്പരം ഉണ്ടാക്കുന്ന ഇമ്പാക്റ്റും സ്വാധീനവും ഒക്കെയാണ് ഈ സിനിമയുടെ വിഷയം. രണ്ട് മികച്ച നടീ നടന്മാർ ഒന്നിച്ചാൽ ഒരിക്കലും നല്ല കെമിസ്ട്രി ഗ്യാരന്റീഡ് ആയി കിട്ടില്ല എന്നതിന് ഉദാഹരണമായി തോന്നി അമോണൈറ്റ്, എന്തോ ഒരു കുറവ് അനുഭവപ്പെട്ടു. മോശം സിനിമ ആണെന്നല്ല, നല്ല ബാക്ക്ഗ്രൗണ്ടും കഥാപാത്രങ്ങളും ഒക്കെയാണ് പക്ഷെ ഒരു ബാരിയർ ഇടയിൽ എവിടെയോ നിൽക്കുന്നത് പോലെ തോന്നി, അത് ബ്രെയ്ക്ക് ചെയ്യഞ്ഞത് കൊണ്ട് തന്നെ അവിസ്മരണീയമായ അനുഭവം ഒന്നും ആവുന്നില്ല ഈ ചിത്രം, സ്റ്റിൽ കാണാനുള്ളതുണ്ട്.
Verdict : Good
DC Rating : 3.5/5
No comments:
Post a Comment